ഹശീഷ് , സൂഫിസം ഉത്തരാധുനികത

 

സുഹ്റവർദി വിശ്വാസധാരയിൽ പെട്ട സൂഫി പണ്ഡിതനായ ഷാ ജമാലിന്റെ മഖ്ബറക്ക് ചുറ്റും എല്ലാ വ്യാഴാഴ്ച രാത്രിയും നൂറുകണക്കിനാളുകളാണ് ഒത്തുകൂടുന്നത്.ലാഹോറിനടുത്തുള്ള  ഇസ്രാ എന്ന പ്രദേശത്താണ് ഈ ചടങ്ങ് നടക്കുന്നത്. പരിശുദ്ധമായ പീപ്പിൾ വൃക്ഷത്തിന്റെ തണലിൽ ഇവർ ഒരുമിച്ചുകൂടുന്നു, ശേഷം പ്രസിദ്ധമായ  ധമാൽ എന്നറിയപ്പെടുന്ന നൃത്ത രൂപം അരങ്ങേറുന്നു.

വിവിധ ദേശങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഭാഷക്കാരും സംസ്കാരക്കാരുമായ ധാരാളം ആളുകളാണ് ഈ ചടങ്ങിൽ പങ്കെടുക്കാൻ ദൂരങ്ങൾ താണ്ടി ഈ സൂഫീ കുടീരത്തിൽ എത്തുന്നത്. ധോൽ എന്ന ഇവർക്കിടയിൽപ്രചാരമുള്ള മന്ത്രോച്ചാരണങ്ങളും മറ്റ് ശ്ലോകങ്ങളും (hymn) ഉരുവിട്ടു കൊണ്ട്  നഗ്നപാദരായി  ഭക്തന്മാർ  നൃത്തരൂപങ്ങൾ അവതരിപ്പിക്കുന്നു.

അവിടെ ഒത്തുകൂടിയ  കാണികൾക്കിടയിൽ മായികമായ  ഒരു അനുഭൂതി  സൃഷ്ടിക്കാൻ ഇതിന് കഴിയുന്നു.അധികമാളുകളും എത്തുന്നത് ഈ അനുഭൂതികൾ നുകരാൻ വേണ്ടിയാണ്.ഇവിടുത്തെ ഭക്തരായ ആളുകൾ ലഹരി ഉപയോഗത്തെ സാമൂഹികപരമായ ഒരു കാര്യമായി പരിഗണിച്ച് കൊണ്ട് അതിനെ വളരെ നിസാരമായാണ് സമീപിക്കുന്നത്.

പരിശുദ്ധമായ പ്രവർത്തനമായി അവരതിനെ കാണുകയും ചെയ്യുന്നു . പാകിസ്ഥാനിലെ സൂഫി കുടീരങ്ങളും നൂറ്റാണ്ടുകൾ പഴക്കമുള്ള അതിന്റെ കുലീനമായ പാരമ്പര്യവും പ്രസിദ്ധമാണ്.മാത്രവുമല്ല തികച്ചും വൈവിധ്യങ്ങൾ നിറഞ്ഞതാണ് ഇവിടുത്തെ ആഘോഷങ്ങളും ആരാധനാ രീതികളും.

ഹശീഷ് പുകവലി സാമുദായികമായി ഇവിടെയുള്ള കലന്തരി സൂഫി കുടീരങ്ങങ്ങളിൽ സർവ്വസാധാരണമാണ്.ഒരു സമൂഹിക പ്രവർത്തനം എന്ന ഫ്രെയിമിലൂടെയാണ് അവരതിനെ നോക്കിക്കാണുന്നത്.

എന്നാൽ ഇസ്ലാമിക കർമ്മശാസ്ത്രത്തിലും വിശ്വാസ ധാരയിലും കർശനമായി നിരോധിക്കപ്പെട്ടിട്ടുള്ളതാണ് ഇത്തരത്തിലുള്ള ഉള്ള ലഹരിപദാർഥങ്ങളുടെ ഉപയോഗവും  വിപണനവും.ഹശീഷ് എന്നുള്ളത് കഞ്ചാവിന്റെ ( cannabi) കൂട്ടത്തിൽ  ഏറ്റവും പ്രധാനപ്പെട്ട ഒരു ലഹരി പദാർത്ഥമാണ്. നിയമപരമായി ഇതിന്റെ വിപണനം തടയപ്പെട്ടിട്ടുള്ളതുമാണ്.

എന്നാൽ   വളരെ മൈനോറിറ്റിയായ ഒരു വിഭാഗം ഇതിനെ  പോപ്പുലർ ഇസ്ലാം എന്ന കൺസെപ്റ്റിലൂടെ സമീപിക്കുകയും  തികച്ചും ലളിതവൽക്കരിക്കുകയും  ചെയ്തു.നിയമവിരുദ്ധമായുള്ള പ്രവർത്തനങ്ങൾ ഇസ്ലാമിക് ഐഡിയോളജിയിൽ ഗൗരവതരമായ പ്രശനങ്ങൾക്കാണ് വഴിമരുന്നിടുന്നത്.

ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം ഈ പ്രവർത്തനങ്ങൾ അനിസ്ലാമികം (unislamic) എന്ന കാറ്റഗറിയിലേക്ക് മാറ്റി നിർത്തപ്പെടേണ്ടതാണ് മാത്രവുമല്ല സമുദായത്തിന്റെ ബൗണ്ടറിക്ക് പുറത്തുള്ളതുമായ ഒരു മാറ്ററായി ഇതിനെ  വിലയിരുത്തപ്പെട്ടു.പോപ്പുലർ ഇസ്ലാം എന്ന കൻസിപ്റ് ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം അപകടകരമായ സമീപന രീതിയാണ്.

ഫ്രാൻസ് റോസന്തൽ The Herb, The: Hashish Versus Medieval Muslim Society എന്ന തന്റെ പുസ്തകത്തിൽ ഹശീഷ്‌ പുകക്കുന്നതിനെ കുറിച്ചുള്ള ഇസ്ലാമിക കാഴ്ചപ്പാടുകളുടെയും ചിന്തകളുടെയും  വളർച്ചയെ കുറിച്ച് അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

The Herb, The: Hashish Versus Medieval Muslim Society

വൈവിധ്യങ്ങളായ അഭിപ്രായങ്ങൾ  ഇതിനുമേൽ നിലനിൽക്കുന്നുണ്ട്, അത് കൊണ്ട് തന്നെ നിരവധി പാരഡോക്‌സുകൾ ഈ വിഷയത്തിൽ രൂപപ്പെടുന്നു.

പക്ഷെ ഹശീഷ് എന്നുള്ളത് അത്യന്തം ലഹരി ഉൽപാദിപ്പിക്കുന്നതും നിയമപരമായി ഉപയോഗിക്കൽ കുറ്റകരവുമാണ്.ആരോഗ്യപരമായും മനസികപരമായുമുള്ള പ്രശ്നങ്ങൾ ഉടലെടുക്കാൻ ഇത് കാരണമായി മാറുന്നു. കാരണം ഇസ്ലാമിൽ സർവ്വ വിധത്തിലുള്ള ലഹരി പദാർത്ഥങ്ങളേയും നിരോധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ മറ്റു ലഹരിപദാർത്ഥങ്ങളുടെ കൂട്ടത്തിൽ ഹശീശിനെ  എണ്ണി കൊണ്ട് ഇസ്ലാം  കർശനമായി നിരോധിച്ചിരിക്കുന്നു. എന്നാലും ആൾക്കഹോളിനെയും  ഹശീഷിനെയും ഇനിയും വേർതിരിച്ചു വ്യക്തമാക്കാൻ ബുദ്ധിമുട്ടുള്ള കാര്യംതന്നെയാണ് . ആൾക്കഹോളിക് അഡിക്ഷൻ മനുഷ്യരിൽ വിവിധ തരത്തിലുള്ള മാറ്റങ്ങളാണ് ഉണ്ടാകുന്നത്. സന്തോഷങ്ങളിൽ പരമാനന്ദവും (ecstacy) വേദനയിൽ നിന്നുള്ള ആശ്വാസവുമാണ് മനുഷ്യനെ കൂടുതലായി ഇവകളിലേക്ക് ചേർത്ത് നിർത്തുന്നത്. അവൻ അനുഭവിക്കുന്ന സമ്മർദ്ദങ്ങളിൽ നിന്നും മായികമായ painless ആയ ഒരു ലോകത്തിലേക്ക് നയിച്ചു കൊണ്ടുപോകാൻ ആൾക്കഹോളിന്ന് കഴിയുന്നു എന്നുള്ളത് വാസ്തവമാണ്. 
ഓരോരുത്തരിലും വിവിധ രീതിയിൽ ആണ് ഇതിൻറെ ഫലങ്ങൾ ഉണ്ടാവുക ഇതിൻറെ ക്വാളിറ്റിയും ഉപയോഗിക്കുന്ന അന്തരീക്ഷവും  വലിയോരളവിൽ സ്വാധീനിക്കുന്നുണ്ട് .

പ്രസിദ്ധ ഹനഫി പണ്ഡിതനായിരുന്ന ജമാലുദ്ദീൻ മാലതി ഹശീശിനെ അനുവദിച്ചുകൊണ്ടുള്ള ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ   വളരെ ന്യൂനപക്ഷമായ (minority)ഒരു സമൂഹത്തിന്റെ  ഇടയിലേക്കാണ്  എത്തിയത്, മാത്രവുമല്ല ഇതിൻറെ നിലനില്പിനെ കുറിച്ചുള്ള ചർച്ചകൾ വലിയ രീതിയിൽ അനാരോഗ്യകരമായ സംവാദങ്ങൾക്ക് വഴിതെളിച്ചതിട്ടുണ്ട്.

സൂഫിസത്തിലേക്ക് കടക്കുമ്പോൾ, അതിൻറെ പ്രാഥമിക അവസ്ഥയിൽ തന്നെ എന്നെ ഇസ്ലാമിക ശരീഅത്തിനെ കൃത്യമായി പ്രാക്ടീസ് ചെയ്തു കൊണ്ടുള്ള  ദൈവത്തിലേക്കുള്ള വഴിയിലാണ് യഥാർത്ഥ സൂഫികൾ  പ്രവേശിക്കുന്നത്. ഇതിന്റെ അടിസ്ഥാനമായി കരുതപ്പെടുന്നത് പ്രമുഖ ആന്ത്രപ്പോളജിസ്റ്റായ Jurgen Frembgen അഭിപ്രായപ്പെടുന്നത് യഥാർത്ഥ സൂഫിസത്തെ അടയാളപ്പെടുത്തുന്നത് അതിൻറെ മിസ്റ്റിക് വഴികളായ ത്വരീഖത്തും ശരീഅത്തും ശരിയായ രീതിയിൽ ജീവിതത്തിലേക്ക് കൊണ്ടു വരുമ്പോഴാണ്. എന്നാൽ പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഒരു കൂട്ടം മിസ്റ്റിക് സൂഫികൾ ഈ ധാരയെ പരിഗണിക്കാതെ സ്വന്തമായ രീതിയിൽ  ചിന്താധാരകളും പ്രാക്ടീസുകളും നടപ്പിൽ വരുത്തുകയാണ് ചെയ്യുന്നത്. ഇവരെ പല പേരുകളിൽ അറിയപ്പെടുന്നു. കലന്തർ, ഫക്കീർ, മലാത്തി എന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്.

കലന്തർ സൂഫികളുടെ ജീവിതം തീർത്തും വ്യത്യസ്തമാണ്. അവർ സാമൂഹിക പ്രാരാബ്ധങ്ങളിൽ നിന്നും  കുടുംബ ബന്ധങ്ങളിൽ നിന്നും സൗഹൃദ വലയങ്ങളിൽ നിന്നും തീർത്തും ഒഴിഞ്ഞു മാറിയാണ് ജീവിക്കുന്നത് . തവക്കുൽ എന്ന ഇസ്ലാമിക് കൺസെപ്റ്റ് അടിസ്ഥാനമാക്കി വായിക്കുമ്പോൾ ,ദൈവത്തിലേക്ക് വിലയം പ്രാപിക്കുന്ന കൺസെപ്റ്റിനെയും അതിൻറെ ഉദാത്തമായ ഭാവത്തെയും ഇവർ സ്വീകരിക്കുന്നു. മാത്രവുമല്ല ഇതിനോടുകൂടി ലൗകിക ജീവിതത്തോടുള്ള സർവ്വ ബന്ധവും ഇവർ വിച്ഛേദിച്ച് കൊണ്ടാണ് ദൈവത്തിലേക്കുള്ള വഴി തേടുന്നത്. അതുകൊണ്ടുതന്നെ കലന്തർമാർ  സാമൂഹ്യ ജീവിതത്തോടുള്ള സർവ്വ ബന്ധവും ഇല്ലാതാക്കി കൊണ്ടും ഇസ്ലാമിക് നിയമങ്ങളോടും വിരക്തി കാണിച്ചു കൊണ്ടുമാണ് അവരുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്. മാത്രവുമല്ല പ്രവാചകചര്യയെയും ഡിസ്‌കോഴ്സുകളെയും മറ്റൊരു തരത്തിൽ അവർ വ്യാഖ്യാനിക്കുവാനും ശ്രമിക്കുന്നു.

ഇത്തരത്തിൽ സമൂഹത്തോടും  ലോകത്തോടുള്ള ബന്ധങ്ങൾ വിച്ഛേദിക്കുമ്പോൾ  കലണ്ടന്തമാർ ചെയ്യുന്നത്  ഇസ്ലാമുമായുള്ള ബന്ധം നിഷേധിക്കുകയാണ്. പ്രാഥമികമായി ശരീഅ ത്തുമായുള്ള ബന്ധമാണ് അവിടെ ഇല്ലാതാകുന്നത്. അവർ സ്വന്തമായുള്ള ഒരു നിയമം രൂപപ്പെടുത്തുകയും ക്രമേണ അപകടകരമായ അവസ്ഥയിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ആശയധാര എന്ന് പറയുന്നത് യഥാർത്ഥത്തിലുള്ള ആത്മീയ സംസ്കരണത്തിന് വിലങ്ങുതടിയാണ്.

പ്രശസ്ത സൂഫീ കവിയായ മഹ്മൂദ് ശബരി പറയുന്നുണ്ട്”അപകടകരമായ രീതിയിൽ സ്വന്തത്തെ അന്വേഷിച്ചു പോകുന്നത് അത് അവസാനം ദൈവനിഷേധത്തിലേക്കും അ വിശ്വാസത്തിലേക്കും കൊണ്ടുചെന്നെത്തിക്കും”

ഇവിടെ ഹഷീഷ് ചെയ്യുന്നതും അതു തന്നെയാണ്. ലൗകിക ജീവിതവുമായുള്ള ബന്ധം വിട്ടുകൊണ്ട്  മറ്റൊരു തലത്തിലേക്ക്  മനുഷ്യനെ കൊണ്ടുചെന്നെത്തിക്കുന്നു.പാകിസ്ഥാനിലെ ഈ കലന്തർ പാരമ്പര്യത്തിന്റെ വേരുകൾ ചെന്നെത്തുന്നത് പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ലാൽ ഷഹബാസ് കലന്തർ എന്നവരിലേക്കാണ്.വിക്ടോറിയൻ കാലഘട്ടത്തിലുള്ള ഹശീഷിനെ കുറിച്ചുള്ള അഭിപ്രായം  തികച്ചും വ്യത്യസ്തമാണ്. മതപരമായ കാര്യങ്ങളെ  വ്യാഖ്യാനിക്കപ്പെട്ടത് തീർത്തും വൈരുധ്യാത്മകമായ രീതിയിലാണ്.

കലന്തരി ഐഡിയോളജിയിൽ ദൈവവുമായുള്ള അടുപ്പത്തിന് പ്രധാന ഇൻഗ്രീഡിയൻസ് ആയിട്ട് ഹശീഷിനെ അവർ പ്രതിഷ്ഠിക്കുകയും അതിനെ ജീവിതത്തിലേക്ക് പ്രാക്ടീസ് ചെയ്യുകയും ചെയ്തു.എന്നാൽ ലിബറലായ ഫ്രെയിമിലൂടെ കഞ്ചാവിനെയും മറ്റു മയക്കുമരുന്ന് ഉൽപന്നങ്ങളെയും അതിൻറെ മെഡിസിൻ സാധ്യതകളെയും സാമ്പത്തിക സാധ്യതകൾ മുൻനിർത്തിക്കൊണ്ട് ഉപയോഗത്തിൽ വരുത്തുവാനുള്ള ചർച്ചകൾ ഇന്നും തകൃതിയായി നടക്കുന്നുണ്ട്.

പാകിസ്ഥാനി അക്കാദമിക്കായ ഹസ്സൻ അഭിപ്രായപ്പെടുന്നുണ്ട് കലന്തർ സൂഫീ സംഘത്തിന്റെ  കേന്ദ്രമായ സിന്ധ് അതിൻറെ അവസാന ശ്വാസം വലിച്ചു കൊണ്ടിരിക്കുകയാണ്. മാത്രവുമല്ല ഈ സൂഫിധാര അതിൻറെ അവസാനത്തിലേക്ക്  എത്തിക്കൊണ്ടിരിക്കുകയാണിന്ന്.