ഉയിഗൂർ മുസ്ലിം: വംശീയ ഉന്മൂലനത്തിന്റെ കമ്മ്യൂണിസ്റ്റ് ‘വർഷങ്ങൾ’

ദയനീയമായ സാംസ്കാരിക വംശഹത്യക്ക് കമ്മ്യൂണിസ്റ്റ് ചൈനയിൽ വേദി ഒരുങ്ങുകയാണ്. ഒരു മില്യൺ വരുന്ന നിരാലംബരായ യൂഗർ മുസ്ലിങ്ങളെ ഇതിനകം അകാരണമായി തടങ്കൽ പാളയങ്ങളിൽ തളച്ചിട്ടിരിക്കുന്നു. ഇനിയും മൗനം ഭജിക്കുകയാണ് ലോകരാഷ്ട്രങ്ങളുടെ നിലപാടെങ്കിൽ മ്യാന്മാർ, റുവാണ്ട, ഈസ്റ്റ്‌ തിമൂർ പീഡിതരുടെ ഭൂപടത്തിലേക്ക് ഷിൻജിയാങും നിർദയം തുന്നിച്ചേർക്കപ്പെടുമെന്ന് തീർച്ചയാണ്.

ചൈനയുടെ വടക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പ്രത്യേക സ്വയംഭരണാധികാരമുള്ള ഷിൻജിയാങ് (xinjiang autonomous region)ഇന്ത്യയടക്കം എട്ടു രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്.

56 ഗോത്ര വർഗങ്ങൾ ഉൾകൊള്ളുന്ന യൂഗർ (uighur/uyghur)മുസ്ലിങ്ങളുടെ വാസയിടമായ ഷിൻജിയാങ് വിസ്തൃതിയിൽ ചൈനയുടെ ആറിലൊരു ഭാഗത്തോളം വിശാലമാണ്.

ടർക്കിഷ്, ഉസ്‌ബെക്ക് ഭാഷകൾ സംസാരിക്കുന്ന യൂഗറുകളുടെ സംസ്കാരം ചൈനയിൽ നിന്നും വിഭിന്നമായി പൂർണമായും മദ്ധ്യേഷൻ സംസ്കാരങ്ങളുമായാണ് കെട്ടുപിണഞ്ഞു കിടക്കുന്നത്. പ്രധാനമായും കൃഷി, ചെറുകിട തൊഴിലുകളിലൂടെ അന്നം കണ്ടെത്തുന്ന പ്രവിശ്യയിലെ പ്രമുഖ നഗരമാണ് പ്രാചീന സിൽക്ക് റൂട്ടിലെ വിഖ്യാത ജംഗ്‌ഷനായി അറിയപ്പെട്ടിരുന്ന കാസ്ഗർ .

സുന്നി ഇസ്ലാം അനുവർത്തിക്കുന്ന യൂഗറുകളുടെ തീൻമേശയിൽ മദ്ധ്യേഷൻ  യൂറോപ്പ് ചേരുവകൾ ഒരു വിസ്മയ കാഴ്ചയാണ്. പ്രാദേശിക നൃത്തമായ ‘സനം’ വ്യതിരക്തമായ ശൈലി കാത്തു സൂക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ വൈവിധ്യങ്ങൾ പുലർത്തുന്ന ഭൂമിക ചൈനയിൽ ചേരുക  പ്രയാസകരമായിരുന്നു.

സോവിയറ്റ് റഷ്യയുമായി നടന്ന നീണ്ട അഞ്ചുവർഷത്തെ  യുദ്ധത്തിനൊടുവിലാണ്   മാവോസേ തൂങിന്റെ നേതൃത്തിൽ  1949ൽ ചൈന ഷിൻജിയാങ് പിടിച്ചെടുക്കുന്നത്. കമ്യൂണിസത്തിൽ വിശ്വസിച്ചിരുന്ന ചൈനീസ്  ഭരണകൂടം മതവിശ്വാസങ്ങൾക്ക് അതിരുകളിട്ടു.

പൊതുയിടങ്ങളിലെ നമസ്കാരങ്ങൾക്ക് വിലക്കേർപ്പെടുത്തി. ഗവൺമെൻറ് ചെലവിൽ പള്ളികൾ തകർത്തു തരിപ്പണമാക്കി. 1950 ആയപ്പോഴേക്കും ചൈനയിലെ 90 ശതമാനം വരുന്ന ഹാൻ സമൂഹം ഷിൻജിയാങ്ങിൽ  ഭൂമി കയ്യേറ്റം തുടങ്ങിയിരുന്നു. 1954ൽ മാവോസേ തൂങ് ബിഗ്‌റ്റ്യൂറാൻ എന്ന സൈനിക സംഘത്തിന് ഷിൻജിയാങ്ങിൽ അധികാരം കൊടുത്തത്തിനു പിന്നാലെ  വിവിധ വികസന പദ്ധതികൾക്ക് പ്രദേശം  സാക്ഷിയായി.

2017 ൽ പ്രദേശത്തുനിന്ന് 6.5 ബില്യൺ മൂല്യമുള്ള ഫോസിൽഫ്യുവൽ സംഭരിക്കപ്പെട്ടു. 23.5 മില്യൺ ക്യുബിക് മീറ്റർ പ്രകൃതിവാതകവും 150 ബില്യൻ ബാരൽ ഓയിൽ റിസർവോയറും കുഴിച്ചെടുത്തു.എന്നാൽ  പണം ഒഴുകിയത് ഹാൻ സമൂഹത്തിന്റെ കീശയിലേക്ക് മാത്രം ആയിരുന്നു,  യൂഗറുകൾ  12 ഡോളർ മാസക്കൂലിക്ക് വേണ്ടി പണിയെടുക്കേണ്ട ഗതികേടുണ്ടായി.

അസഹനീയമായ അടിച്ചമർത്തലുകൾക്കൊടുവിൽ  യൂഗറുകൾ 1980-1990 കാലത്ത് തെരുവിലിറങ്ങി പ്രതിഷേധിച്ചു. പക്ഷേ  പരാജയമായിരുന്നു ഫലം. നൂറുകണക്കിന് ജീവനുകൾ പൊലിഞ്ഞു. നിർബാധം വംശീയ അധിക്ഷേപങ്ങൾ തുടർന്നു. ഹിജാബ് ധരിക്കൽ, നോമ്പെടുക്കൽ,ഹജ്ജ്‌ കർമം,  താടി നീട്ടി വളർത്തൽ, കുഞ്ഞിനു പേരിടൽ, ഖബറടക്കം… നിരോധനത്തിന്റെ  പട്ടിക ഇനിയും നീളും.. 2016 ൽ യൂഗറുകളുടെ പാസ്പോർട്ട് വ്യാപകമായി പിടിച്ചെടുത്തു. യൂഗർ ആക്ടിവിസ്റ്റ്  അഡ്വ:നൂറി ടാർക്കൽ  വിശദീകരിക്കുന്നു :

“ജുമുഅ ദിവസം പള്ളിയിൽ കയറാൻ ഐറിസ് സ്കാനിന് ( പൂർണ്ണ ദേഹപരിശോധന) വിധേയപ്പെടേണ്ടതുണ്ട്, ഇരുകരമുയർത്തി പ്രാർത്ഥിക്കുന്ന നേരം പള്ളിയുടെ ചുവരുകളിൽ കാണാൻ സാധിക്കുന്നത് ഷി ജിൻ പിങ്ങിന്റെ  ചിത്രവും ചുവന്ന പതാകയും മാത്രമായിരിക്കും.

2017ൽ 8.5 ബില്ല്യൻ ഡോളർ ചൈന യൂഗറുകളുടെ നിരീക്ഷണത്തിനു വേണ്ടി ചിലവഴിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്ത് വിടുന്നു.

യുഎൻ വംശീയ വിഭാഗീയത നിവാരണ സമിതി (elimination of racial discriminisation)വൈസ് ചെയർ ‘ഗേ മാക്ഡൗകൽ’ നടത്തിയ പഠനം താത്വികമായി യൂഗർ സമൂഹത്തിന്റെ  ചരിത്രപശ്ചാത്തലത്തെയും അവർ നേരിടുന്ന   വംശീയ സമസ്യകളെയും  ചർച്ചക്കെടുക്കുന്നതാണ് .

ചൈനീസ് ഗവൺമെന്റ് , യൂഗറുകളുടെ ആദർശം  ഭീകരവാദവുമായി ഇഴകിച്ചേർന്ന് രോഗാതുരമായെന്ന് വീക്ഷിക്കുന്നു. അതോടൊപ്പം ETIM(East turkestan islamic mivement) എന്ന ഭീകര സംഘടനയുടെ ചാവേറുകളായി യൂഗറുകളെ  കണക്കാക്കുകയും ചെയ്യുന്നു. എന്നാൽ ചൈനീസ് ഗവൺമെന്റിന് മുന്നിലുള്ള പ്രഹേളിക യൂഗറുകളുടെ അചഞ്ചലമായ ആദർശവും മദ്ധ്യേഷ്യൻബന്ധിത ജീവിത ശൈലികളുമായിരുന്നു. നവോത്ഥാന (re-education) ക്യാമ്പുകളും തടവറകളും നിർമ്മിച്ചത്  അവരുടെ ആവേശംകെടുത്തുകയെന്ന ലക്ഷ്യത്തിലാണ്.

ക്യാമ്പുകളുടെ കാഴ്ച പരിതാപകരമാണ്,  അകാരണമായി മക്കളിൽ നിന്ന് കാമ്പുകളിലേക്ക് പറിച്ചെടുക്കപ്പെട്ട രക്ഷിതാക്കൾ തിരിച്ചുവരുമെന്ന പ്രതീക്ഷയില്ല. ഇരുൾ മുറ്റിയ തടവറകളിൽ അവരുടെ ജീവിതം ഹോമിക്കപ്പെടുന്നു. കുട്ടികളിൽ കമ്മ്യൂണിസ്റ്റ് ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നു. വിപ്ലവഗാനങ്ങൾ നിർബന്ധിതമായി  ചൊല്ലിപ്പിക്കുന്നു,  മാനിഫെസ്റ്റോ വായിപ്പിക്കുന്നു, പ്രതിജ്ഞകൾ എടുപ്പിക്കുന്നു,  സംസാരഭാഷയായി  മൻഡാരിൻ മാത്രം അനുവദിക്കപ്പെടുന്നു,   തെരുവുകളിൽ അച്ഛൻമാരുടെ പടം പിടിച്ചു കരയുന്ന കുട്ടികളെ മാത്രം കാണുന്നു, അന്താരാഷ്ട്ര നീതിപീഠങ്ങളോടാണ് ചൈന  പുറം തിരിഞ്ഞു നിൽക്കുന്നത്,  ഈ റിപ്പോർട്ടിന് ശേഷം കാര്യമായ പ്രതികരണങ്ങൾ ഉണ്ടാകുമെന്നെനിക്കുറപ്പില്ല, മാക്ഡൗകൽ തുടരുന്നു ,ക്യാമ്പുകൾ സംസ്കാരം പഠിപ്പിക്കുന്ന വെക്കേഷൻ കാമ്പുകളാണെന്ന് സ്റ്റേറ്റ് അവകാശപ്പെടുന്നു,  ഗവൺമെൻറ് ബീജിങ്ങിൽ നിന്നും പ്രത്യേക സൈന്യത്തെ  റിക്രൂട്ട് ചെയ്തിട്ടുണ്ട്,  ഓരോ 11 കുടുംബത്തിനും ഒരു സംഘം എന്ന രീതിയിൽ പോലീസ്  റോന്തു ചുറ്റുന്നു,  കോളുകൾ സ്കാൻ ചെയ്യുക,  വീടുകളിൽ സിസിടിവി സ്ഥാപിക്കുക, DNA പരിശോധന,  നിയന്ത്രണങ്ങൾ സുശക്തമാണ്,  വീടുകളിലെ ചുവരുകളിൽ ഇസ്ലാമിക്‌ ചിഹ്നങ്ങൾ എടുത്തു മാറ്റപ്പെട്ടു, സ്റ്റേറ്റ്നെതിരെ കാര്യമായ വെല്ലുവിളികൾ യൂഗറുകൾ  നടത്തിയില്ലെന്നിരിക്കെ  ഗവൺമെന്റ്  ശത്രുവായി കാണുന്നത് വിശ്വാസം മാത്രമാണെന്ന്  വ്യക്തമാണ്,  2013ൽ  ആംനസ്റ്റി ഇൻറർനാഷണൽ നടത്തിയ സർവേയും  യൂഗറുകൾ നേരിടുന്ന വംശീയ  അധിക്ഷേപങ്ങളെ വെളിപ്പെടുത്തിയിട്ടുണ്ട്. എങ്കിലും രാജ്യം മതസൗഹാർദ്ദത്തിന്റെ  ഈറ്റില്ലമാണെന്നാണ് ചൈനീസ് വിദേശകാര്യമന്ത്രി ഗങ് ഷുഅങ് നിസ്സങ്കോചം പറയുന്നത്…

മിഹ്‌റിഗുൾ ടുർസുൻ, ഭർത്താവിനോടൊത്ത് ഈജിപ്ത്തിൽ സ്ഥിരതാമസമാക്കിയ യൂഗർ വനിത,  കടിഞ്ഞൂൽ പ്രസവത്തിൽ മൂന്നു പെറ്റ അവർ മക്കളെ കൂടുതൽ ലാളനയോടെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് യൂഗർ തലസ്ഥാനമായ ഉറുംക്കിയിലേക്ക് 2015 മെയ് മാസം വിമാനംകയറിയത്.

ചൈനയിലെ സിൻജിയാങ്ങിന്റെ ‘തൊഴിലധിഷ്ഠിത പരിശീലന’ ക്യാമ്പുകളിലെ പീഡനത്തെക്കുറിച്ച് യുഗൂർ സ്ത്രീ വിവരിക്കുന്നു

നാട്ടിലിറങ്ങിയ അവരെ വരവേറ്റ XUAR  അധികൃതർ  അവളെ നേരെ നിമിഷ നേരത്തേക്കുള്ള പാസ്പോർട്ട് ചെക്കിങ്ങിനു വേണ്ടി വിളിച്ചു.  രണ്ടുമാസം പ്രായമായ മൂന്നുമക്കളെ  പോലീസ് ശ്രദ്ധിക്കുമെന്ന് ഉറപ്പുതന്നു. എന്നാൽ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു നിന്നു. കൈകളിൽ വിലങ്ങു വീണു, , ജയിലിലടക്കപ്പെട്ടു,  കുഞ്ഞുങ്ങളെയോർത്തു  അവൾ നിലവിളിച്ചു ഉറക്കമില്ലാത്ത രാത്രികൾ, മകന്  രോഗം മൂർച്ഛിച്ചപ്പോൾ പരോളിലയച്ചു,  നേരെ ഹോസ്പിറ്റലിൽ എത്തിയ അവൾക്ക്  ദൂരെനിന്ന് നോക്കി കാണാനേ സാധിച്ചുള്ളൂ, സംസാരിക്കാൻ  അനുമതിയുണ്ടായിരുന്നില്ല,  അടുത്തദിവസം പുലരിയിൽ ചേതനയറ്റ മകന്റെ ശരീരമാണ് അവൾകണ്ടത്,  യഥാർത്ഥ പരിചരണം ലഭിച്ചില്ലെന്നതാണ് കാരണം, മൂന്ന് പിഞ്ചുടലുകളുടേയും കഴുത്തിൽ ഓപ്പറേഷൻ ചെയ്തു സംസാരിക്കാൻ കഴിയാത്ത ചിത്രം,  മകൻറെ മരണവാർത്ത ഭർത്താവിന് അറിയിക്കാനുള്ള വഴികളില്ലായിരുന്നു,  മകനെ കബറടക്കി രണ്ടുമക്കളുടെ പരിചരണം തുടർന്നു,  2017 ഏപ്രിൽ മാസത്തിൽ വീണ്ടും തുറങ്കലിൽ അടക്കപ്പെട്ടു,  നിരന്തരമായ ചോദ്യങ്ങൾ,  ഏഴുദിവസം ഉറക്കമില്ലാതെ  കഴിച്ചുകൂട്ടി, മുടി മൊട്ടയടിക്കപ്പെട്ടു,  മാനസിക നിലതെറ്റിയതിനാൽ  ഹോസ്പിറ്റലിലേക്ക് അയക്കപ്പെട്ടു പക്ഷേ അവൾ പിതാവിന്റെ  ശിക്ഷണത്തിൽ വീട്ടിൽ വെച്ചു തന്നെ സുഖംപ്രാപിച്ചു,  വീട്ടിൽ താമസിച്ച വേളകളിൽ പുറത്തിറങ്ങാൻ അതോറിറ്റിയുടെ സമ്മതം തേടേണ്ടതുണ്ടായിരുന്നു,  2018 ജനുവരിയിൽ വീണ്ടും ജയിലിലേക്ക്, ഇരുൾ നിറഞ്ഞ ജയിലറകളിൽ ജനലുകൾ കുറവായിരുന്നു,  നാല് ചുറ്റിലും ക്യാമറകൾ,  68 പേരടങ്ങിയ റൂമിൽ നിന്ന് ഒമ്പത് മരണങ്ങൾക്ക് അവൾ നേർസാക്ഷിയായി, മാരകമായ അസുഖം ബാധിച്ചിട്ടും  ചികിത്സാ നിഷേധിക്കപ്പെട്ടവർ ഉണ്ടായിരുന്നു.

അവസാനം സ്വതന്ത്രയാക്കപ്പെട്ട ദിനത്തിൽ പ്രതിജ്ഞയെടുപ്പിച്ചു
‘ഞാൻ ചൈനക്കാരിയാണ് രാജ്യത്തിനെതിരു ചെയ്യില്ല,  പോലീസ് എന്നെ ആക്രമിച്ചില്ല തടവിൽ അടച്ചില്ല’, 

ആരോഗ്യം ക്ഷയിച്ച മക്കളെയുമെടുത്ത് ഈജിപ്ത്തിലേക്ക് വിമാനം കയറി പക്ഷേ അവിടെ എവിടെയും ഭർത്താവിനെ കണ്ടില്ല,  ഒരു സഹപ്രവർത്തകൻ പറഞ്ഞു
” അദ്ദേഹം 2016 തന്നെ ചൈനയിലേക്ക് പോയിട്ടുണ്ട് എന്നാൽ ബീജിങ്ങിൽ വെച്ച് ജയിലിലടക്കപ്പെട്ടു എന്നതാണ് സത്യം. ഇന്നു  ഞാൻ അമേരിക്കയിലാണ് . സ്വർഗത്തിലെത്തിയ അനുഭൂതി ചെറുതായെങ്കിലും തോന്നുന്നുണ്ടെനിക്ക്. പിറന്ന നാട്ടിൽ ആക്രമിക്കപ്പെടുക എത്രമാത്രം ദുഃഖകരമാണ്. അനേകായിരം കദനകഥകൾ യൂഗറുകൾക്ക് ഇങ്ങനെ പറയാനുണ്ട് .വിദേശ രാഷ്ട്രങ്ങളിലേക്ക് ചേക്കേറിയവരെ തീവ്രവാദ ബന്ധം ആരോപിച്ച് തുറങ്കലിലടക്കുന്ന രീതി ഞാനിതെഴുതുമ്പോഴും നിർബാധം തുടർന്നു കൊണ്ടിരിക്കുന്നു….

ലോകരാഷ്ട്രങ്ങളുടെ മൗനത്തിന് വലിയ വിലനൽകേണ്ടിവരുമെന്നുറപ്പുണ്ട്.  രാഷ്ട്രങ്ങൾക്കിടയിലുള്ള ചൈനയുടെ  സാമ്പത്തിക ശക്തിക്കപ്പുറം ഷിൻജിയാങ് വഴി ചൈന നിർമിക്കുന്ന  78 രാഷ്ട്രങ്ങളെ ബന്ധിപ്പിക്കുന്ന  സഞ്ചാരപാത (BRI-Belt and road initiative)എതിർസ്വരമു യർത്തുന്നതിനെതിരെ  വന്മതിലായി  നിലകൊള്ളുന്നു.

2013 ൽ ആരംഭിച്ച പദ്ധതി ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യനിയ വൻകരകളെ ബന്ധിപ്പിക്കുന്ന റെയിൽ റോഡ്‌, ഷിപ്പ്ലൈൻ, തുടങ്ങിയ ബഹുമുഖ പദ്ധതികളടങ്ങിയ ഉദ്യമമാണ്,

രാഷ്ട്രങ്ങൾക്കിടയിൽ കച്ചവടമിടപാടുകൾ സുതാര്യമാക്കുന്നതും ചെറുകിട രാഷ്ട്രങ്ങൾക്ക് തുച്ഛമായ ക്രെഡിറ്റ്‌ നിരക്കിൽ ലോണുകൾ  അനുവദിക്കുന്നതുമാണ്  പ്രസ്തുത ബെൽറ്റ്‌. സമുദായസ്നേഹം പ്രകടിപ്പിക്കേണ്ട അറബ് രാഷ്ട്രങ്ങൾ എടുപ്പുകളിൽ പതിവുപോലെ വയറുതടവി നിദ്രയിലാണ്. ചൈനയുടെ പക്ഷത്തുനിന്നുള്ള സാമ്പത്തികതിരിച്ചടികളാണ് അറബികളെയും അലട്ടുന്നത്.