മംലൂക് പരവതാനി: കൈറോയുടെ മറഞ്ഞു പോയ പ്രതാപം

പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് കൈറോ, ഗ്രാനഡ, ജെറുസലം എന്നിവിടങ്ങളിലെ കത്തോലിക് പോപ്പുമാരും മുസ്‌ലിം ഭരണാധികാരികളും തമ്മിൽ വലിയ രമ്യതയൊന്നും നിലനിന്നിരുന്നില്ല. എങ്കിലും അറബ്, ഇറ്റാലിയൻ നിരീക്ഷകർ, അക്കാലത്ത് ഏറ്റവും വിലപിടിപ്പുള്ളതായി കണ്ട ഒരു കച്ചവടച്ചരക്കിന്റെ വിനിമയം ഇരുവിഭാഗങ്ങൾക്കുമിടയിൽ സുലഭമായിരുന്നു. അതിശയോക്തിയിലും ഭംഗിയിലും അതിരുകൾ ഭേദിച്ച ആ കച്ചവടച്ചരക്കാണ് ‘മംലൂക് പരവതാനി ‘.

കരകൗശല ചരിത്രത്തിലെ ഈ അധ്യായം അടുത്ത കാലം വരെ രഹസ്യ സ്വഭാവമുള്ളതായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പഴയ ഓറിയന്റൽ കാർപെറ്റുകൾക്കിടയിൽ ഉൽകൃഷ്ടമായ ജ്യാമിതീയ രൂപ കൽപ്പനകളാലും പ്രഭാപൂരിതമായ ചെമ്മരിയാടിന് നാരിനാലും തുല്യതയില്ലാത്ത നിർമ്മാണ വൈദഗ്ധ്യത്താലും മികവ് പുലർത്തിയ ഒരിനം പ്രത്യക്ഷ്യപെട്ടു. 15-16 നൂറ്റാണ്ടുകളിൽ കൈറോയിൽ നടന്നിരുന്ന കാർപെറ്റ് വ്യാപാരത്തിന്റെ തെളിവുകളോട് ചരിത്രകാരന്മാർ സമവായത്തിലെത്തുന്നതുവരെ ഈ വിശിഷ്ട വസ്തുവിന്റെ ഉത്ഭവസ്ഥാനം അജ്ഞാതമായിരുന്നു. 1517 ൽ ഓട്ടോമൻ സാമ്രാജ്യം കൈറോ കീഴടക്കുന്നതിനു മുമ്പ് മംലൂക്ക് സുൽത്താൻ ഖൈത്ബേയും പിൻഗാമികളും വികസിപ്പിചെടുത്ത ‘ബ്ലാസോൺ’ എന്ന അധികാര മുദ്ര ഇറ്റാലിയൻ വാസ്തു ശേഖരണത്തിൽ നിന്ന് കണ്ടെടുത്തതോടെ മംലൂക്ക് പരവതാനിയെ കുറിച്ചുള്ള പഠനത്തിൽ പലരും വ്യാപൃതരായി. അങ്ങനെ പല ചോദ്യങ്ങൾക്കും ഉത്തരം കണ്ടെത്തേണ്ടതുണ്ടായി. ഇവയുടെ ഉറവിടം കൈറോ ആയിരുന്നോ? ആണെങ്കിൽ എന്നുമുതലാണ് അവ ഇറ്റലിയിൽ എത്തിത്തുടങ്ങിയത്? അങ്ങനെ പല ചോദ്യങ്ങളും ഉയർന്നു.

അതിശയകരമെന്ന് പറയട്ടെ, ഉത്തരങ്ങൾ പലതും വ്യക്തമായി മറച്ചു വെക്കപ്പെട്ടിരുന്നു. 1898 ൽ പ്രസിദ്ധീകരിക്കപ്പെട്ട, പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പോപ്പ് ഇന്നസെന്റ് ഏഴാമന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ലോകത്തെ തുണിത്തരങ്ങൾ സംബന്ധിച്ച ബൃഹത്തായ രേഖകൾ, 1489 ജൂലൈ 11ന് കൈറോയിൽ നിന്ന് ഇറക്കുമതി ചെയ്ത 7 വലിയ തരത്തിലുള്ള പരവതാനികൾക്ക് 1224 1/3 സ്വർണ്ണ ഡക്കറ്റ്സുകൾ(ഏകദേശം 182, 225 ഡോളർ ) ചെലവിട്ടതായി തെളിയിക്കുന്നുണ്ട്.

സുൽത്താൻ ഖൈത്ബെ

അതിലുപരി വത്തിക്കാൻ പാലസിലെ ഇതു വരെയുള്ള 1518 പരവതാനികളിൽ 5 എണ്ണം ഇറ്റലിയിലെ ഫ്ലോറൻസിലെ സ്റ്റെഫാനോ ബാർഡിനി മ്യൂസിയത്തിലും, ഭാഗികമായി വാഷിംഗ്ടൺ ഡിസിയിലെ ടെക്സ്റ്റൈൽ മ്യൂസിയത്തിലും സൂക്ഷിച്ചിരുന്ന മംലൂക്ക് ബ്ലാസോണുകളുള്ള ഒരു വിഘടിത പരവതാനിയുമായി സാമ്യമുള്ളതാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇത്തരം പരവതാനികളെക്കുറിച്ചുള്ള പരാമർശങ്ങൾ വൻതോതിൽ ശ്രദ്ധിക്കപ്പെടാതെ പോയി.1518 പരവതാനികളിലെ 5 ‘വലിയ ഡമാസ്‌കീൻ (Damascene)ഫ്ലോർ’ പരവതാനികൾ മധ്യഭാഗത്ത് കേന്ദ്ര മുദ്രകൾ ഏകീകരിക്കപ്പെടുന്ന രൂപത്തിൽ ഇന്നസെന്റിന്റെ ആയുധങ്ങളോട് കൂടെ 10 കാർപ്പറ്റുകളായി വിഭജിച്ചിരുന്നു ( ‘damaschina’ എന്ന ഇറ്റാലിയൻ പദം സാധാരണയായി ‘Anatolian’ ആയി കാണാൻ കഴിയാത്ത പരവതാനികളെ കുറിച്ചാണ് സൂചിപ്പിക്കുന്നത്).1922-ൽ അന്തരിച്ച സ്റ്റെഫാനോ ബർഡിനിയുടെ പുരാതനമായ florentine കൊട്ടാരത്തിൽനിന്ന് 17 കാർപ്പറ്റ് ശകലങ്ങൾ കണ്ടെത്തിയ സമകാലിക ലോകത്തെ textile ചരിത്രകാരൻ ആൽബർട്ടോ ബോറാലെവിയുടെ നിരീക്ഷണങ്ങൾ പോപ്പിന്റെ ദ്വി-ശകലങ്ങളായി കാണപ്പെടുന്ന ഡമാസ്‌കീനിന്റെ കൃത്യമായ വിവരണങ്ങളെ സ്ഥിതീകരിക്കുന്നുണ്ട്. 450 സെ.മീ / 920 സെ.മീ വരെ കണക്കാക്കപ്പെട്ടിരുന്ന ഈ കാർപെറ്റുകൾ ഏകോപിച്ചെടുക്കുന്ന രണ്ട് മിറർ-ഇമേജ് ഹാൾവേസ്‌ (halves) കളായി നിർമ്മിക്കപ്പെട്ടതായിരുന്നുവെന്ന് ബോറാലെവി നിരീക്ഷിക്കുന്നു. ഇങ്ങനെ നിർമ്മിക്കപ്പെട്ട selvedge കളിൽ ഓരോന്നും ഒരിക്കലും ഇവ പകുതിയോളം കൂട്ടിച്ചേർക്കുന്നില്ല എന്നും സൂചിപ്പിക്കുന്നവയാണ്.

അതുപോലെ പോപ്പിന്റെ ദ്വി-കവചങ്ങളായ ഡമാസ്കീനി (damaschini)ക്ക് ഈ ഇനത്തിൽ പെട്ട ധാരാളം പദവി മുദ്രകളും ഉണ്ടായിരുന്നു. ഒരുപക്ഷെ, മൂന്ന് വലിയ ജ്യാമിതീയ രൂപങ്ങൾ മധ്യത്തിലായി അവതരിക്കുകയും താരതമ്യേന ചെറിയ രൂപത്തിലുള്ളവ ഇതിനു ചുറ്റും വ്യാസാർദ്ധമായി രൂപവത്കരിക്കുകയും ചെയ്തിട്ടുണ്ട്. അതിനോടൊപ്പം മൂലകളിൽ ക്രമപ്പെടുത്തിയിട്ടുള്ള പോപ്പിന്റെ ആയുധാവരണങ്ങൾ ഇറ്റലിയിൽ നിന്ന് കൂട്ടിച്ചേർത്തതാണ്.

1534 ൽ പാരിസ് ബോർഡോൺ (Paris Bordon)വരച്ച ഇപ്പോൾ വെനീസിലെ അക്കാദമിക് ഗാലറിയിൽ സ്ഥാപിച്ചിട്ടുള്ള ആദ്യകാല ഇറ്റാലിയൻ ചിത്രമായ ‘The fisherman presenting the ring to doge gradengio’ എന്ന മംലൂക് ഫ്ലോർ കാർപെറ്റ് ചിത്രം ഇന്നസെന്റ് പോപ്പ് എട്ടാമന്റെ പരവതാനികളുടെ വിവരണങ്ങളോട് ഏറെ പൊരുത്തപ്പെടുന്നവയാണ്. പെയിന്റിംങ്ങിന്റെ മുൻവശത്ത് ഉദ്യോഗസ്ഥനിരയിലെ മുന്നിലെ പടികളിൽ വിരിച്ചിട്ട ഈ പരവതാനിയിൽ ഭാഗികമായി മാത്രം കാണുന്ന ഒരു പദവി ചിഹ്നം കൂടിയുണ്ട്. അതേസമയം തൊട്ടടുത്തുള്ള ലഘുസ്‌തംഭശ്രണിക്കു പിറകെ ഒരു ചുവന്ന നിരത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ബാക്കി പാറ്റേണുകൾ വ്യക്തമല്ല. പെയിന്റിങ്ങിന്റെ മധ്യഭാഗത്ത് നായക്കു ചുവട്ടിൽ ചെറിയ (കൂടുതൽ പ്രശസ്തവുമായ) ഓട്ടോമൻ ശൈലിയിലുള്ള ഉശാഖ് പരവതാനി മംലൂക്കിന്റെ ഇടതുവശത്തെ മറച്ചു പിടിക്കുന്നുണ്ട്. മാത്രമല്ല അതിന്റെ വലതുവശത്തിന്റെ ഭൂരിഭാഗവും ലഘുസ്‌തംഭശ്രണിക്കിടയിൽ മുറിക്കപ്പടുകയോ മറച്ചുവെക്കുകയോ ചെയ്യുന്നുണ്ട്. ആകസ്മികമായ മധ്യഭാഗത്തെ പദവിമുദ്രകൾക്ക് കീഴെ നിലം അവസാനിക്കുകയും ചെയ്യുന്നു. വക്ര മാതൃകയിൽ സ്ഥാപിച്ചിട്ടുള്ള ഇവ ഒരിക്കൽ പൂർത്തിയാക്കിയതിന്റെ പകുതിയാണെന്നതിന് തെളിവാണിത്. പതിനഞ്ചാം നൂറ്റാണ്ടിലെ അവസാനത്തിൽ മുകളിൽ മംലൂക്ക് ബ്ലോസോണുകളാലും ചുവന്ന നിരപ്പിൽ സ്ഥാപിച്ചിട്ടുള്ള ഏക പദമുദ്രയാലും നിർമ്മിച്ച എന്നാൽ പിന്നീടൊരു കൂമ്പാര രൂപത്തിൽ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഒഫ് ആർട്ടിൽ സ്ഥാപിച്ചിട്ടുള്ള ഏക സൃഷ്ടിയാണ് ഇതിനോടൊപ്പം സാമ്യപെടുത്താൻ കഴിയുന്നത്. ബാർഡിനി പരവതാനി പോലെ വക്ര മാതൃകയിൽ രണ്ടു പാതികളായി വിഭജിക്കപ്പെടുന്നതിനാൽ ഇതും 422സെ.മീ / 345സെ.മീ വരെ നിശ്ചിതമായ രൂപത്തിൽ രണ്ട് കഷ്ണങ്ങളായി നെയ്തെടുത്തതായി കണക്കാക്കപ്പെടുന്നു.

ഇന്നസെന്റ് പോപ്പ് ചെലവഴിച്ച ഉയർന്ന വിലയെക്കാൾ പ്രാധാന്യമർഹിക്കുന്നത് വാണിജ്യാടിസ്ഥാനത്തിൽ അത്തരം 7 കാർപെറ്റുകൾ സ്വന്തമാക്കാനുള്ള പോപ്പിന്റെ നൈപുണ്യതയെയാണ്. 1518 ചരക്കുകളിൽ ഒരു വലിയതും രണ്ടു ചെറിയതുമായ ചക്രത്തോടൊപ്പം ഒരംശം ഡമാസ്ക്കിനിയും ഉൾപ്പെട്ട രണ്ട് കഷണങ്ങളും ഉൾപ്പെടുന്നു. അല്ലാത്തപക്ഷം അവയെ 1489-ലെ കയറ്റുമതിയിൽ ഉണ്ടായിരുന്ന 5 എണ്ണത്തിൽ രണ്ടെണ്ണമായി കണക്കാക്കപ്പെടുന്നു. 175 സ്വർണ്ണ ഡക്കറ്റ്സുകൾ അതല്ലെങ്കിൽ ഏകദേശം 26045 ഡോളർ വിലവരുന്ന ഇവ മൂന്നുവർഷത്തിനുശേഷം ലോറൻസ് ഡി മെഡിസി(Lorenzo di’medici) യുടെ മികച്ച പരവതാനികൾക്ക് നൽകിയ മൂല്യത്തിന്റെ മൂന്നിരട്ടിയാണ്. അതിലുപരി ഇവ അന്താരാഷ്ട്ര വ്യാപാരത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഏതൊരു അനാതോലിയൻ പരവതാനികളെക്കാളും മഹനീയമായതുമായിരുന്നു.

അവശേഷിക്കുന്ന ആദ്യകാല മംലൂക് പരവതാനികൾ പരിമിതമായ ശിഷ്ടോൽപാദനത്തെ പ്രതിനിധീകരിക്കുന്നു. എങ്കിലും കൈറോയിൽ തുടക്കത്തിൽ തന്നെ ഒരു ലാഭകരമായ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപാദനം നടന്നിരുന്നുവെന്നും 1489-ൽ ഉൽപ്പാദനം ഗണ്യമായ അളവിലേക്ക് എത്തുന്നതിന് മുന്നോടിയായി ഇവ വത്തിക്കാനിലേക്ക് വലിയ തോതിൽ കയറ്റുമതി ചെയ്തിരുന്നുവെന്നും പോപ്പിന്റെ കാർപെറ്റ് സമ്പാദ്യം സൂചിപ്പിക്കുന്നുണ്ട്. ഇതുകൂടാതെ 1518 ചരക്കുകളിൽ ‘ബെഞ്ച് കവറുകൾ’ പോലെ നീളമുള്ളതും ഇടുങ്ങിയതുമായ രണ്ടു ചെറിയ ഡമാസ്‌കിനികളും ഉൾപ്പെട്ടിരുന്നു. 1492ൽ ഇന്നസെന്റ് പോപ്പിന്റെ മരണസമയത്ത്, കൈറോയിലെ വ്യവസായം ഇതിനകം പതിനാറാം നൂറ്റാണ്ടിലേക്കുള്ള ക്രമികമായ വികാസം എന്ന നിലയിൽ യൂറോപ്യൻ അഭിരുചികളോടും ആസൂത്രണങ്ങളോടും പൊരുത്തപ്പെട്ടു കൊണ്ടിരുന്നു.

നിർഭാഗ്യവശാൽ പോപ്പ് സെന്റ് തന്റെ അത്യാകർഷകമായ പരവതാനികൾ എപ്പോൾ, എവിടെ ഉപയോഗിച്ചു എന്നതിനെക്കുറിച്ച് വ്യക്തമായ രേഖകളൊന്നുമില്ല. എങ്കിലും തെളിവുകൾ യുക്തിപൂർവ്വമായ അനുമാനത്തെ നീതീകരിക്കുന്നുണ്ട്. പോപ്പിനെ നയതന്ത്രപരമായ ആതിഥ്യോപകചാരങ്ങൾക്കും കർദിനാളുകളുമായി നടത്തിയിരുന്ന ചർച്ചകൾക്കും വേണ്ടി സാമ്പ്രദായികമായി സജ്ജീകരിച്ച പരവതാനികളെ കുറിച്ച് അദ്ദേഹത്തിന്റെ ഓർമ്മകളുടെ കാവൽക്കാരനായ ജൊഹാൻ ബുർച്ചാർഡ് (Johann Burchard ) വിവരിക്കുന്നില്ല. എങ്കിലും കോൺ സ്റ്റോറി( പുരോഹിത സംഘടന)കളുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്ന വലിയ ഹാളുകളിൽ വലിയ പരവതാനികൾക്ക് ഇടം നൽകിയതായി നമുക്കറിയാം. പഴയ അപ്പസ്റ്റോളിക്ക് കൊട്ടാരത്തിൽ സിസ്റ്റൈൻ ചാപ്പലിനും പപ്പേൽ കൊട്ടാരത്തിനും ഇടയിൽ രണ്ട് പരവതാനികൾ കൂടി ഉണ്ടായിരുന്നു. പോപ്പ് സാധാരണ കഴിഞ്ഞുകൂടിയിരുന്ന തന്റെ വസതിക്കു കിഴക്കുഭാഗത്തുള്ള ചെറിയ മുറിയിലും ഒരു പരവധാനി സ്ഥാപിച്ചിരുന്നു. എന്നാൽ പിന്നീട് 1517- 18 ൽ ഇതേ മുറി റഫയിൽ വർക്ക് ഷോപ്പിനാൽ (Raphael’s workshop) sala dei chiaroscuri(വത്തിക്കാനിൽ അറിയപ്പെട്ട കലാ സൃഷ്ടി)യായി പുനരുദ്ധാരണം ചെയ്യപ്പെട്ടു.

റോമൻ ചരിത്രകാരന്മാരെ പോലെ ബാച്ചാർഡും പോപ്പിന്റെ മംലൂക് പരവതാനികൾ പ്രദർശിപ്പിച്ചേക്കാവുന്ന രണ്ട് സന്ദർഭങ്ങൾ വിവരിക്കുന്നുണ്ട്. ഓട്ടോമൻ സുൽത്താൻ ബായെസീദ് രണ്ടാമന്റെ ഇളയ അർദ്ധസഹോദരൻ രാജകുമാരൻ ‘ജെം’ന്റെ ഓട്ടോമൻ കിരീടം പിടിച്ചെടുക്കാനുള്ള രണ്ടു ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷം രാജകുമാരൻ മാൾട്ടയിലെ കുരിശു പോരാളികളുടെ അടുക്കലേക്ക് നാടു കടന്നിരുന്നു. 1489 മാർച്ചിൽ അവർ ജെമിനെ വത്തിക്കാനിലെ പോപ്പിന് കൈമാറി. ഇക്കാരണത്താൽ പോപ്പിന്റെ കീഴിൽ ബന്ധനസ്ഥനാക്കപ്പെട്ട പ്രിൻസ് ജെമിനെ കുറിച്ചുള്ള വ്യവസ്ഥകൾ കൂടിയാലോചിക്കാനായി 1489 ഡിസംബറിലും 1490 ജനുവരിയിലും സുൽത്താൻ നയതന്ത്ര വിദഗ്ദ്ധരെ അയക്കുകയും പോപ്പ് അവരെ സ്വീകരിക്കുകയും ചെയ്തിരുന്നു. രാജകുമാരന്റെ ജീവനും സുരക്ഷയും ഉറപ്പ് വരുത്താൻ വത്തിക്കാനിൽ വന്ന ഓട്ടോമൻ അംബാസഡർമാർ മുഖേന സുൽത്താൻ ബായെസീദ് പോപ്പിന് 1,20,000 സ്വർണ്ണ ഡക്കറ്റ്സുകൾ (രാജകുമാരന്റെ പ്രതിവർഷ ജീവിതച്ചെലവിനുള്ള തുകയായ 40,000 ഡക്കറ്റ്സുകളുടെ മൂന്നുവർഷത്തെക്കുള്ള മുൻകൂർ തുകയായിരുന്നു ഇത്) നൽകിയിരുന്നു. രാജോചിത സന്നിധിയിൽ ഹാജരാകമെന്ന വ്യവസ്ഥയിൽ ‘ജെം’ നയതന്ത്ര വിദഗ്ധരോട് ചെയ്തു.

അപ്പോസ്റ്റോളിക് കൊട്ടാരത്തിന്റെ ഭാഗത്തെന്ന് അനുമാനിക്കാവുന്ന ജെം രാജകുമാരന്റെ മുറി ‘പോപ്പിന്റെ പരവധാനി’ എന്നറിയപ്പെടുന്ന കാർപെറ്റോടു കൂടി ഒരു സിംഹാസനവും ഇറ്റലിയിൽ ഇതുവരെ കാണപ്പെടാത്ത ഒരു സ്വർണ്ണ തൂക്കുമരവും രാജകീയ ആതിഥ്യ സ്വീകരണത്തിന് വേണ്ടി തയ്യാറാക്കി വെക്കാൻ കൽപ്പിച്ചതായി പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലെ ചരിത്രകാരനായ Chronicler stefano infessura രേഖപ്പെടുത്തിയിട്ടുണ്ട്. ഓട്ടോമൻ അനാതോലിയയിൽ നിർമ്മിക്കുന്നതിനെക്കാൾ പോപ്പിന്റെ മംലൂക് പരവതാനികൾക്ക് വലിപ്പവും പ്രൗഢിയും കൂടുതലായതിനാൽ ഈ പ്രദർശനത്തിൽ പലർക്കും നീരസമുണ്ടായിരുന്നു.

1492 ൽ പോപ്പിന്റെ ചെറുമക്കളായ ബാറ്റിസ്റ്റിന ടു ലൂയിഗി ടി’അരഗോന(battistina to luigi d’aragona)യും നേപ്പിൾസ് രാജാവ് ഫെറെന്റെ (ferrante)യും തമ്മിലുള്ള വിവാഹവേളയായിരുന്നു പോപ്പ് തന്റെ മംലൂക് പരവതാനികൾ പ്രദർശിപ്പിച്ച രണ്ടാമത്തെ സന്ദർഭം. പാപ്പൻ കൊട്ടാരത്തിലെ വടക്കു ഭാഗത്തെ ഒന്നാം നിലയിലെ ഒന്നാം മുറിയിലാണ് ഇത് നടന്നത്. ഈ രാജവംശ സംബന്ധത്തിനുള്ള അകസാമാനങ്ങളിൽ ഒരു വലിയ ഫ്ലോർ പരവതാനിയും ഉൾപ്പെട്ടിരുന്നു. ആഡംബരമായി സജ്ജീകരിച്ച പിന്നീട് റാഫേലിന്റെ sala di costantio (വത്തിക്കാനിലെ മറ്റൊരു കലാമുറി) ആയിത്തീർന്ന ഒന്നാം മുറിയുടെ സമീപത്തുള്ള വലിയ കോർണർ മുറിയിലായിരുന്നു ഇതിനെ തുടർന്നുള്ള ഔദ്യോഗിക വിരുന്ന് നടന്നിരുന്നത്.

സുൽത്താൻ ഖൈത്ബെയുടെ ഭരണകാലത്ത് സ്പെയിനിലെ ഗ്രാനഡയിൽ ഉണ്ടായിരുന്ന ഒരു വലിയ പരവതാനിയെക്കുറിച്ചും സമാനമായ ചോദ്യങ്ങൾ ഉയരുന്നുണ്ട്. ഇപ്പോഴത് അൽ അന്തലൂസിലെയോ അതല്ലെങ്കിൽ മുസ്‌ലിം സ്പെയിനിലെയോ അവസാന മുസ്‌ലിം ഭരണ തലസ്ഥാനത്ത് ചെറിയ കഷണങ്ങളായോ വിളറിയ രൂപത്തിലോ സൂക്ഷിച്ചിട്ടുണ്ടാകണം.

1184 സെ.മീ / 322 സെ.മീ വരെ കണക്കാക്കി ഒരൊറ്റ കഷണമാക്കി നെയ്തെടുത്തിട്ടുള്ള ഈ പരവധാനി അൽ ഹംറയിലെ 1330 സെന്റീമീറ്റർ സ്ക്വയർ നീളം വരുന്ന കൊമാറേസ് പാലസിലെ അംബാസഡർ ഹാളിലേക്ക് അൽപ്പം നീളം കൂടിയതാണ്. എന്നിരുന്നാലും ഇതിനുമുമ്പുള്ള Sala de la barca യോട് ഈ അളവുകൾ യോജിക്കുന്നു. 2400 സെന്റീമീറ്റർ വീതിയും 135 സെന്റീമീറ്റർ ആയവും ഉള്ള ഈ മുറി ഒരു ആന്റിചേംബർ ആയോ അല്ലെങ്കിൽ മിർട്ടേഴ്‌സിന്റെ (myrtels)വിശാല മുറ്റത്തുനിന്ന് ശുദ്ധവായു കടന്നുവരുന്നതിനാൽ സുൽത്താന്റെ വേനൽ കാലവസതിയായോ അനുമാനിക്കുന്നുണ്ട് (കാലാവസ്ഥ മോശമാക്കുന്ന സന്ദർഭത്തിൽ അവിടെയുള്ള യവനികകൾക്ക് അത്തരത്തിലുള്ള മുറികളെ സംരക്ഷിക്കാൻ കഴിഞ്ഞിരുന്നു). ശൈത്യകാലങ്ങളിൽ ഗ്രാനഡയിലെ അന്തർ മുറികളിൽ അത്തരത്തിലുള്ള സജ്ജീകരണങ്ങൾ നടത്തിയിരുന്നതായി പരവതാനികളെ കുറിച്ചുള്ള വിശദവിവരങ്ങളുടെ ആദ്യ പ്രസിദ്ധീകരണത്തിന്റെ ഉടമയായ അൽ ഹംറ മ്യൂസിയം ചീഫ് കൺസർവേറ്റർ ‘purificacion marinetto sanchez’ പറയുന്നുണ്ട്.

കാർപെറ്റ് നാമകരണത്തിന് മറ്റൊരു സാധ്യതയായി കാണുന്നത് അൽ ഹംറയിലെ ചെറിയ ജനറലയ്ഫ് കൊട്ടാരത്തിന്റെ വടക്കേ അറ്റത്തുള്ള ജലധാരയന്ത്രത്തിനടുത്തു കാണുന്ന കെട്ടിടത്തിലെ രണ്ടാം നിലയിലെ മുറിയാണ്. 1340സെ.മീ / 343 സെ.മീ വരെ കണക്കാക്കപ്പെടുന്ന ഈ മുറി അടച്ചിട്ടതാണെങ്കിലും താരതമ്യപ്പെടുത്താൻ കഴിയുന്നതാണ്. ജനറലെയ്ഫ് സാധാരണ ഒരു വേനൽക്കാല വസതിയാണെങ്കിലും 14-15 നൂറ്റാണ്ടുകളിൽ ശൈത്യകാലത്തെ എതിരേൽക്കുന്നതിനും ഉപയോഗിച്ചിരുന്നു. ഫ്ലോർ പരവതാനികളാലും വാതിലുകളിലും ജാലകങ്ങളിലും സ്ഥാപിച്ചിട്ടുള്ള യവനികകളാലും ഭിത്തികളിൽ സിൽക്ക് തുണി കൊണ്ടുള്ള വലിയ ചിത്രപ്പണികളാലും ഈ കൊട്ടാരം അലംകൃതമായിരുന്നു. അവശേഷിക്കുന്ന മംലൂക് പരവതാനികൾ ഈ സ്ഥലത്തിന് വളരെ അടുപ്പമുള്ളതും ആകർഷകവും ആയതിനാൽ അവ ഈ ഭാഗത്തിന് വേണ്ടി നീക്കിവെച്ചിരുന്നതായി മറിനെറ്റോ സാഞ്ചസ് വിശ്വസിക്കുന്നുമുണ്ട്.

പോപ്പിന് മുമ്പ് 1400 കളുടെ അവസാനത്തിൽ സുൽത്താൻ അബു അൽ ഹസൻ അലിയുടെ ഭരണകാലത്താണ് ജനാലയ്‌ഫ് പരവതാനി നസ്രീദുകൾ സ്വന്തമാക്കിയത്. മംലൂക്കുകൾ നസ്രീദുകളുമായി സമൃദ്ധമായ ബന്ധം നിലനിർത്തിയിരുന്ന ഇക്കാലത്ത് ഗ്രാനഡയിൽ തുലനാത്മകമായ സമാധാനവും സുസ്ഥിരതയും സംജാതമായതിനാൽ ഇതുപോലുള്ളവ സ്വന്തമാക്കാൻ അവർ പ്രാപ്തരായിരുന്നു. ഗ്രാനഡയുടെ പതനത്തിനും സ്പെയിനിലെ മുസ്‌ലിം ഭരണപരിസമാപ്തിക്കും കാരണമായ നീണ്ട പത്തു വർഷത്തെ കാത്തലിക് -നസ്രീദ് യുദ്ധത്തിനു മുമ്പ് 1482 ൽ പരവതാനി എത്തിയതായി പറയപ്പെടുന്നുണ്ട്.

സുല്‍ത്താന്‍ ബായെസീത് രണ്ടാമന്‍

ജനറലൈഫ് പരവതാനിയുടെ ഉപരിതലത്തിന്ന് ഒന്നിടവിട്ട അഷ്ടമുഖബുജങ്ങളും സൂചിതമായ നക്ഷത്രങ്ങളും ഉൾക്കൊണ്ട അഞ്ചു വിഭാഗങ്ങളുണ്ട് . മൂന്ന് മധ്യഭാഗങ്ങളിൽ ചുവന്ന നിറത്തിൽ വിശാലമായ പ്രദേശം കേന്ദ്രരൂപങ്ങളെ ഫ്രെയിം ചെയ്യുകയും ചെയ്യുന്നു. ബ്ലാസോൺ പരവതാനികൾക്ക് സമാനമായി ചെറിയ രൂപങ്ങളും പൂർണ്ണ സ്വർണങ്ങളും ചുവന്ന തീജ്വാലകൾക്ക് ചുറ്റും ക്രമപ്പെടുത്തിയിരിക്കുന്നു. മൂലകളിലുള്ള പൂർണ രൂപങ്ങളാലും മധ്യാഷ്ടഭുജങ്ങളിലുള്ള ആഭരണങ്ങളുടെ ഏക കേന്ദ്ര കൂടാരങ്ങളാലും വശങ്ങളിലൂടെയുള്ള ആന്തരികാതിർത്തികളുടെ അവസാനഭാഗത്തെ ദൃബദ്ധമായി പൂർത്തീകരിക്കുന്നു. ഭാരംകൂടിയ പാറ്റേണുകൾ പരവതാനിയുടെ വിദൂരങ്ങളിൽ ഫലപ്രദമായി ക്രമീകരിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്.

പിന്നീട് മംലൂക്ക് പരവതാനികളിൽ പ്രതിധ്വനിച്ച ജ്യാമിതീയ രൂപങ്ങൾ പലതും, ആഭരണങ്ങളുടെ വഴക്കമുള്ള കലവറകളെയും ഒരു സമഗ്രമായ ആദ്യകാല വികസനങ്ങളെയും പ്രകടമാക്കുന്നുണ്ട്. ഉദാഹരണത്തിനായി അവസാന ഭാഗങ്ങളിലെ സൂക്ഷ്മ മാറ്റങ്ങൾ പ്രധാന പ്രതിഭാഗത്തെ വ്യത്യസ്തമായി മനസ്സിലാക്കാൻ അനുവദിക്കുന്നു. ജനറലൈഫിന്റെ പുറം അതിർത്തികളിൽ ചെറിയ പച്ച നക്ഷത്രങ്ങളുടെയും നീല അർദ്ധ നക്ഷത്രങ്ങളുടെയും സിഗ്-സാഗ് (അതിർത്തി)രേഖകൾ ചുവന്ന നിലയത്തിനെതിരെയുള്ള വെളുത്ത തുകൽപണിയുടെ കർണ്ണരേഖകളെ ഊന്നി പറയുന്നുണ്ട്. ബാർഡിനി-ടെസ്റ്റിൽ മ്യൂസിയം പരവതാനിയുടെ അതിർത്തികളിൽ വിവിധ വർണ്ണങ്ങളുള്ള ഒരു വലിയ നക്ഷത്രത്തിന്റെ കേന്ദ്ര രേഖ, വെളുത്ത തുകൽ പണികൾ കൊണ്ട് രൂപംകൊണ്ട അഷ്ടഭുജ നക്ഷത്രങ്ങൾക്ക് പ്രാധാന്യം നൽകുന്നു. ജനറലൈഫിന്റെ ആന്തരിക വശങ്ങളിലെ ചീളുകളിൽ, എട്ടു സൂചിതാ നക്ഷത്രങ്ങളുടെ ചുറ്റും ശാന്തമാക്കപ്പെട്ട അഷ്ടഭുജത്രികോണങ്ങളിൽ ആയത്തിലുള്ള ചുവന്ന കെട്ടുകളുടെ ചെറിയ വിടവുകളിലൂടെയുള്ള നിറങ്ങൾ, ചെറിയ സൂചന നക്ഷത്രങ്ങളിൽ ഒരു അന്തർലീന വലയെ സൃഷ്ടിക്കുന്നു.

എട്ട് സൂചകനക്ഷത്രങ്ങൾ പോലോത്ത ജനറലൈഫിന്റെ ചെറിയ പ്രതിരൂപങ്ങളിൽ അനന്തമായ വ്രതിയാനങ്ങൾ പുനർഭവിക്കുന്നുണ്ട്. മധ്യാഷ്ടഭുജത്തിന്റെ പുറംകെട്ടിലുള്ള നക്ഷത്രങ്ങളുടെ ബാഹ്യാകാരങ്ങൾ വ്യക്തമായി നിർവചിക്കുന്നതിനുള്ള വർണ്ണോപഭോകത്തിൽ, തുകൽപ്പണിയുടെ ഓവർ- അണ്ടർ നെയ്ത്തുകൾ പോലും ശ്രദ്ധാർഹമായതാണ്. നിർഭാഗ്യവശാൽ ,ജനറലൈഫ് കാർപെറ്റിന്റെ മോശാവസ്ഥ അതിന്റെ ചെറിയ ദ്വാരങ്ങളിലുള്ള ആഭരണ നിർമിതിയുടെ മൂല്യനിർണ്ണയത്തെ നിഷേധിക്കുന്നുണ്ട്.

1480-82 ജെറുസലേമിൽ സുൽത്താൻ ഖൈത്ബെയ് തന്റെ ചരിത്രപ്രസിദ്ധമായ അൽ-അഷ്‌റഫിയ്യ മദ്രസയുടെ പുനരുദ്ധാരണവേളയിൽ ജനറലൈഫ് പരവതാനി ഗ്രാനഡയിൽ എത്തിച്ചതായി രേഖപ്പെടുത്തുന്നുണ്ട്. മുഷിപ്പൻ ശൈലിയിലുള്ള വാസ്തുവിദ്യാലങ്കാരങ്ങളിൽ അഭിജ്ഞാനമുണ്ടായതിനാൽ ‘ബ്രാൻഡഡ്’ ഉപകരണങ്ങൾ തന്നെ അദ്ദേഹം സ്വായമത്താക്കിയിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച നിർമിതിയായിരുന്ന അൽ-അഷ്‌റഫിയെ ഡോം ഓഫ് റോക്കിനും അൽ-അഖ്‌സ മസ്ജിദിനും ശേഷം ജെറുസലേമിലെ ‘മൂന്നാമത്തെ നക്ഷത്രം’ ആയാണ് സമകാലിക പ്രാദേശിക ചരിത്രകാരൻ ആയ മുജീറുദ്ദീനുൽ ഉലൂമി വിശേഷിപ്പിച്ചത്. മദ്രസയിലെ അതുല്യമായ വിളക്കുകളെ കുറിച്ചും പരവതാനികളെക്കുറിച്ചും അദ്ദേഹത്തിന്റെ തുല്യതയില്ലാത്ത വാക്കുകളും ശ്രദ്ധേയമാണ്.

ഈ കാർപെറ്റുകൾ ഗ്രാനഡയിലെ ജനറലൈഫുമായി ഏകദേശം സമകാലീനമാണെന്നും ഒരുപക്ഷേ വത്തിക്കാനിലുള്ളതിനേക്കാൾ മുമ്പുള്ളതാണെന്നും സുൽത്താന്റെ അൽ-അശ്റഫി രക്ഷകർത്വത്തെ കുറിച്ച് മുജീറുദ്ദീൻ എഴുതിയ വിവരണം സൂചിപ്പിക്കുന്നുണ്ട്. 1468ൽ ഖൈത്ബെയ് അധികാരമേറ്റ ഉടനെ ജെറുസലേമിന്റെ പരിധിയിലുണ്ടായിരുന്ന ആരാധനാലയങ്ങൾ കണ്ടതോടെ അദ്ദേഹത്തെ 1465 മുതൽ സുൽത്താൻമാർ മേൽനോട്ടം വഹിച്ചിരുന്ന മദ്രസയുടെ പൂർത്തീകരണത്തിനായി പ്രേരിപ്പിച്ചു. ഒരു പിൻഗാമിയായ സൂപ്പർവൈസർ മദ്രസയുടെ പ്രവർത്തനങ്ങൾ കണ്ട് ആവശ്യമായ വാതിലുകളും നൽകുകയും മികച്ച പരവതാനികൾ കൊണ്ട് അലംകൃതമാക്കുകയും ചെയ്തു. ഇവ കൈത്ബയുടെ ഭരണ തുടക്കത്തിൽ അടുത്തുള്ള ഡമാസ്കസിൽ നിന്ന് സ്വന്തമാക്കിയതായി അനുമാനിക്കുന്നു.

1475 ൽ സുൽത്താൻ ജെറുസലം സന്ദർശിച്ചപ്പോൾ ദത്തുസ്വത്തായ മദ്രസയുടെ നടത്തിപ്പിൽ സന്തോഷവാനാകാത്തതിനാൽ 1479ൽ സമാന കാല Cairene(കയ്‌റോവിലെ കെട്ടിടങ്ങൾ)ക്കാൾ വലിയരൂപത്തിലുള്ള പുനർനിർമ്മിതിക്ക് വേണ്ട മേൽനോട്ടത്തിനായി തന്റെ കോടതിയിൽ നിന്നും ഒരു ഉദ്യോഗസ്ഥനെ അയച്ചു. തുടർന്ന് ഇതിന്റെ സ്ഥാനം ഹറം-അൽ-ശരീഫ് അഥവാ നോബിൾ സാംച്ചറിയുടെ പിൻഭാഗത്തേക്ക് മാറ്റി. ഒരു വർഷത്തിനുശേഷം ഖൈത്ബയ് കെട്ടിടനിർമ്മാതാക്കളുടെ ഒരു സംഘത്തെയും കരകൗശലവിദഗ്ദ്ധരെയും ഒരു വാസ്തുശില്പിയെയും 1452 ജൂലൈ- ആഗസ്റ്റ് മാസത്തിലെ തന്റെ കരാർ പൂർത്തീകരണത്തിനായി അയക്കുകയും ചെയ്തു. കിഴക്കിനഭിമുഖമായ രണ്ടാം നിലയിലാണ് പുതിയ മദ്രസ. 9 ചതുരശ്ര മീറ്റർ ചുറ്റളവുള്ള ഒരു മുറ്റത്തിന് ചുറ്റും നാല് ഇവാൻസുകളായാണ് (നീണ്ട നിരയിലെ ചാക്രികമായ ചതുര മുറികൾ) ഇവ നിർമ്മിച്ചിട്ടുള്ളത്. നിലവിലുള്ള കൊത്തുപണികളിൽ ഇതിന്റെ പാദമുദ്രകൾ അവശേഷിക്കുന്നുണ്ട്. തെക്കിലും വടക്കിലും ഉള്ള വലിയ ഇവാൻസുകൾക്ക് 1350സെ.മീറ്റർ വീതിയും യഥാക്രമം 802, 533 (സെ.മീ)ഉയരവും ഉണ്ടായതിനാൽ ഗ്രാനഡയിലും പിന്നീട് വത്തിക്കാനിലും ഉണ്ടായിരുന്ന പരവതാനിക്ക് ഇവ അനുയോജ്യമാണ്. സമ്മേളനങ്ങൾക്കും അധ്യാപനങ്ങളും രൂപകല്പന ചെയ്തിട്ടുള്ള ഈ ഇവാൻസുകളിൽ ക്യൂഷൻ ഇട്ടിരിക്കാമെന്ന് ‘അറ്റിൽ’ നിരീക്ഷിക്കുന്നുണ്ട്. ബഹുവർണ്ണങ്ങളായ മാർബിൾ നടപ്പാതകൾ, മാർബിൾ മതിൽ പാനലുകൾ, ഉയർന്ന രീതിയിലുള്ള സ്വർണ്ണ ലേപനങ്ങൾ, നീല ചായം പൂശിയ മരംകൊണ്ടുള്ള മുകൾ തട്ടുകൾ(ceiling), ‘ഫ്രാങ്കിസ്‌’ സ്ഫടികങ്ങൾ(യൂറോപ്പിൽ കാണുന്ന സ്റ്റൈൻ ഗ്ലാസ്സുകൾ) കൊണ്ടുള്ള ജാലകങ്ങൾ തുടങ്ങി വാസ്തുവിദ്യാലങ്കാരത്തെ കുറിച്ച് മുജീറുദ്ദീൻ വിവരിക്കുന്നുണ്ട്. ഇവയെല്ലാം കൊണ്ടും ഖൈത്ബെയുടെ കൈറോയിലെ പള്ളിയും മദ്രസയും പോലെ മനോഹരവും വർണ്ണാഭവുമായിരുന്ന ഈ കെട്ടിടം 1424 ലാണ് പൂർത്തിയായത്. ആദ്യകാല മംലൂക്ക് പരവതാനികൾ രൂപകല്പന ചെയ്തത് പരിമാണം, സ്വർണ കൂട്ട്, അലങ്കാരം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായതിനാൽ ജെറുസലേമിലെ ഖൈത്ബെയുടെ അണികൾ കൈറോയിൽ നിന്ന് പരവതാനികൾ ഓർഡർ ചെയ്യുമായിരുന്നു എന്ന വാദം തികച്ചും ന്യായമാണ്.

സുൽത്താൻ ഖൈത്ബെയുടെ സ്ഥാനാരോഹണത്തിനും പുതിയ പരവധാനി വ്യവസായ സ്ഥാപനാരംഭത്തിനും പത്തു വർഷങ്ങൾക്കു ശേഷം കൈറോയിലെ കാർപറ്റുവ്യവസായികൾ സംസ്കാര വൈവിധ്യമായ മദ്ധ്യധരണ്യാഴിയിലെ(mediterranean) ആദരണീയ സ്ഥലങ്ങൾ അന്വേഷിക്കാൻ തുടങ്ങി. അക്കാലത്തെ അൽപ്പങ്ങളായ രാജസന്നിധികളെകാൾ കൊട്ടാരസദൃശമായ മുറികളെയാണ് ഗ്രാനഡയിലെയും കൈറോയിലെയും പരവതാനികൾ ലക്ഷ്യം വച്ചിരുന്നത്. ഇന്നസെന്റ് പോപ്പ് എട്ടാമൻ നൽകിയ വലിയ വില സൂചിപ്പിക്കുന്നത് പരവതാനികൾ, കീഴ്‌വഴക്കം കൂടാതെ ആഡംബര പ്രദർശനം നടത്തിയിരുന്ന ധനികന്മാരെ ഉദ്ദേശിച്ചിട്ടുള്ളതാണ് എന്നതാണ്. പതിനഞ്ചാം നൂറ്റാണ്ടിലെ രണ്ടാംപകുതിയിൽ, മെഡിറ്റേറിയന് ചുറ്റുമുള്ള മുസ്‌ലിം ,ക്രിസ്ത്യൻ വരേണ്യ വർഗ്ഗങ്ങൾ പരവതാനികളുടെ സ്ഥാനവും അധികാരവും സംസ്‌കാരപ്പെടുത്തുകയും വളർത്തിയെടുക്കുകയും ചെയ്തു. എല്ലാ തെളിവുകളും കൈത്ബയുടെ പുതിയ ‘ബ്രാൻഡ് ‘ ഒരു സ്റ്റാറ്റസ് ചിഹ്നമായി എടുത്തു കാണുന്നതിനാൽ പരവതാനിയുടമകളിൽ സ്വ-തൃപ്തി രൂപപ്പെടുത്തുകയും അവരുടെ അന്തസ്സിനെ സർവ്വാധിപെടുത്തുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വിജയത്തിന് വിപുലാവശിഷ്ടങ്ങൾ ആ കാലഘട്ടത്തെ പരസ്പരബന്ധിതമായ സംസ്കാരത്തെയും വ്യവസ്ഥകളെയും പഠനവിധേയമാക്കാനും ആനന്ദാദരർപ്പണത്തിനും നമ്മോട് നിർദ്ദേശിക്കുന്നു.

വിവർത്തനം: ഉവൈസ് അബ്ദുസ്സലാം