ഹജ്ജ്: സ്വത്വത്തിൽ നിന്ന് സ്രഷ്ടാവിലേക്കുള്ള അകംവഴികൾ

ഹജ്ജ്: സ്വത്വത്തിൽ നിന്ന് സ്രഷ്ടാവിലേക്കുള്ള അകംവഴികൾ

വിവർത്തനം :മുഹമ്മദ് വഫാ

ശാരീരിക ആരാധനകളെല്ലാം യാഥാർഥ്യങ്ങളുടെ അനുകരണങ്ങളാണ് എന്നത് വസ്തുതയാണ്.ഹജ്ജും അങ്ങനെത്തന്നെ. ഒരു സാധാരണ വ്യക്തിയുടെ ആരാധനകളുമായി തട്ടിച്ചു നോക്കുമ്പോൾ ആത്മാർത്ഥതയുടെ ഉന്നത വിതാനങ്ങളിലെത്തിയ വ്യക്തിയുടെ ആരാധനകൾ തീർത്തും വ്യത്യസ്തമായിരിക്കും.

പുറമെ നോക്കുമ്പോൾ രണ്ടുപേരുടെ പ്രാർത്ഥനകൽ തമ്മിൽ സാമ്യമുണ്ടെങ്കിലും അവരുടെ പ്രാർത്ഥനകൾ സ്വർഗ്ഗ-ഭൂമികൾ കണക്കെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന പ്രവാചക വചനം ഇതാണ് സൂചിപ്പിക്കുന്നത്.

ആത്മാവിനാണ് ആരാധനയുടെ സത്തയറിയുന്നത്.അതുപോലെ ഔലിയാക്കളെ പോലെ പടച്ചവനോട് അടുത്തവരാണ് ആരാധനകളിൽ അനന്തമായ ആഴം കാണുന്നതും.പ്രപഞ്ചനാഥന് കീഴൊതുങ്ങിയാണ് എല്ലാ ആത്മാക്കളും നിലനിൽക്കുന്നത് എന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്.തന്മൂലം സ്വത്തത്തിലേക്ക് ഏറ്റവും അടുത്തവൻ ആരാണോ അവർ ‘അബ്ദുല്ലാ’ എന്ന സ്ഥാനത്തെത്തുന്നു.

അല്ലാഹുവിന്റെ ബഹുമാനിതനായ അടിമ എന്നാണിതിന്റെ താല്പര്യം. സ്വത്വത്തിലേക്കുള്ള ഈ യാത്ര, ഉപരിപ്ലവമായ മിഥ്യാലോകത്തുനിന്നും ആത്മീയ യാഥാർഥ്യങ്ങളുടെ ലോകത്തേക്ക് കൂടിയുള്ള യാത്രയാണ്.സ്വത്വത്തെ അറിയാൻ ശ്രമിക്കുന്നവന് തന്റെ സൃഷ്ടാവിനെയും അറിയാൻ കഴിയും എന്നാണ് മൗലാനാ ഷെയ്ഖ് പറയുന്നത്.

ഹജ്ജാണ് ആന്തരിക സഞ്ചാരത്തിലൂടെ അറ്റത്തേക്കെത്താനും അവിടെ നിന്നും യഥാർത്ഥ യാഥാർഥ്യത്തിലേക്കുള്ള(real real) യാത്ര ആരംഭിക്കാനുമുള്ള സമയം.

ആന്തരിക സഞ്ചാരത്തിലൂടെ അറ്റത്തേക്കെത്താനും അവിടെ നിന്നും യഥാർത്ഥ യാഥാർഥ്യത്തിലേക്കുള്ള(real real) യാത്ര ആരംഭിക്കാനുമുള്ള സമയം.

ഹൃദയത്തിന്റെ അഞ്ചു തട്ടുകളും അവയുടെ പൊരുളുകളും പരിശീലനങ്ങളുമാണ് താഴെ പറയുന്നവ.മുറാഖബയുടെയും ധ്യാനത്തിന്റെയും വേളകളിൽ ഇവ പരിശീലിച്ചാൽ ചോദിക്കുന്നവർക്കെന്തും നൽകുന്ന അല്ലാഹുവിൽ നിന്നുള്ള ഫലങ്ങൾ നമുക്ക് സ്വീകരിക്കാം.

1.ഖൽബ്-ഹൃദയം യാ സയ്യിദ് എന്നതാണ് ഇതിലെ ദിക്ർ. ആദം നബിയുടെ ഈ മഖാമിൽ(station) വെച്ച് നമുക്ക് മാനവ കുലത്തിന് നാഥൻ നൽകിയ ബഹുമാനത്തിന്റെ മൂല്യമറിയാം.”ആദം സന്തതികളെ നാം ബഹുമാനിച്ചിരിക്കുന്നു” എന്നാണല്ലോ അവൻ പറഞ്ഞത്.

2.സിർറ്- രഹസ്യം
യാ സ്വാഹിബ് എന്നതാണ് ഈ ഘട്ടത്തിലെ ദിക്ർ.
ഇഹലോകത്തോട് പുറം തിരിഞ്ഞു സത്യം കാണുകയും അറിയുകയും ചെയ്ത സൂഫികളെ പോലെയാവാൻ ഇവിടെ വെച്ച് ശ്രമിക്കണം.

നൂഹ് നബിയുടെ മഖാമിൽ നിന്നും അവരുടെ വിശ്വാസവും ആത്മാർഥതയും ഈമാനിന്റെ സ്ഥിരതയും പഠിച്ചെടുക്കുക,അത് നമ്മെ ഇഹ്‌സാൻ എന്ന പടച്ചവന്റെ ദൈവിക സാന്നിധ്യത്തിന്റെ മികവിലേക്കെത്തിക്കും.

3.സിർറു സിർറ്-രഹസ്യത്തിന്റെ രഹസ്യം
യാ സിദ്ധീഖ് എന്നതാണ് ദിക്ർ.ഇതിലൂടെ ഒരാൾ സ്വിദ്ധീഖീങ്ങളിൽ,അഥവാ പ്രവാചകരുടെ ഏറ്റവും നല്ല സ്നേഹികളുടെ,സഹചാരികളുടെ കൂട്ടത്തിൽ ചേരാനുള്ള ശ്രമങ്ങൾ നടത്തുന്നു.

ഇഹലോകം ത്യജിച്ചവരാണവർ.ദൈവിക പ്രണയത്തിൽ കത്തിയെരിയുന്നതോടെ അവർ ഭാരമില്ലാത്ത പ്രകാശങ്ങളായി മാറുന്നു.അതോടെ ഈ ലോകത്തിന്റെ ആകർഷണത്തിൽ നിന്നും അവർ മുക്തരാവുകയും ചെയ്യുന്നു.

മൂസാ നബിയുടെ മഖാമിൽ നിന്നും അത്യുന്നതരായ മുഹമ്മദ് നബിയല്ലാതെയാരും അല്ലാഹുവിനെ കണ്ടിട്ടില്ലെന്ന യാഥാർഥ്യം ഗ്രഹിക്കുക.
മുഹമ്മദീയ യാഥാർഥ്യത്തെ അറിയാനുള്ള അവരുടെ അന്വേഷണത്തിൽ പങ്കു ചേരുക.


പ്രവാചകർ ഖിളർ ആണ് അവരെ ആ രേഖയിലെത്തിച്ചത്.ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുർറസൂലുല്ലാഹ് എന്ന രണ്ടരുവികൾ ചേർന്ന് ഒരൊറ്റ അനശ്വരതയിൽ ചേരുന്നിടമാണത്.


ഇതിനെ ഉൾക്കൊള്ളുന്നതോടെ ഇബ്രാഹീം പ്രവാചകരെ പുണരാനാകുന്നു.അവരാണല്ലോ ഹജ്ജ് കർമങ്ങളുടെ പിതാവ്.അവരാണ് ‘സുബ്ഹാനകൽ ഖുദ്ദൂസ്.റബ്ബുനാ വറബ്ബുൽ മലാഇകതി വർറൂഹ്’ എന്ന ദിക്ർ ഉച്ചരിച്ചത്.

പടച്ചവന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു,അവനാണ് നമ്മുടെയും മാലാഖമാരുടെയും ആത്മാക്കളുടെയുമെല്ലാം രക്ഷിതാവ് എന്നതാണ് ഈ ദിക്റിന്റെ അർത്ഥം.


രക്ഷിതാവിനെ തേടിയുള്ള അവരുടെ യാത്രയിൽ പങ്കു ചേരുക. അല്ലാഹുവിന്റെ സൃഷ്ടി വൈഭവങ്ങൾക്ക് സാക്ഷിയായി ആത്മീയതയുടെ മറകൾ ഓരോന്നോരോന്നായി നീക്കിയണദ്ദേഹം സഞ്ചരിക്കുന്നത്. ഈ ഘട്ടത്തിൽ വെച്ചാണ് നമ്മെ നശിപ്പിക്കുന്ന,ലോകത്തെ നശിപ്പിക്കുന്ന തീ ‘ബർദൻ വ സലാമ’ അഥവാ തണുപ്പും രക്ഷയുമായി മാറുന്നത്.

4.ഖഫാ-മറഞ്ഞത്
യാ റസൂൽ എന്ന ദിക്ർ.
അബൂ ബക്ർ (റ) ന്റെ പദവികളാൽ അലങ്കൃതമായതും പൂർണമായും പ്രവാചക പ്രേമത്തിൽ ഒടുങ്ങുന്നതുമാണ് ഈയവസ്ഥ.ഇവിടെ വെച്ച് പുണ്യ പ്രവാചകരുടെ യഥാർത്ഥ സേവകനാകാൻ ശ്രമിക്കുക.പ്രവാചകൻ അംഗീകാരം നൽകിയ ആൾക്ക് അല്ലാഹുവിന്റെ ഭവനമായ കഅബ ശരീഫിലേക്കും പ്രവേശനം ലഭിച്ചു കഴിഞ്ഞു.പ്രവാചകന്റെ കൈ പിടിക്കുക,സ്വർഗീയ ശിലയായ ഹജറുൽ അസ്വദിലേക്ക് നമ്മെ നയിക്കും.വിശുദ്ധി വരിക്കാനും അതിലൊളിഞ്ഞു കിടക്കുന്ന പൊരുളറിയാനും ആ കല്ലിനെ ചുംബിക്കുക.

5.അഖ്‌ഫാ- മറഞ്ഞതിനുള്ളിൽ മറഞ്ഞത്.
യാ അല്ലാഹ് എന്നതാണ് ദിക്ർ.
ഇവിടെ വെച്ചാണ് നമ്മുടെ ആത്മാവ് സ്വർഗ്ഗീയ ധാരകളും മുഹമ്മദിയ്യീൻ എന്ന ദൈവികതയുടെ കണ്ണാടികളാകുന്ന അടിമകളുടെ ആവരണങ്ങളും നേടുന്നത്.ഇവിടെ വെച്ചു തന്നെയാണ് നമ്മുടെ ലൗകിക അനുണ്മ(non existence) പൂർണമാകുന്നതും. ഇവിടെയാണ് യഥാർത്ഥ സ്നേഹവും സമാധാനവും ഉൾക്കാഴ്‌ചയും പ്രകാശവും ജീവിതവും അറിവും അനശ്വരതയുമെല്ലാം.

നാഥാ…നീ സമാധാനമാണ്,നിന്നിൽ വരുന്നതും സമാധാനം.നീയല്ലാതെ ആരാധ്യനില്ല. നിനക്ക് പങ്കുകാരുമില്ല
നീയാണ് രാജൻ.നിന്നെ ഞങ്ങൾ അനുസരിക്കുന്നു,

കഅ്‌ബയുടെ മുന്നിൽ വെച്ച് പടച്ചവനെ ധ്യാനിച്ച് ഇപ്രകാരം പറയുക: നാഥാ…നീ സമാധാനമാണ്,നിന്നിൽ വരുന്നതും സമാധാനം.

നീയല്ലാതെ ആരാധ്യനില്ല.

നിനക്ക് പങ്കുകാരുമില്ല നീയാണ് രാജൻ.നിന്നെ ഞങ്ങൾ അനുസരിക്കുന്നു,

നാഥാ…നീയാണ് എല്ലാ യാത്രകളുടെയും അറ്റം,ഞങ്ങളെല്ലാം നിനക്ക് കീഴ്പ്പെട്ടവരാണ്.

അടിമകൾ ഇങ്ങനെ പറയുന്നത് എത്ര സത്യമാണ്! “നീ നൽകുന്നത് തടയാൻ ആർക്കും കഴിയില്ല,നീ തടഞ്ഞത് നൽകാനും ആരുമില്ല.

നിന്റെ തീർപ്പുകൾ നിഷേധിക്കുന്നവനുമില്ല.സമ്പന്നരുടെ സമ്പത്തിന് വിലയില്ല,നീയണല്ലോ സമ്പത്തെല്ലാം നൽകുന്നവൻ!

നാഥാ…നിന്നെക്കാൾ വലിയ ശക്തിയില്ല,നീ മഹോന്നതനും സർവ ശക്തനുമാണ്. അല്ലാഹുവേ… ഈ ഭവനം നിന്റെ ഭവനമാണ്,

ഈ വിശുദ്ധ ഭൂമി നിന്റേതാണ്,ഈ സംരക്ഷണവും നിന്റേത്, ഇതാണ് നരകത്തീയിൽ നിന്ന് രക്ഷ തേടാനുള്ള സ്ഥലവും.

 

SELECTED PART OF NUR MUHAMMED