സൊകോതോ സാമ്രാജ്യവും അടിമത്ത വിരുദ്ധ നയവും

തുടർച്ച 

(ഒന്നാം ഭാഗം വായിക്കാൻ സൊകോതിയന്‍ നീതിന്യായ വ്യവസ്ഥകളിലെ കൊളോണിയല്‍ അധിനിവേശങ്ങള്‍)

അടിമത്വത്തിൽ നിന്ന് സ്വതന്ത്രരെ രക്ഷിക്കുക എന്നതും മുസ്‌ലിംകൾക്ക് എതിരെ ഉള്ള അനീതികളെ ചെറുക്കുക എന്നതുമാണ് ഉസ്മാൻ ദാൻ ഫോദിയോയുടെ പ്രവർത്തനങ്ങളുടെ ആകെത്തുക. ഹൗസ രാഷ്ട്രത്തിലെ ഗോബിർ പ്രവിശ്യക്കെതിരെയുള്ള ആക്രമണം( ഫുലാനി ജിഹാദിലെ ആദ്യ യുദ്ധം കൂടിയാണിത് ) സ്വയം പ്രതിരോധമായി ഉസ്മാൻ നിരീക്ഷിച്ചു. സ്വതന്ത്ര മുസ്‌ലിം ജനതയുടെ മേലുള്ള അടിമത്വ സമ്പ്രദായത്തിലുള്ള ആശങ്കയും അതിന് എതിരെ എന്തെങ്കിലും ചെയ്യണം എന്നുള്ള സന്മനസ്സും നേതാക്കന്മാർക്കിടയിലും സോകോതോ ജിഹാദികൾക്കിടയിലും സമാനതകൾ ഇല്ലാത്തതായിരുന്നു. ഉദാഹരണത്തിന്, മൗറിത്താനിയ കേന്ദ്രീകരിച്ചുള്ള 1670 ലെ നാസിറുദ്ധീൻ മൂവ്മെന്റ് മുസ്‌ലിം അടിമത്വത്തിന് എതിരെയും അടിമ വ്യാപാരത്തിനെതിരെയും നിലകൊണ്ട ഒന്നായിരുന്നു. നിയമപരവും നിയമവിരുദ്ധവുമായ അടിമത്വ സമ്പ്രദായത്തിനെ കൂടുതൽ അറിയുകയും സ്വതന്ത്ര മുസ്‌ലിംകളെ സംരക്ഷിക്കുന്നതിൽ ഒരു രാജ്യത്തിനുള്ള നേരായ പങ്കും കൂടുതൽ മനസ്സിലാക്കിയപ്പോൾ അവരുടെ ലക്ഷ്യം പൂർത്തീകരിക്കാൻ വേണ്ടി കഴിഞ്ഞ വർഷങ്ങളിൽ വെസ്റ്റ് ആഫ്രിക്കയിലെ രാഷ്ട്രീയ പരിഷ്കരണത്തിന് വേണ്ടി ഉപയോഗിച്ച മാർഗങ്ങളെ സൊകോതോ ജിഹാദിന്റെ നേതാക്കൾ അടുത്തറിഞ്ഞു.

നിയമപരമായ അടിമത്വം സുഗമമാക്കുന്നതിലും അനധികൃതമായതിനെ തടഞ്ഞു വെക്കുന്നതിലുമുള്ള സർക്കാരിന്റെ പങ്ക് വഹിക്കുന്ന, നേതൃത്വം അറിയപ്പെടാത്ത വ്യക്തികളെ ബന്ധപ്പെടുത്തിയുള്ള നിയമങ്ങളിലും കാണാൻ സാധിക്കും. ഒരു സ്വതന്ത്രനായുള്ള മുസ്‌ലിം അടിമയായി ജീവിക്കുന്നതിനേക്കാൾ നല്ലതാണ് അമുസ്‌ലിംകളെ വെറുതെ അവരുടെ ഇഷ്ടത്തിന് വിടുക എന്നത്. 1802 ലെ തന്റെ മസാഇൽ മുഹിമ്മ എന്ന ചെറു കൃതിയിൽ ഫുലാനികളെ ഒരുപാട് കാലം മുസ്‌ലിംകൾ ആയി പരിഗണിച്ചതിനെ അടിസ്ഥാനപ്പെടുത്തി അവരെ തടവിലാക്കുന്നതിലും വിൽക്കുന്നതിലും ഉസ്മാൻ വിലക്കുന്നുണ്ട്. എല്ലാ ഫുലാനികളെയും മുസ്‌ലിംകളായി പരിഗണിക്കാതിരുന്നിട്ടു പോലും ഉസ്മാന്റെ മകൻ മുഹമ്മദ് ബെല്ലോ ഈ കാര്യത്തിൽ കണിശത പാലിച്ചിട്ടുണ്ട്. സൊകോതോ ഖിലാഫത്തിൽ നിന്ന് സ്വതന്ത്ര മുസ്‌ലിംകളെ കയറ്റുമതി ചെയ്യുന്നതിൽ നിന്ന് തടയാൻ പല ശ്രമങ്ങളും നടന്നിട്ടുണ്ട്. 1830 കളിൽ വടക്കോട്ട് പോകുന്ന എല്ലാ യാത്രാ സംഘത്തെയും പരിശോധിച്ച് നോക്കുകയും ദമെർഗോ (Damergou), തസൗ (Tassaoua), അഗാദിസ് (Agadez), കത് സിന (Katsina) എന്നീ പ്രദേശങ്ങളിൽ ചെക്ക് പോസ്റ്റുകൾ വെക്കുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി അടിമപ്പെടുത്തിയ മുസ്‌ലിംകളെ ഏതെങ്കിലും യാത്ര സംഘത്തിൽ നിന്ന് കണ്ടെടുക്കപ്പെട്ടാൽ അതിലെ ചരക്കുകൾ മൊത്തം നഷ്ടപെട്ടുപോകും. തെക്കൻ ഭാഗത്തും ഇതേ രീതിയിലുള്ള ശാസനകൾ ഉണ്ടായിരുന്നു. അമുസ്‌ലിംകളെ ഇസ്‌ലാമിലേക്ക് മതപരിവർത്തനം ചെയ്യുക എന്നതായിരുന്നു അടിമത്വത്തിലുള്ള ഒരു ന്യായീകരണം. പക്ഷെ അവരെ അമുസ്‌ലിംകൾക്ക് വിൽക്കുക കൂടി ചെയ്യുമ്പോൾ അതിന്റെ ലക്ഷ്യം അസ്ഥാനത്താകുന്നു. അടിമകളെ വിൽക്കുക എന്നതും, വിശിഷ്യാ ഇസ്‌ലാമിലേക്ക് മത പരിവർത്തനം ചെയ്തവരെ, സ്വതന്ത്ര മുസ്‌ലിംകളെ നിയമ വിരുദ്ധമായി തടവിലാക്കുക എന്നതും ഗവണ്മെന്റ് ഒരു നിലക്കും പ്രോത്സാഹിപ്പിച്ചിരുന്നില്ല. സമുദ്ര തീരങ്ങളിലെ ക്രിസ്ത്യാനികൾക്ക് അടിമകളെ വിൽക്കുക എന്നത് സൊകോതോ ഖിലാഫത്തിന്റെ നിയമങ്ങൾക്ക് എതിരാണ്. ബെല്ലോ ഇതിനെ വലിയ തെറ്റായി കണ്ടതിനാൽ തന്നെ അറ്റ്ലാന്റിക് കോസ്റ്റിലെ യൂറോപ്യന്മാരുമൊത്തുള്ള ഓയോയുടെ അടിമത്വ വ്യാപാരത്തിന് അദ്ദേഹത്തെ ശിക്ഷിക്കുന്നുണ്ട്. ബെല്ലോയുടെ മകൾ മർയമിനെ വിവാഹം കഴിക്കുകയും സൊകോതോ ഭരണത്തോട് അടുത്ത് ഇടപഴയുകുകയും ചെയ്ത ഉമർ അൽഫൂതി വെസ്റ്റേൺ സുഡാനിലെ 1850 കളിലെ അദ്ദേഹത്തിന്റെ യുദ്ധങ്ങളിൽ ക്രിസ്ത്യർക്ക് അടിമകളെ വിൽക്കുന്നതിൽ വലിയ തോതിൽ എതിർത്തിരുന്നു. നില അജ്ഞാതമായിരുന്ന വ്യക്തികളെ അടിമകളാക്കുന്നതിൽ ഖിലാഫത്‌ ജാഗ്രത പാലിച്ചിരുന്നപ്പോൾ സ്വതന്ത്ര മുസ്‌ലിംകൾ എന്ന് പരിഗണിക്കപ്പെടുന്ന പരിഷ്കാരികളുടെ വിശദീകരണം വളരെ ഞെരുങ്ങിയതും ഒരുപക്ഷെ ഒരു വ്യക്തിയുടെ മത ഐഡന്റിറ്റിയുടെ നിർവചനത്തിന് പൊരുത്തമില്ലാത്തതുമായിരുന്നു. മുസ്‌ലിം സ്വത്വത്തെ തീരുമാനിക്കുന്നതിൽ, സുഡാൻ ജനങ്ങളെ മൂന്ന് വിഭാഗങ്ങൾ ആയി ഉസ്മാൻ തിരിക്കുന്നുണ്ട്. യഥാർത്ഥ ഇസ്‌ലാമിക നിയമങ്ങളെ അനുസരിക്കുന്നവരാണ് ഒന്നാമത്തെ കൂട്ടർ. ഈ ഒരു കൂട്ടരെയാണ് അദ്ദേഹം യഥാർത്ഥ മുസ്‌ലിംകളായി പരിഗണിക്കുന്നതും ഇവർക്കാണ് പൂർണ്ണ സംരക്ഷണം ആവശ്യം വരുന്നത് എന്നും അദ്ദേഹം പറയുന്നു. രണ്ടാം കൂട്ടർ ഇസ്‌ലാമിക നടപടികളെ അനുസരിക്കുകയും അതെ സമയം വിഗ്രഹാരാധന നടത്തുന്നവരുമായ കൂട്ടരാണ്. മൂന്നാം വിഭാഗക്കാർ ഇസ്‌ലാമിലെ ഒരു നിയമവും അനുസരിക്കാത്ത കൂട്ടരാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഇതിൽ പറഞ്ഞ അവസാന രണ്ട് കൂട്ടരേയും അവരുടെ മക്കളെയും തടവിലാക്കുന്നതും അവരുടെ സമ്പത്ത് പിടിച്ചെടുക്കുന്നതും സ്വീകാര്യമാണ് എന്നതാണ്. തന്റെ പിതാവിനെ പിന്തുടർന്ന് കൊണ്ട് ബെല്ലോ അതിനെ സമ്മതിക്കാതിരിക്കുകയും പ്രദേശത്തെ മുസ്‌ലിം-അമുസ്‌ലിം കണക്കുകളുള്ള ബാബയുടെ തുണ്ട് കടലാസ് ചുരുക്കി കാണുകയും ചെയ്തു. ബാബ മുസ്‌ലിംകൾ എന്ന് പരിഗണിച്ച പലരും യഥാർത്ഥ മുസ്‌ലിംകൾ ആയിരുന്നില്ല. ഒന്നുകിൽ ബാബക്ക് തെറ്റി അല്ലെങ്കിൽ പതിനെട്ടാം നൂറ്റാണ്ടിൽ കൂടുതലും മുസ്‌ലിംകൾ ആയിരുന്നില്ല എന്ന്‌ ബെല്ലോ പറയുന്നുണ്ട്. താരതമ്യേന കുറവായ ഈ മുസ്‌ലിംകളെ സംരക്ഷിക്കുന്നതിൽ ഖിലാഫത്തിന് ഏറെ പ്രയാസങ്ങൾ ഉണ്ടായിരുന്നു.

അഹ്‌മദ്‌ ബെല്ലോ

നിയമപരവും അല്ലാത്തതുമായ അടിമത്വ സമ്പ്രദായത്തെ കൈകാര്യം ചെയ്യുക എന്നത് സൊകോതോ ഖിലാഫത്തിന്റെ രാഷ്ട്രീയ നിലപാടായിരുന്നു. ജിഹാദിന് ശേഷമുള്ള ഒരു രാഷ്ട്രത്തെ ഉണ്ടാക്കിയെടുക്കാൻ പ്രവാചകനും അവരുടെ നാല് അനുയായികളും മദീനയിൽ ഉണ്ടാക്കി വെച്ച ഒരു രീതിയിൽ അവരുടെ സമൂഹവും ഗവൺമെന്റും ആയിത്തീരാൻ ഈ പ്രസ്ഥാനത്തിന്റെ നേതാക്കൾ ഇഷ്ടപ്പെട്ടു. ഇതൊരു പുരുഷാധിപത്യവും പ്രവാചകൻ (സ്വ) യും പ്രവാചകന് ശേഷം ഓരോരുത്തർക്കും എട്ടോളം ഖലീഫമാരെ നിയോഗിച്ച ഖുലഫാ റാശിദീങ്ങളും സ്വീകരിച്ച ഗവണ്മെന്റ് രീതിയുമാണ്. മദീന മുസ്‌ലിംകളിൽ നിന്ന് വിഭിന്നമായി സൊകോതോ ഖിലാഫത്‌ ഒരുപാട് പ്രദേശങ്ങൾ ഉള്ളടങ്ങിയിരുന്നു. കിഴക്കിൽ നിന്ന് പടിഞ്ഞാറോട്ട് നാല് മാസത്തെ യാത്രാദൂരവും തെക്കിൽ നിന്ന് വടക്കോട്ട് രണ്ട് മാസത്തെ ദൂരവുമുണ്ട് ഈ പ്രദേശത്തിന്. ഇങ്ങനെ ഒരുപാട് പ്രദേശങ്ങൾ ഉണ്ടായത് കൊണ്ട് തന്നെ കേന്ദ്ര ഗവൺമെന്റിന് അവരുടെ അധികാരം പലതും പ്രാദേശിക ഗവൺമെന്റിന് കൊടുക്കേണ്ടി വന്നു. അത്കൊണ്ട് തന്നെ ഒരുപാട് പ്രദേശങ്ങളെ നിയന്ത്രിച്ചിരുന്ന അബ്ബാസി, ഉമ്മയ്യദ് എന്നീ രാജവംശത്തിന്റെ ഭരണഘടന ഫ്രെയിം വർക്കുകൾ അവരും സ്വീകരിച്ചു. കർമ്മ ശാസ്ത്രത്തിന് അനുയോജ്യമായ രീതിയിലായിരുന്നു ഈ രാഷ്ട്രീയ ഘടന. അങ്ങനെ ആയിരിക്കുമ്പോൾ ഇസ്‌ലാമിക സമൂഹം സ്ഥാപിക്കുക എന്ന ലക്ഷ്യത്തിനുള്ള ജിഹാദ് മാർഗവും ഇസ്‌ലാമിക നിയമമനുസരിച്ചാവും. ആദ്യകാലങ്ങളിൽ ഖിലാഫത്തിനെ നാലായി വിഭജിക്കുകയും പിന്നീട് രണ്ടായി പുനക്രമീകരിക്കുകയും ചെയ്തിരുന്നു. വടക്ക് ഭാഗവും കിഴക്ക് ഭാഗവും സൊകോതോ ഖിലാഫത്‌ നേരിട്ടും തെക്ക് ഭാഗവും പടിഞ്ഞാറും ഗ്വാണ്ടു ഗവണ്മെന്റുമായിരുന്നു നിയന്ത്രിച്ചിരുന്നത്. സൊകൊതോയിലെ സർക്കിൻ മുസുൽമിയുടെ കീഴിലായിരുന്നു ഗ്വാണ്ടുവിലെ അമീർ. സോകൊതോ, ഗ്വാണ്ടു ഗവണ്മെന്റുകൾ താൽപ്പര്യപ്പെടുന്ന പ്രാദേശിക നേതാക്കളെയാണ് പ്രാദേശിക അമീറുമാരായി തിരഞ്ഞെടുത്തിരുന്നത്. ഓരോ പ്രാദേശിക അമീറുമാരെയും വീക്ഷിക്കാൻ ഒരു രഹസ്യസന്ദേശവാഹകനും ഉണ്ടാവും. അതിനാൽ കേന്ദ്ര സർക്കാരിന് അവരിൽ ഒരു നോട്ടം സ്ഥാപിക്കാൻ സാധിക്കുന്നുണ്ട് എന്നുണ്ടെങ്കിലും നേരിട്ട് ആക്ഷൻ എടുക്കാൻ സാധിക്കില്ല. മൊത്തത്തിൽ അമീറത്തുകൾ മുപ്പത് വിഭാഗങ്ങളും അതിൽ തന്നെ, അതിന്റെ കീഴിൽ ഒരുപാട് ചെറു അമീറത്തു( Emirate)കളും ഉണ്ടായിരുന്നു ഉദാഹരണത്തിന് ബൗച്ചി എന്ന അമീറത്തിന് കീഴിൽ ഒമ്പത്തോളം കീഴ് അമീറത്തുകളും ചെറുകിട ജില്ലകളും ഉണ്ടായിരുന്നു. നിയമനടപടികൾ നിയന്ത്രിക്കാൻ പ്രത്യേക ആർമി ഒന്നുമില്ലെങ്കിലും എല്ലാ കാര്യങ്ങളും ഉസ്മാന്റെയും അബ്ദുല്ലാഹിയുടെയും ബെല്ലോയുടെയും അവരുടെ അനന്തരക്കാരുടെയും ആദരവോട് കൂടെ സുഖകരമായി നടക്കുന്നുണ്ട്. ഒരു ഐക്യ രാഷ്ട്രം നിർമിച്ചെടുക്കുന്നതിൽ രാഷ്ട്രീയവും സാമ്പത്തികവുമായ ആശങ്കകൾ പരിഗണിച്ചു കൊണ്ട് സൊകോതോ ഗവൺമെന്റിന് അമീറുമാരുമായി യോജിച്ച് പ്രവർത്തിക്കൽ ആവശ്യമായി വന്നു. അടിമത്വത്തെ ചുരുക്കാനുള്ള അതിയായ ആഗ്രഹം സോകോതോ ഖിലാഫത്തിന് ഉണ്ടായിരുന്നെങ്കിലും ഖിലാഫത്തിന്റെ സംസ്ഥാപനത്തോടെ അടിമകളുടെ എണ്ണം കുറയുന്നതിന് പകരം സ്വതന്ത്ര മുസ്‌ലിംകൾ ഉൾപ്പടെ ഒരുപാട് പേർ അടിമകളായി മാറുകയാണ് ചെയ്തത്. സാമ്പത്തിക രംഗത്തെ വളർച്ചയും കൊള്ളയടിച്ച മുതലിനെ ഗവൺമെന്റിന്റെ വരുമാനമായി കണ്ടതുമാണ് ഇതിന്റെ മുഖ്യ കാരണങ്ങൾ. ഒരുപാട് സാമൂഹികവും സാമ്പത്തികവുമായ ബന്ധങ്ങൾക്ക് അടിമത്വം അടിത്തറയാവുകയും രാജ്യത്തിന്റെ ഔദ്യോഗിക നിയമമായി മാറുകയും ചെയ്തു. ഉദാഹരണത്തിന്, നികുതികൾ വരെ പലപ്പോഴും അടിമകളിൽ നിന്ന് ഈടാക്കിയിരുന്നു. അടിമത്വത്തിന്റെ വ്യാപനം രാജ്യത്തിന്റെ മുസ്‌ലിം വിഭാഗക്കാരെ സംരക്ഷിക്കുക എന്ന പോളിസിയെ തന്നെ ഇല്ലാതാക്കുന്നുണ്ട്. യുദ്ധ സേനയെ നിർമിച്ചെടുക്കുക പോലെയുള്ള ലക്ഷ്യങ്ങളെ പൂർത്തീകരിക്കുക എന്നതിനെ കൂടെ പിടിക്കുന്നതോടെ അവരുടെ യഥാർത്ഥ ലക്ഷ്യവും മുസ്‌ലിം ജനങ്ങളെ അടിമത്വത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ നിന്നും അനിയോജ്യമായ നിലക്ക് അഭിമുഖീകരിക്കൽ പ്രയാസകരമാണ്. തുടർന്ന് പുതിയ തടവുകാരെ നിർമിച്ചെടുക്കുന്നതിൽ രാജ്യം ഒത്തൊരുമിച്ചു കൂടിയതിനാൽ അനധികൃതമായ അടിമ കൈയേറ്റവും സ്വതന്ത്ര മുസ്‌ലിമായി ജനിച്ചവരെ അടിമത്വത്തിൽ ഉൾപ്പെടുത്തുന്നതും അമിതമായി വർധിച്ചു വന്നു.

പത്തൊമ്പതാം നൂറ്റാണ്ടിൽ പ്ലാന്റേഷൻ മേഖലയുടെ വളർച്ചയാണ് അടിമവേല വർദ്ധിക്കാനുള്ള മുഖ്യ കാരണം. സുഡാനിൽ പ്രത്യേകിച്ച് കാനോ(Cano)യിൽ പ്ലാന്റേഷനുകൾ ഒരുപാട് കാലം നിലനിന്നിട്ടുണ്ടായിരുന്നു. പക്ഷെ, പതിനെട്ടാം നൂറ്റാണ്ടിൽ വരൾച്ച കാരണത്താലും ഹൗസ രാഷ്ട്രങ്ങൾക്കിടയിലെ യുദ്ധങ്ങളാലും ഒരുപാട് പ്രതിസന്ധികൾ നേരിട്ടു. സൊകോതോ ഖിലാഫത്‌ സ്ഥാപിക്കുന്നതിൽ ആദ്യം തന്നെ വ്യത്യസ്ഥ ഹൗസ പ്രദേശങ്ങളെ ഒന്നിപ്പിക്കാൻ ശ്രമിച്ചു. അടിമ കൃഷി ഉല്പാദനത്തെ പ്രാദേശിക സാമ്പത്തിക സാന്ദ്രീകരണത്തിലേക്ക് ഈ ഐക്യപ്പെടുത്തൽ നയിച്ചു. കൃഷി ഉല്പാദന വസ്തുക്കൾ ഖിലാഫത്‌ വ്യവസായത്തിന്റെ മുഖ്യ ഉലപാദനമായി മാറുകയും മധ്യ സുഡാനിലെ വ്യത്യസ്ഥ സ്ഥലങ്ങളിലേക്ക് വിതരണം ചെയ്യുകയും ചെയ്തു. പരുത്തിയും നീലവും ഗ്രാമ പ്രദേശങ്ങളിൽ നിന്ന് നഗര പ്രദേശങ്ങൾക്ക് കച്ചവടം ചെയ്യുമ്പോൾ ചോളം പോലോത്ത ധാന്യങ്ങൾ സഹേലിന്റെ വടക്കു ഭാഗത്തേക്കും സാറിയയുടെ ദക്ഷിണ ഭാഗത്തേക്കും കച്ചവടം ചെയ്തു. മറ്റു കൃഷി ഉല്പാദന വസ്തുക്കൾ അരി, പുകയില, വെട്ടുകിളിപ്പയർ, ചാണകം, നിലക്കടല, കരിമ്പ് എന്നിവയൊക്കെയാണ്. ഉണക്കിയ ഉള്ളി ഇലകൾ, പുകയില, നീലം, കോട്ടൺ ടെസ്റ്റൈൽസ് പിപോലെയുള്ളവയാണ് അന്തർദേശീയമായി വിൽക്കുന്ന വസ്തുക്കൾ. വളർന്ന് വരുന്ന ഖിലാഫത്തിലെ ജനസഞ്ചയത്തിന് വലിയ തോതിലുള്ള കൃഷി ഉല്പാദന വസ്തുക്കളും ആവശ്യമായിരുന്നു. ഉദാഹരണത്തിന് യൂറോപ്യൻ യാത്രക്കാരുടെ നിരീക്ഷണമനുസരിച്ച് ഖിലാഫത്തിന്റെ പ്രധാന സാമ്പത്തിക മേഖലയായ കാനോ നഗരത്തിൽ 1824 ൽ 30000ത്തിൽ നിന്ന് 40000 ത്തിലേക്കും 1851 ൽ 60000 ത്തിലേക്കും 1900 ൽ 1, 00, 000 ത്തിലേക്കും ജനപ്പെരുപ്പം വർധിച്ചു. പ്രാഥമികമായി ഗവണ്മെന്റ് ജീവക്കാർ, പ്രത്യേകിച്ച്, ബെല്ലോ, സാമ്പത്തിക വളർച്ചയിൽ മാത്രമല്ല ആശങ്കയിലായത് മറിച്ച് രാജ്യത്തിന്റെ പ്രതിരോധത്തെയും പരിപാലനത്തെയും ഓർത്തുമാണ്. കൃഷിയുല്പാദന കേന്ദ്രം മാത്രമായിരുന്നില്ല തോട്ടങ്ങൾ, മറിച്ച് ഖിലാഫത്തിന്റെ ആദ്യ കാലങ്ങളിൽ പ്രതിരോധ കേന്ദ്രങ്ങളായും നാല് ഭാഗത്തെയും അതിർത്തി പ്രദേശങ്ങളെ ഉറപ്പാക്കുന്നതിനുള്ള പ്രധാന കേന്ദ്രങ്ങളായും സാമ്പത്തികവും മതപരവും സാസ്കാരികവും സാമൂഹികവുമായ ജീവിതത്തെ സമ്പുഷ്ടമാക്കാൻ ആപേക്ഷിക സംരക്ഷണവും നല്കുന്നതിനായും അവകൾ നിലനിന്നിരുന്നു. കൃഷിയിലുള്ള ശ്രദ്ധ ഹൗസ, ഫുലാനി പ്രദേശങ്ങൾക്കിടയിൽ സംയോജനം ഉണ്ടാക്കി തീർത്തിട്ടുണ്ട്. ഫുലാനിയെ അവരുടെ രാജ്യത്തേക്ക് സഹകരിപ്പിക്കാനുള്ള കഴിവില്ലായ്മയാണ് ഹൗസ സ്റ്റേറ്റിന്റെ ഒരു ദൗർബല്യം. റിബറ്റിൽ ഫലാനിലെ സെറ്റ്ൽ ആക്കുന്നതിൽ ബെല്ലോ പ്രോത്സാഹിപ്പിച്ചു. അദ്ദേഹത്തിന്റെ ഒരു ആശങ്ക എന്നത് അവരുടെ സ്ഥിരവാസമില്ലാത്ത ജീവിത രീതി ഒരുപാട് ഭൂപ്രദേശങ്ങളെ അരക്ഷിതമായി ബാക്കിയാക്കുകയും അത് മൂലം ഖിലാഫത്‌ ശത്രുക്കൾക്ക് ആക്രമിക്കാൻ ഒരു വഴി തുറന്ന് വിടുകയും ചെയ്യും. ഫുലാനിയുടെ ഉദാസീനതയുടെ ഫലം മിശ്ര സാമ്പത്തികവും കൃഷി പ്രവർത്തനങ്ങളും തോട്ടങ്ങളിലെ വളർച്ചയുമായിരുന്നു. അടിമ മുതലാളിമാർക്ക് പാടങ്ങൾ വിതരണം ചെയ്യുന്നതിലൂടെയും കുടിയേറ്റക്കാരായ കച്ചവടക്കാർക്കും പുതുതായി കൃഷി മേഖലയിലേക്ക് വന്ന ശില്പ തൊഴിലാളികൾക്കും ഭൂപ്രദേശത്തെ ഗ്രാന്റായി നൽകുന്നതിലൂടെയും ഗവണ്മെന്റ് കൃഷിയെ കൂടുതലായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഈ തോട്ട കൃഷിപരമായ സാമ്പത്തിക നേട്ടത്തിന് മുഖ്യ ഘടകം തൊഴിലാളി വർഗമായിരുന്നു. അതിൽ കൂടുതലും അടിമ തൊഴിലാളികൾ ആയിരുന്നു. 8 മുതൽ 10 മില്യൺ വരെയുള്ള സോകൊതോ ജനങ്ങളിൽ 2 മുതൽ 4.5 മില്യൺ ആൾക്കാരും അടിമകൾ ആയിരിക്കും. പത്തൊമ്പതാം നൂറ്റാണ്ടിലെ ഖിലാഫത്തിന്റെ സാമ്പത്തിക മേഖലയായ കാനോയിൽ ആ നൂറ്റാണ്ടിൽ ആദ്യം മുതൽ പകുതി വരെ യാത്ര ചെയ്തിരുന്ന യൂറോപ്യൻ യാത്രക്കാരുടെ നിഗമനം അനുസരിച്ച് മൊത്തം ജനസംഖ്യയുടെ പകുതിയും അടിമകൾ ആയിരുന്നു എന്നാണ്. കട്സിനയിലും സാറിയയിലും സമാന കണക്കുകളാണ്. അടിമ തൊഴിലാളികളെ കേന്ദ്രികരിച്ചുള്ള സാമ്പത്തികം ഉള്ളത് പോലെ തന്നെ പുതിയ തടവുകാരുടെ അടിമത്വം രാജ്യത്തിന്റെ രാഷ്ട്രീയത്തിലും സാമൂഹിക ഐക്യത്തിലും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. യുദ്ധങ്ങളിൽ പിടിച്ചെടുത്തതിൽ നിന്നാണ് ഈ പുതിയ അടിമകൾ ഉണ്ടാകുന്നത്. യുദ്ധങ്ങളുടെ തുടക്കത്തിലും സോകൊതോ ഖിലാഫത്തിന്റെ സ്ഥാപിത സമയത്തും തടവുകാരെ പിടിച്ചെടുക്കുക എന്നത് വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. പാശ്ചാത്യ സുഡാനിലും മധ്യ സുഡാനിലും കൊള്ള വസ്തുക്കളെ ഒരുമിച്ചു കൂട്ടന്നതും വിതരണം ചെയ്യുന്നതിലും ഗവൺമെന്റിന് പ്രധാന പങ്കുണ്ടായിരുന്നു. ചുരുങ്ങിയത് 1591 ലെ സോങ്ങായിയിലെ മൊറോക്കൻ കടന്നുകയറ്റം മുതൽക്ക് തന്നെ കൊള്ള മുതൽ പിടിച്ച് എടുക്കലും വിതരണം ചെയ്യലും പ്രധാനപ്പെട്ട ഒരു കാര്യം തന്നെയായിരുന്നു. സോകൊതോ ഖിലാഫത്തിന്റെ സൈനിക തന്ത്രം തന്നെ ഒരു ഗ്രാമത്തിൽ പ്രവേശിച്ച് അവിടെ ഉള്ളവരോട് യുദ്ധം ചെയ്ത് മരിക്കാത്തവരെ തടവിലാക്കുക എന്നത് തന്നെയായിരുന്നു.
കൊള്ളയടിച്ച വസ്തുക്കൾ സൈനികരുടെ ഒരു പ്രധാന മോട്ടീവായിരുന്നു. അപഹരിച്ച വസ്തുക്കളെ ഒരുമിച്ചു കൂട്ടുന്നതിനുള്ള പ്രാധാന്യത്തെ കുറിച്ച് ഉസ്മാൻ “തൻബീഹ് അൽ ഇഖ്‌വാൻ അലാ അർളൽ സുഡാൻ” എന്ന അദ്ധ്യായത്തിൽ പറയുന്നുണ്ട്. ഒരാളെ കൊള്ള വസ്തുക്കൾ മോട്ടിവേറ്റ് ചെയ്യലോടെ ദൈവത്തിന്റെ നിയമങ്ങളെ സ്ഥിരപ്പെടുത്താൻ എന്ന ഉദ്ദേശത്തിൽ അയാൾ യുദ്ധം ചെയ്യുകയാണെങ്കിൽ അയാൾക്കെതിരെ പറയേണ്ടതില്ല എന്ന് ഉസ്മാൻ വാദിക്കുന്നു. ഒമ്പതാം നൂറ്റാണ്ടിലെ നിയമ പണ്ഡിതൻ ഇബ്ൻ അറഫ ഒരു മുജാഹിദിന് ഉണ്ടായിരിക്കേണ്ട വിശേഷണങ്ങളെ കുറിച്ച് പറയുന്നുണ്ട്, പക്ഷെ അതിനോട് എതിരാണ് ഉസ്മാനിന്റെ വാദഗതികൾ. സൊകോതോ ഖിലാഫത്‌ സ്ഥാപിതമാകുമ്പോൾ തന്നെ ഇബ്നു അറഫയുടെ അഭിപ്രായങ്ങളെ അവലോകനം ചെയ്യുന്ന സമയത്ത് ഈ വ്യത്യാസങ്ങളിൽ പ്രാധാന്യമുണ്ടായിരുന്നു. ഇബ്നു അറഫയെ സംബന്ധിച്ചെടുത്തോളം ഒരാൾ തന്റെ കഴിവ് തെളിയിക്കാൻ വേണ്ടിയോ ഉപയോഗ വസ്തുക്കളെ കൊള്ളയടിക്കാൻ എന്ന ലക്ഷ്യത്തിലോ യുദ്ധം ചെയ്യുകയാണെങ്കിൽ അവനെ ഒരു മുജാഹിദ് ആയി പരിഗണിക്കുകയില്ല. കൊള്ള വസ്തുക്കളെ കുറിച്ചുള്ള ഇത്തരം വ്യാഖ്യാന പ്രശ്നങ്ങൾ തന്റെ പിതാവിനെ പോലെ തന്നെ ബെല്ലോയും നേരിട്ടിരുന്നു. ഗോബിറിനെതിരെയുള്ള ഒരു പര്യടനത്തിന് ശേഷം തടവുകാരിൽ നിന്ന് അവർക്ക് കിട്ടേണ്ട ഓഹരി കിട്ടാതിരുന്നാൽ അദ്ദേഹത്തിന്റെ സൈന്യം അവിടം വിട്ടുപോകാൻ വരെ തയ്യാറെടുത്തിരുന്നു.

വിവർത്തനം: ജുറൈസ് പൂതനാരി