യൂറോപ്പ്യൻ ഇസ്‌ലാമും പള്ളികളുടെ കലാ ചാരുതയും

റഷ്യയിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ പിന്തുടരുന്ന മതങ്ങളിൽ ഒന്നാണ് ഇസ്‌ലാം. റഷ്യൻ മുസ്‌ലിമീങ്ങൾ തെക്കൻ കോകസ്സസ് മേഖലയിലും മറ്റു വിശാല നഗരങ്ങളിലുമായി കേന്ദ്രീകരിച്ചിരിക്കുന്നതിനാൽ ഇസ്‌ലാമിക, ഓർത്തഡോക്സ്‌ ക്രിസ്ത്യൻ സമൂഹങ്ങൾക്കിടയിൽ ഭൂമിശാസ്‌ത്രപരമായ വിഭജനങ്ങൾ ഉണ്ട്. റഷ്യയുടെ വടക്കൻ അർഖാങ്ങേൽസ്ക് മേഖലയിൽ ജനിച്ചു വളർന്ന ഫോട്ടോഗ്രാഫർ ആന്റൺ അലിമോവ്, മധ്യ റഷ്യയിലെ മജോറിറ്റി മുസ്ലിം റിപ്പബ്ലിക് ഓഫ് ബാഷ്കോർട്ടോസ്ഥാന്റെ തലസ്ഥാനമായ ഉഫായിലേക്കുള്ള തന്റെ പഠനയാത്രയിലാണ് ആദ്യമായിട്ട് ഇസ്‌ലാമിനെ പരിചയപ്പെടുന്നത്. പ്രദേശത്തിന്റെ സംസ്കാരം പര്യവേക്ഷണം ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ആദ്യമായി ഒരു പള്ളി സന്ദർശിക്കുകയും തുടർന്ന് മതത്തിന്റെയും വാസ്തുവിദ്യയുടെയും വിഭജനത്തെ കുറിച്ചുള്ള കൂടുതൽ പഠനത്തിനും ആഴത്തിലുള്ള ഗവേഷണത്തിലും തല്പരനാകുന്നതും.

Gufran Mosque, Ufa

റഷ്യയിലെ മസ്ജിദുകളുടെ പുറം ചുവരിൽ പിൻ ചെയ്തിരിക്കുന്ന ബോർഡുകളിൽ കാലുറ ഇല്ലാതെ അകത്തേക്ക് പ്രവേശിക്കരുത് എന്ന് എല്ലാ വൈവിധ്യത്തിലും രേഖപ്പെടുത്തിയതായി കാണാം. സന്ദർശകർ പ്രവേശിക്കുന്നതിന് മുമ്പ് അവരുടെ ഷൂസ് അഴിച്ചുമാറ്റേണ്ടതുണ്ട്. ഇത്തരം അനുക്രമങ്ങൾ കസാനിലെ സമൃദ്ധമായ കുൽ ഷെരീഫ് പോലെയുള്ള പള്ളികൾക്കപ്പുറത്തേക്ക് നീങ്ങുകയും,റഷ്യൻ മുസ്‌ലിംങ്ങൾ ങ്ങളുടെ ദൈനംദിന അനുഭവങ്ങളെ അടുത്തറിയാനും ശ്രമിച്ചു.

ഉഫയിൽ ആയിരിക്കുമ്പോൾ അലിമോവ് മതപരമായ കെട്ടിട നിർമാണകലയുടെ ഒരു നിര തന്നെ തന്റെ ക്യാമറ കണ്ണുകളിൽ പകർത്തി. അതിൽ മുൻ സോവിയറ്റ് സിനിമ തിയേറ്ററിനുള്ളിലെ ഒരു പള്ളി, ഒരു മുസ്ലിം സെമിതേരി മൈതാനിയിലെ വൃത്തിയുള്ള നിയോ ക്ലാസ്സിക്‌ കെട്ടിടം, ഏകദേശം 20 വർഷം കൊണ്ട് പണിപൂർത്തിയായ, ഉഫായിലെ ഏറ്റവും വലിയ പള്ളിയായ അർ-റാക്കിം എന്നിവ ഉൾപ്പെടുന്നു. റഷ്യൻ സാമ്രാജ്യത്തിലെ ആദ്യത്തെ കല്ലുകളാൽ നിർമ്മിതമായ പള്ളി അയൽരാജ്യമായ കസാനിൽ നിർമ്മിതമായി 62 വർഷങ്ങൾക്ക് ശേഷയമായിരുന്നു, ഈ പ്രോജെക്ടിന്റെ ഭാഗമായി വന്ന ഏറ്റവും പാഴക്കമേറിയ പള്ളി 1830ൽ സ്ഥാപിതമായത്, കാതറിൻ ദി ഗ്രേറ്റിന്റെ പ്രേത്യേക ഉത്തരവിനെ തുടർന്നാണ് മസ്ജിദ് നിർമ്മിച്ചത്, അതിന് മുമ്പ് വരെ റഷ്യയിൽ തടികൾ കൊണ്ട് നിര്‍മിതമായവ മാത്രമായിരുന്നു പണികഴിപ്പിച്ചിരുന്നത്. മുൻനൂറ്റാണ്ടുകളിലായി പലപ്പോഴും പൊട്ടിപുറപ്പെട്ടിരുന്ന തീപിടുത്തങ്ങളെയോ, വിപ്ലവത്തിന് ശേഷമുള്ള കമ്മ്യൂണിസ്റ്റ്‌ ഉദ്യോഗസ്ഥരുടെ രോഷങ്ങളെ അതിജീവിക്കാനോ ചെറുത്തുനിൽപ്പ് നടത്താനോ തടിയാൽ നിർമ്മിതമായ ഇത്തരം കെട്ടിടങ്ങൾക്ക് സാധിച്ചിരുന്നില്ല. സോവിയറ്റ് കാലഘട്ടത്തിൽ, ക്രിസ്ത്യൻ പള്ളികളും മസ്ജിദുകളും പാണ്ടകശാലകളായിട്ട് ഉപയോഗിക്കുകയും, മറ്റു ഉപകാരപ്രദമായ ആവശ്യങ്ങൾക്കായി പുനർനിർമ്മിക്കുകയും ചെയ്തിരുന്നു.

എന്നിരുന്നാലും ഈ കെട്ടിടങ്ങളിലേക്ക് അലിമോവിനെ ആകർഷിച്ചത് തന്റെ ആത്മീയതയല്ല മറിച് ചില ആശയങ്ങളുടെയും രൂപകൽപ്പന സവിശേഷതകളുടെയും പിന്നിലെ യുക്തി എന്താണെന്നറിയാനുള്ള അടങ്ങാത്ത ആസക്തി ആണ്. ഒരു കലാകാരനെ സംബന്ധിച്ചതടത്തോളം, ഇന്റീരിയർ ആർക്കിട്ടച്ച്ചുറൽ ഫോട്ടോഗ്രാഫി എന്നിവയുടെ പശ്ചാത്തലത്തിൽ ഇസ്ലാമിക സംസ്കാരത്തിന്റെയും മുഴുവൻ ജീവിതശൈലിയുടെയും ആവിഷ്കരണം എന്ന നിലയിൽ ഒരു കെട്ടിടത്തിൽ തന്റെ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നത് തികച്ചും സ്വാഭാവികമാണ്. സംസ്കാരത്തിലേക്കുള്ള പ്രവേശനക്കവാടമായി ഞാൻ ഇന്റീരിയർ ഫോട്ടോഗ്രാഫിയെ ഉപയോഗിച്ചു, അതെനിക്ക് തികച്ചും ഒരു പുതിയ കാര്യമായിരുന്നു. “അടിസ്ഥാനപരമായി, അജഞാതതയിൽ എന്നെ ദിഷ കണ്ടെത്താൻ സഹായിക്കുന്ന ഏറ്റവും നല്ല ഉപകാരണത്തിലേക്ക് തന്നെയാണ് ഞാൻ തിരിഞ്ഞത്.” ഫോട്ടോഗ്രാഫർ വിശദീകരിക്കുന്നു.

താമസിയാതെ, താൻ സന്ദർശിച്ച പള്ളികളിലൊക്കെയും പൊതുവായി കാണപ്പെട്ട കാര്യങ്ങൾ അലിമോവ് ശ്രദ്ധിക്കാൻ തുടങ്ങി. ഒട്ടുമിക്ക ഓർത്തഡോൿസ്‌ പള്ളികളും മെഴുകുതിരിയുടെ അതീനതയിൽ മാത്രം പ്രകാശിതമായപ്പോൾ, വലിയ ജനാലകളിലൂടെ പ്രകൃതിദത്ത വെളിച്ചം പകർന്നു കൊണ്ട് പള്ളികൾ പ്രകാശപൂരിതമായി. കമാനങ്ങളിലും ചുവരുകളിലും ജീവന്റെ വൈവിദ്യങ്ങളെ പ്രകടമാക്കികൊണ്ട്, എല്ലാ കോണുകളിലും സാധാരണമായി പരവധാനികൾ കൊണ്ട് നിറഞ്ഞിരുന്നു. ക്രിസ്ത്യൻ പള്ളികളിൽ വളരെ അപൂർവമായി മാത്രം കാണപ്പെടുന്ന ചുമർഘടികാരങ്ങളും ചെടിച്ചട്ടികളും അവിടെ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു.

ക്രിസ്ത്യൻ ഓർത്തഡോൿസ്‌ പള്ളികൾ സാധാരണയായി പെയിന്റ് ചെയ്ത വിശുദ്ധന്മാരുടെയും മാലാഖമാരുടെയും മഹത്തായ ചായചിത്രങ്ങൾ അവതരിപ്പിക്കുമ്പോൾ, മസ്ജിദുകൾ മനുഷ്യരുടെയോ മൃഗങ്ങളുടെയോ ചിത്രങ്ങൾ പ്രധർശിപ്പിക്കുന്നത് വിലക്കുന്നു. ഇസ്ലാമിന്റെ വിശുദ്ധ നിറമായ പച്ചനിറത്തിൽ ചായം ചെയ്ത ചുവരുകളാൽ നിറഞ്ഞ എളിമയുടെ പള്ളികളിൽ ഈ അഭാവം അലിമോവിന് കാണാൻ കഴിന്നു. ആരാധകരുടെ വ്യക്തിത്വത്തെ ശ്രദ്ധയിൽപ്പെടുത്താനായി ഫോട്ടോഗ്രാഫർ ഈ മിനിമലിസത്തിനെ ഉപയോഗപ്പെടുത്തി. മദ്ധ്യേശ്യയിൽ നിന്നുള്ള മുസ്‌ലിം കുടിയേറ്റം, മുസ്‌ലിം ജനസംഖ്യവർധിപ്പിക്കുകയും, ഇത് റഷ്യയുടെ പൊതുപ്രശ്നമായി മാറുകയും
തത്ഫലമായി മസ്ജിദുകളിൽ ഒരുപാട് ആളുകളെ ഉൾകൊള്ളാൻ കഴിയാതെ വരുകയും അങ്ങനെ അനേകം വിശ്വാസികൾ മസ്ജിദിന്റെ പുറത്ത് പായകൾ വിരിച്ചു പ്രാർത്ഥിക്കുകയും ചെയുന്ന ഒരു സാഹചര്യം ഉണ്ടാകുകയും ചെയ്തു. അലിമോവ് അവർ ഉപയോഗിക്കുന്ന പ്രാർത്ഥനമുത്തുകളെയും പായകളെയും കുറിച് അറിയാൻ ശ്രമിച്ചു.

ഉഫയിൽ അലിമോവിന്റെ ആദ്യ ദിവസ ഷൂട്ടിംഗ് നയന മനോഹരമായ ഈദുൽ ഫിത്ർ പ്രാർത്ഥനസധസ്സിനോടൊപ്പം ആയിരുന്നു. എന്നാൽ തിരക്കൊഴിഞ്ഞപ്പോഴാണ് പരിശുദ്ധമായ ഇടം സ്വയം അനുഭവിക്കാനുള്ള അവസരം ലഭിച്ചത്. അന്ന് മുതൽ അദ്ദേഹം എപ്പോഴും പ്രാർത്ഥനകൾക്കിടയിൽ പള്ളികൾ സന്ദർശിക്കാൻ ശ്രമിച്ചു. “ശൂന്യമായ പള്ളികൾ അപൂർണമാണെന്ന് തോന്നുന്നില്ല, എല്ലാം ശരിയായ സ്ഥലത്താണല്ലോ” അലിമോവ് മൊഴിയുന്നു.

ബജറ്റിന്റെയും കൊറോണ മഹാമാരിയുടെയും പരിമിതികൾ നിലനിൽക്കേ തന്നെ, അലിമോവ് ഇതുവരെ ഉഫ, കസാൻ, സമര, ടോഗ്ളിയാട്ടി എന്നിവിടങ്ങളിലെ പള്ളികൾ സന്ദർശിച്ചു. എന്നിരുന്നാലും റഷ്യയിലും വിദേശത്ത് മറ്റെവിടെങ്കിലുമായിട്ട് തന്റെ പദ്ധതികളുമായിട്ട് മുന്നോട്ട് പോകാൻ തന്നെയാണ് അദ്ദേഹത്തിന്റെ തീരുമാനം.

Source: Calvert Journal

വിവർത്തനം: സയ്യിദ് ബുഖാരി