ആധുനികത, നൈതികത; അസാധ്യതകളുടെ ഹല്ലാഖിയൻ വായന
പ്രധാനമായും മോറല്‍ സബ്ജക്റ്റിവിറ്റിയെ കേന്ദ്രീകരിച്ച ഹല്ലാഖിയന്‍ ചിന്തകളില്‍ ആധുനിക ദേശ രാഷ്ട്രത്തില്‍ നിന്ന് വ്യത്യസ്തമായി നൈതികവും സാമൂഹികവും അതി ഭൗതികവുമായ ചട്ടക്കൂടുകളെ മുന്‍നിര്‍ത്തിയുള്ള ഒരു പ്രസ്ഥാനമായാണ് ഇസ്ലാമിക ഭരണ ക്രമത്തെ കാണുന്നത്.
ശരീഅത്തിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തി നിശ്ചയിക്കപ്പെടുന്ന ഇസ്ലാമിക ഭരണനിര്‍വ്വഹണത്തില്‍ ശരീഅത്ത് സ്ഥാപിതമാവുന്ന ഇടങ്ങള്‍ ദാറുല്‍ ഇസ്ലാമും അല്ലാത്തവ ദാറുല്‍ ഹര്‍ബുമായാണ് വിവക്ഷ. അതിനാല്‍ തന്നെ ഹല്ലാഖിന്റെ ആശയത്തിലെ അതിര്‍ത്തി നിര്‍ണയം ഇസ്ലാമിക സമൂഹത്തിലേക്ക് ചേര്‍ത്തു നോക്കുമ്പോള്‍ ശരീഅത്ത് ദേശരാഷ്ട്രത്തിനകത്ത് വളരെ നിര്‍ണ്ണിതവും സവിശേഷ സ്വഭാവവുമുള്ള അധികാരവുമായാണ് നിലനില്‍ക്കുന്നത്.
ആധുനികതയുടെ ദേശരാഷ്ട്രം ഇസ്ലാമിന്റെ നൈതിക രാഷ്ട്രവുമായി സമീകരിക്കുമ്പോഴുള്ള പ്രശ്‌നങ്ങളും വെല്ലുവിളികളും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുണ്ട്. വളരെ അധീശമായ സംസ്‌കാരം പിന്‍പറ്റുന്ന നിര്‍ണ്ണിത നിയമങ്ങളില്‍ ബന്ധനസ്ഥമായ പരമാധികാര സ്ഥാപനമായി ആധുനിക ദേശരാഷ്ട്രത്തെ വ്യാഖ്യാനിക്കുന്ന ഹല്ലാഖ് നിരന്തരം വ്യാഖ്യാനങ്ങള്‍ക്ക് വിധേയത്വമുള്ള നിയമബഹുസ്വരത (legal plurality) ഉള്ള, (വാജിബ്, ജാഇസ്, റാജിഹ്, മര്‍ജൂഹ്, ളഈഫ്, ഖവിയ്യ് എന്നിങ്ങനെ) ദൈവത്തിന് മാത്രം പരമാധികാരമുള്ള ധാര്‍മികതയിലും നൈതികതയിലും ഉന്നതി പുലര്‍ത്തുന്ന സ്ഥാപനമായാണ് ശരീഅത്തിനെ കാണുന്നത്. ആധുനിക ദേശരാഷ്ട്രങ്ങള്‍ ഭരണഘടനയും നിയമവും ഉണ്ടാക്കാന്‍ വ്യക്തികളെയോ സമിതികളെയോ ചുമതലപ്പെടുത്തുന്നത് പോലെ ഏതെങ്കിലും ഖലീഫയോ സുല്‍ത്താനോ ചുമതലപ്പെടുത്തിയതായിരുന്നില്ല ആദ്യകാല കർമ ശാസ്ത്രജ്ഞരെ, മറിച്ച്, ഭരണകൂടത്തിന്റെ യാതൊരു സ്വാധീനത്തിനും വഴങ്ങാതെ ഖുര്‍ആനും നബിചര്യയും മുന്നില്‍ വച്ച് മനന ഗവേഷണങ്ങളിലൂടെ തീര്‍ത്തും സ്വതന്ത്രമായി രൂപപ്പെടുത്തിയതാണ് ഇസ്ലാമിക ശരീഅത്ത്. ഭരണാധികാരി ശരീഅത്ത് അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. ചുരുക്കത്തില്‍ ഇപ്രകാരം രൂപം കൊണ്ട ദൈവത്തിന്റെ പരമാധികാരത്തില്‍ അധിഷ്ഠിതമായ ഇസ്ലാമിക ശരീഅത്ത് വ്യത്യസ്ത സ്ഥല കാലങ്ങളില്‍ നടപ്പിലാക്കുന്ന കേവലം ഏജന്‍സി മാത്രമാണ് ഭരണകൂടം. അതിനാല്‍ ദേശരാഷ്ട്രങ്ങളുടേത് പോലെ ഭരണകൂടത്തിന്റേയോ സ്റ്റേറ്റിന്റെയോ പരമാധികാരം എന്ന സങ്കല്‍പം തന്നെ ഇസ്ലാമില്‍ ഇല്ല എന്നാണ് വാഇല്‍ ഹല്ലാഖ് ചൂണ്ടിക്കാട്ടുന്നത്.
മോഡേണ്‍ സ്റ്റേറ്റിന്റെ ഏത് നിര്‍വചന പ്രകാരവും ഇസ്ലാമിക് സ്റ്റേറ്റ് എന്നത് അസാധ്യവും വൈരുദ്ധ്യവും ആണ് എന്ന് വാദിക്കുന്ന അദ്ദേഹം യാഥാസ്ഥിക രാഷ്ട്രീയ ചിന്തകന്‍ കാള്‍ ഷിമ്മിറ്റ് മുതല്‍ ഉത്തരാധുനിക ചിന്തകന്‍ മിഷേല്‍ ഫൂക്കോ വരെ വിശാലവും വൈവിധ്യവുമായ ചിന്താമണ്ഡലങ്ങളെ സ്പർശിച്ചാണ് തന്റെ വാദങ്ങളെ മനോഹരമാക്കുന്നത്
മോഡേണ്‍ സ്റ്റേറ്റിന്റെ ഏത് നിര്‍വചന പ്രകാരവും ഇസ്ലാമിക് സ്റ്റേറ്റ് എന്നത് അസാധ്യവും വൈരുദ്ധ്യവും ആണ് എന്ന് വാദിക്കുന്ന അദ്ദേഹം യാഥാസ്ഥിക രാഷ്ട്രീയ ചിന്തകന്‍ കാള്‍ ഷിമ്മിറ്റ് മുതല്‍ ഉത്തരാധുനിക ചിന്തകന്‍ മിഷേല്‍ ഫൂക്കോ വരെ വിശാലവും വൈവിധ്യവുമായ ചിന്താമണ്ഡലങ്ങളെ സ്പർശിച്ചാണ് തന്റെ വാദങ്ങളെ മനോഹരമാക്കുന്നത്. അതിഭൗതികതയില്‍ ഊന്നുന്ന നൈതിക നിയമസംവിധാനം ഇസ്ലാം മാത്രമാണ്. നൈതികമായ നിയമ സംവിധാനത്തിന് ദൈവിക പരമാധികാരം അത്യാവശ്യമാണ് താനും. അതേ സമയം ആധുനിക ദേശരാഷ്ട്രത്തിനുള്ളത് സ്വന്തമായ പരമാധികാരമാണ്. അത് കൊണ്ട് വളരെ ആധിപത്യപരമായ പരമാധികാരമാണ് അതിന്റെ മുഖമുദ്ര. ഇക്കാരണത്താല്‍ തന്നെ ആധുനിക ദേശ രാഷ്ട്രത്തിന് ഇസ്ലാമാകാനോ ഇസ്ലാമിന് ആധുനിക ദേശരാഷ്ട്രമാകാനോ സാധിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
ആധുനിക ദേശ രാഷ്ട്രം എന്ന സംവിധാനത്തെ ഇസ്ലാമീകരിക്കാന്‍ ഐ. എസ് പോലോത്ത പ്രസ്ഥാനങ്ങള്‍ നടത്തുന്ന ശ്രമത്തെ ശക്തമായി അപലപിക്കുന്ന അദ്ദേഹം ആധുനിക ദേശ രാഷ്ട്ര വ്യവസ്ഥയുമായി ഇസ്ലാമിക ഭരണകൂട വ്യവസ്ഥക്കുള്ള പൊരുത്തക്കേടുകള്‍ മനസ്സിലാക്കാതെയാണ് അവരുടെ ചെയ്തികളെന്നും പശ്ചാത്യ ക്രിസ്ത്യന്‍ നാഗരികതക്കകത്ത് രൂപപ്പെട്ട ആശയങ്ങളുടെ അനന്തരഫലമായി ഉയര്‍ന്നുവന്ന ദേശരാഷ്ട്രത്തിനകത്ത് ഒരുവിധത്തിലും ഇസ്ലാമിക് സ്റ്റേറ്റ് സ്ഥാപിക്കാന്‍ സാധിക്കില്ലെന്നുമാണ് അവകാശപ്പെടുന്നത്.
ഇസ്ലാമിക ശരീഅത്തിന്റെ ആധുനിക പ്രയോഗവത്കരണങ്ങളുടെ പരാജയത്തിന്റെ കാരണങ്ങളന്വേഷിച്ച് ഹല്ലാഖ് ചെന്നെത്തുന്നത് ശരീഅത്ത് – പാശ്ചാത്യ ഭരണകൂട മാതൃകകകള്‍ക്കിടയിലെ വ്യത്യാസമെന്ത് എന്ന ചോദ്യത്തിലേക്കാണ്.
ഇസ്ലാമിക ശരീഅത്തിന്റെ ആധുനിക പ്രയോഗവത്കരണങ്ങളുടെ പരാജയത്തിന്റെ കാരണങ്ങളന്വേഷിച്ച് ഹല്ലാഖ് ചെന്നെത്തുന്നത് ശരീഅത്ത് – പാശ്ചാത്യ ഭരണകൂട മാതൃകകകള്‍ക്കിടയിലെ വ്യത്യാസമെന്ത് എന്ന ചോദ്യത്തിലേക്കാണ്. യൂറോപ്യന്‍ പൊളിറ്റിക്കല്‍ ഫിലോസഫറായ കാള്‍ ഷിമ്മിറ്റിന്റെ ‘സെന്‍ട്രല്‍ ഡൊമൈന്‍’ എന്ന ആശയത്തില്‍ നിന്ന് ‘പാരഡൈം’ എന്ന പദത്തെ കടമെടുക്കുന്ന അദ്ദേഹം ബാഹ്യമായ ഭരണകൂട സ്ഥാപനങ്ങള്‍ക്കും ഘടനകള്‍ക്കുമപ്പുറത്ത് ആശയപരമായി അവയെ നിയന്ത്രിക്കുന്ന ആന്തരിക വ്യവസ്ഥയെയാണ് ‘പാരഡൈം’ എന്നത് വിളിക്കുന്നത്. അഥവാ, പൂര്‍വാധുനിക ഇസ്ലാമിക ഭരണകൂടങ്ങളുടെയും മോഡേണ്‍ സ്റ്റേറ്റിന്റേയും ‘പാരഡൈമുകള്‍’ ഒരേ സമയം തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വ്യത്യസ്ത മേഖലകളിലാണ് എന്നര്‍ത്ഥം.
രൂപീകരണത്തില്‍ തന്നെ ഇസ്ലാമിക ഭരണ സംവിധാനത്തോട് വ്യത്യസ്ഥത പുലര്‍ത്തുന്ന പശ്ചാത്യ ഭരണകൂട മാതൃകയുടെ ‘സെന്‍ട്രല്‍ ഡൊമൈന്‍’ നിര്‍ണയിക്കുന്നത് പുരോഗമന സിദ്ധാന്തത്തിലൂടെ കടന്നുവരുന്ന ആധുനികതയാണ് (modernity). സാംസ്‌കാരിക പാരമ്പര്യങ്ങളെയും അതീന്ദ്രിയ വിശ്വാസ സംഹിതകളെയും തകര്‍ക്കുന്ന പശ്ചാത്യ ആധുനികതയെ നാഗരികതയുടെ ആധാരമായി മനസ്സിലാക്കുകയും കാലാതീതമായ ഒരു മുന്നേറ്റമായി വ്യാഖ്യാനിക്കുകയും ചെയ്യുമ്പോള്‍ ധാര്‍മികതയിലും നൈതികതയും ഊന്നിയ വിശ്വാസ വ്യവഹാര സംഹിതകളൊക്കെ നിര്‍ണിതവും പഴഞ്ചനും ആണെന്ന് വരുന്നു. എന്നാല്‍ മൂല്യങ്ങള്‍ കാലിക പരിമിതികള്‍ക്ക് അകത്തൊതുങ്ങുന്നത് ആവണമെന്നില്ല എന്നാണ് പുരോഗമന സിദ്ധാന്തത്തിന് നേരെ ഹല്ലാഖ് ഉയര്‍ത്തുന്ന വിമര്‍ശം. ദ ഗ്രേറ്റ് ഡിവര്‍ജന്‍സ് എന്ന് വിളിക്കുന്ന ജ്ഞാനോദയ ആധുനികതയുടെ ഉത്പന്നമായി ആധുനിക ദേശരാഷ്ട്ര സംവിധാനത്തെ കാണുന്ന അദ്ദേഹം പൂര്‍വാധുനിക ഭരണസംവിധാനങ്ങളുടെ (കൊളോണിയലിസത്തിന് മുമ്പുള്ള ലോകക്രമം) വൈവിധ്യത്തെയും ഉദാരവല്‍ക്കരണത്തെയും പൂര്‍ണ്ണമായും അധികാരപരിധിയില്‍ കൊണ്ടുവരുന്നതും മതേതരത്വം എന്ന ഗുപ്താശയത്തിലൂടെ മതത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതോ മതത്തെ പൂര്‍ണമായി നിഷേധിക്കുന്നതോ ആയ അധാര്‍മിക വ്യവസ്ഥയായാണ് സ്റ്റേറ്റിനെ വ്യവഹരിക്കുന്നത്. ആധുനിക രാഷ്ട്ര ഭരണഘടനയുടെ അടിസ്ഥാന തത്വമായി ഗണിക്കപ്പെടുന്ന വിഭജന സിദ്ധാന്തത്തെ (ജുഡീഷ്യറി, ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ് ) തന്റെ ചര്‍ച്ചകളില്‍ അദ്ദേഹം കൊണ്ടുവരുന്നുണ്ട്. ഭരണകൂടത്തിന്റെ ഈ മൂന്നു ശാഖകളെ ഇസ്ലാമീകരിക്കാതെ മോഡേണ്‍ സ്റ്റേറ്റ് എന്ന സംവിധാനത്തെ ഇസ്ലാമീകരിക്കാന്‍ സാധിക്കില്ല എന്ന് ഇസ്ലാമിക രാഷ്ട്രവാദികളെ വിമര്‍ശിക്കുന്ന അദ്ദേഹം നൈതികതയെ അടിസ്ഥാനമാക്കി മോഡേണ്‍ സ്റ്റേറ്റില്‍ ഇസ്ലാമിക രാഷ്ട്രം പണിയല്‍ അസാധ്യമെന്നാണ് അരക്കിട്ടുറപ്പിക്കുന്നത്. ഹല്ലാഖിന്റെ അഭിപ്രായത്തില്‍ കോളനിവല്‍ക്കരണത്തോടെ വിരാമമിട്ട പൂര്‍വാധുനിക മുസ്ലിമിനെ നിയന്ത്രിച്ച ധാര്‍മികതയും നൈതികതയും വേരോടെ പിഴുതെറിഞ്ഞാണ് പോസ്റ്റ് കൊളോണിയല്‍ കാലഘട്ടത്തിലെ ആധുനിക സ്റ്റേറ്റിന്റെ നിര്‍മ്മാണം. ബ്യൂറോക്രസിയുടെ അമിതാധികാരം, ചോദ്യംചെയ്യുന്ന വ്യവസ്ഥയെ അടിച്ചമര്‍ത്തുൽ തുടങ്ങിയവയെല്ലാം ആധുനിക ദേശ രാഷ്ട്രത്തിന്റെ വാജ്ഞയാക്കി മനസ്സിലാക്കുന്ന അദ്ദേഹം ശരീഅത്ത് മുന്നോട്ടുവയ്ക്കുന്ന ധാര്‍മികതക്ക് പകരം നിയമവാഴ്ച്ചക്ക് കൂടുതല്‍ പ്രാധാന്യമുള്ള ആധുനിക ദേശരാഷ്ട്ര വ്യവസ്ഥകള്‍ക്കകത്ത് നിന്നുള്ള ഇസ്ലാമിസ്റ്റുകളുടെ രാഷ്ട്രീയ പരീക്ഷണത്തെ സമ്പൂര്‍ണ പരാജയമാണ് വിലയിരുത്തുന്നത്. ഹല്ലാഖിന്റെ വാക്കുകളില്‍ തന്നെ നമുക്ക് അവയെ ഇങ്ങനെ വായിക്കാം
ഇനിയൊരിക്കലും റീസ്റ്റോര്‍ ചെയ്യപ്പെടാന്‍ കഴിയാത്തവിധം ഇസ്‌ലാമിക ശരീഅത് ഈ ലോകത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു എന്ന നിഗമനത്തിലെത്തുന്ന അദ്ദേഹം ഇമ്പോസ്സിബ്ള്‍ സ്റ്റേറ്റ് അവസാനിപ്പിക്കുന്നത് ചില സുപ്രധാന ചോദ്യങ്ങളുന്നയിച്ചു കൊണ്ടാണ്.

നൈതികതയെ ആധാരപ്പെടുത്തി ആധുനിക രാഷ്ട്രീയം പണിയുക സാധ്യമല്ല. സത്താപരമായി ഒരു ധാര്‍മിക അസ്തിത്വമെന്ന നിലയില്‍ അതിന് പ്രവര്‍ത്തിക്കാനാവില്ല. രാഷ്ട്രം ധാര്‍മിക മണ്ഡലത്തിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് മാത്രമല്ല നമ്മെ നല്ലവരാക്കുക അതിന്റെ ലക്ഷ്യമേയല്ല. രാഷ്ട്രീയത്തില്‍ അല്ലെങ്കില്‍ രാഷ്ട്രാധികാര ചട്ടക്കൂടിനകത്ത് ഉന്നയിക്കപ്പെടുന്ന ധാര്‍മികതയുമായി ബന്ധപ്പെട്ട ഏതു വാദവും രാഷ്ട്രീയപരമായ, രാഷ്ട്രീയതാത്പര്യത്തിന് സാധുത നല്‍കുന്ന കേവല വാദം മാത്രമാണ്. ആധുനിക രാഷ്ട്രം വരുന്നത് അതിന്റേതായ തത്വ മീമാംസ അടക്കമുള്ള കാര്യങ്ങളോടോപ്പമാണ്. അതിനാല്‍ തന്നെ അധീശത്വത്തിന്റെയും പരമാധികാരത്തിന്റെയും അതിപ്രസരമുള്ള ആധുനിക രാഷ്ട്രം ജനപക്ഷ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ലിബറല്‍ ജനാധിപത്യമോ സമ്പൂര്‍ണ സമത്വം സോഷ്യലിസ്റ്റ് അധികാര വാഴ്ചയോ നൈതികതയിലധിഷ്ഠിതമായ ഇസ്ലാമിക് സ്റ്റേറ്റോ ആവല്‍ അസാധ്യമാണ്’
ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനമായ പഞ്ചസ്തംഭങ്ങളിലൂടെ മാത്രം രൂപപ്പെടുന്ന ആത്മീയ സംസ്‌കരണം ലക്ഷ്യമാക്കുന്ന ഇസ്ലാമിക ശരീഅത്തിന്റെ ഉപഘടകങ്ങളില്‍ പെടുന്ന മുആമലാത്തും (വ്യക്തികള്‍ തമ്മിലുള്ള പരസ്പര ഇടപെടലുകള്‍ ) ഇബാദത്തും (ആരാധനാ കര്‍മങ്ങള്‍) വരെ ധാര്‍മികതയുടെയും നൈതികതയുടെയും ചട്ടക്കൂട്ടില്‍ നിര്‍മിക്കപ്പെട്ടതായി പരിചയപ്പെടുത്തുന്ന അദ്ദേഹം ഫ്രഞ്ച് ഫിലോസഫര്‍ മിഷേല്‍ ഫൂക്കോയുടെ ‘ടെക്‌നോളജി ഓഫ് സെല്‍ഫ്’ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് തദ്വിഷയകരമായ തന്റെ ചിന്തകളെ വികസിപ്പിക്കുന്നത്. പൂര്‍വാധുനിക കാലത്ത് വരെ പരക്കെ പിന്തുടരപ്പെട്ട ധാര്‍മികതയിലൂന്നിയ ഈ ആശയത്തിന്റെ പ്രയോഗവത്കരണം ആധുനികത എന്ന് അവകാശപ്പെടുന്ന പാശ്ചാത്യ ചിന്തയുടെ ഉപരിപ്ലവത പോസ്റ്റ് കൊളോണിയല്‍ ലോകത്ത് നിന്നും തുടച്ചു നീക്കുകയാണ് ചെയ്തത്. അതിനാല്‍ തന്നെ ആധുനികതയുടെ അതിപ്രസരത്താല്‍ രൂപപ്പെട്ട മോഡേണ്‍ സ്റ്റേറ്റിനോട് ഇസ്ലാമിക് സ്റ്റേറ്റ് അപ്ലൈ ചെയ്യണമെങ്കിൽ ഇസ്ലാമിക ധാര്‍മികതയെയും നൈതികതയും കടപുഴക്കാതെ സാധ്യമാവില്ല എന്നാണ് ഇംപോസിബിള്‍ സ്റ്റേറ്റ് അടിവരയിടുന്നത്.
ഇനിയൊരിക്കലും റീസ്റ്റോര്‍ ചെയ്യപ്പെടാന്‍ കഴിയാത്തവിധം ഇസ്‌ലാമിക ശരീഅത് ഈ ലോകത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടു എന്ന നിഗമനത്തിലെത്തുന്ന അദ്ദേഹം ഇമ്പോസ്സിബ്ള്‍ സ്റ്റേറ്റ് അവസാനിപ്പിക്കുന്നത് ചില സുപ്രധാന ചോദ്യങ്ങളുന്നയിച്ചു കൊണ്ടാണ്.
ഇസ്ലാം മുന്നോട്ടു വെക്കുന്ന നൈതികമായ രാഷ്ട്രീയ ഭാവനകളുടെ നിലനില്‍പ്പിന് ദേശരാഷ്ട്രം എന്ന ആധുനിക അധികാര വ്യവസ്ഥ അനിവാര്യമാണോ? ഇസ്ലാമിക മാതൃക ഭരണ സംവിധാനത്തിന് ആധുനികതയെയും ആഗോള മുതലാളിത്ത വ്യവസ്ഥകളെയും അംഗീകരിക്കാതെ നൈതികതയിലധിഷ്ഠിതമായി സ്വയം പ്രവര്‍ത്തിക്കാനും പ്രതിരോധിക്കാനും സാധ്യമാണോ?
സ്വയം ഒരു ധാര്‍മിക ക്രമത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഭരണവ്യവസ്ഥ എങ്ങനെയാണ് അധീശത്വമായ അസമത്വം നിറഞ്ഞ രാഷ്ട്രീയ വ്യവസ്ഥയുടെ ഭാഗമാവുക? ഏതായാലും നവ ഇസ്ലാമിസ്റ്റുകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ചു കൊണ്ട് അദ്ദേഹം നടത്തിയ ഈ പഠനം വളരെയധികം ശ്ലാഘനീയമാണ്. ആധുനികരാഷ്ട്രവ്യവസ്ഥകള്‍ക്ക് ഇസ്ലാമിക നൈതികതയും ധാര്‍മികതയും ഇണങ്ങുന്നതല്ലെന്ന നിഗമനത്തിലേക്കാണ് ഹല്ലാഖിന്റെ ഈ രചനയിലൂടെ നമുക്കെത്തിച്ചേരാന്‍ സാധിക്കുക.
ഹല്ലാഖ് ചൂണ്ടിക്കാട്ടിയ ആധുനിക ദേശരാഷ്ട്രം ഇതായിരുന്നില്ല എന്ന് വാദിക്കുന്ന അദ്ദേഹം ഫലത്തില്‍ ഖിലാഫത്തിന് വേണ്ടി ശബ്ദമുയര്‍ത്തുക കൂടിയാണ് ചെയ്യുന്നത്.
സാര്‍വ്വലൗകികമായ കൃത്യമായ മെത്തഡോളജി പ്രകാരമാണ് ഹല്ലാഖ് തന്നെ വാദഗതികളെ കോര്‍ത്തിണക്കിയതെങ്കിലും ഇര്‍ഫാന്‍ അഹമ്മദ് പോലുള്ളവര്‍ അദ്ദേഹത്തിന്റെ വാദങ്ങളെ വിമര്‍ശന വിധേയമാക്കുന്നുണ്ട്. അക്കാദമിക ലോകത്തും മീഡിയ ചര്‍ച്ചകളിലും സജീവമായ ഇസ്‌ലാമും ജനാധിപത്യവും ഇസ്‌ലാമും ഫെമിനിസവും ഇസ്‌ലാമും സയന്‍സും തുടങ്ങി ചേര്‍ച്ചയില്ലാ സിദ്ധാന്തങ്ങളായി അവതരിപ്പിക്കുന്നതിനൊപ്പം ഇസ്ലാമും ദേശരാഷ്ട്രവും ചേരില്ല എന്ന അസംബന്ധം കൂട്ടിച്ചേര്‍ക്കുകയാണ് ഹല്ലാഖ് ചെയ്തത് എന്നാണ് ഇര്‍ഫാന്‍ അഹ്മദിന്റെ വിമര്‍ശനം. ദൈവത്തിന് പരമാധികാരം നിലവില്‍ വരുന്ന ഇസ്ലാമിക വ്യവസ്ഥിതിയാണ് മൗദൂദിയും സയ്യിദ് ഖുതുബുമെല്ലാം ഉയര്‍ത്തിക്കാട്ടിയത്. ഹല്ലാഖ് ചൂണ്ടിക്കാട്ടിയ ആധുനിക ദേശരാഷ്ട്രം ഇതായിരുന്നില്ല എന്ന് വാദിക്കുന്ന അദ്ദേഹം ഫലത്തില്‍ ഖിലാഫത്തിന് വേണ്ടി ശബ്ദമുയര്‍ത്തുക കൂടിയാണ് ചെയ്യുന്നത്.
B. Com student at Markhins Bangalore, an off campus under Jamia Madeenathunnoor, Poonoor. His area of interest includes Political Islam, Philosophy, Sufism studies, Anthropology and Aqeedah
