ആൾക്കൂട്ടവും ഡിജിറ്റൽ യുഗവും; കൊറോണ കാലത്തെ സോഷ്യൽ റീഡിംഗ്
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫ്രഞ്ച് സാമൂഹ്യ ശാസ്ത്രജ്ഞൻ ഗുസ്താവ് ലെബോൻ ആധുനികതെയെ ആൾക്കൂട്ടത്തിന്റെ കാലഘട്ടമായി നിർവചിക്കുകയുണ്ടായി. നമ്മൾ പ്രവേശിക്കുന്ന യുഗം ആൾക്കൂട്ടത്തിന്റെ യുഗമായിരിക്കുമെന്ന് അദ്ദേഹം തന്റെ പുസ്തകമായ A Study of the Popular Mind ൽ പ്രവചിക്കുന്നുണ്ട്.

Gustave Le Bon
എന്നാൽ ഗുസ്താവ് ലെബോനിന്റെ വാദം നമ്മുടെ ഡിജിറ്റൽ യുഗത്തിൽ നിലനില്പുള്ളതല്ലെന്ന് ഒരു നൂറ്റാണ്ടിന് ശേഷം ജർമൻ ഫിലോസഫർ ബിയുങ് ചുൽ ഹാൻ തന്റെ പുസ്തകമായ In the Swarm: Digital Prospectsൽ പറയുന്നുണ്ട്. ലെബോണിന്റെ ആൾക്കൂട്ടം എന്ന സംജ്ഞക്ക് ബദലായി ഹാൻ പറയുന്നത് നമ്മൾ ഡിജിറ്റൽ ലോകത്താണ് ജീവിക്കുന്നതെന്നും ഈ പുതിയ കാലഘട്ടത്തെ സവിശേഷമാക്കുന്നത് ഡിജിറ്റൽ സംഘത്തിൽ ഉൾപെടുന്ന ഒറ്റപ്പെട്ട വ്യക്തിയുടെ ജീവിതരീതി എന്നതുമാണ്. ആൾകൂട്ടത്തിന് ഒരു ആത്മാവ് ഉണ്ട്, ഒരു പൊതുവായ പ്രസരിപ്പുണ്ട്, ഒരുമിച്ച് നിൽക്കാനും ഒന്നിക്കാനും പരസ്പരകൈമാറ്റത്തിനും സാധ്യതകൾ സൃഷ്ടിക്കുന്നുണ്ടത്. എന്നാൽ, ഡിജിറ്റൽ ആൾക്കൂട്ടങ്ങളിൽ ആത്മാവിന് പാർക്കാൻ ഇടമില്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. അത്‌കൊണ്ട് “ഞങ്ങൾ ” എന്ന ബോധം രൂപപ്പെടുത്താത്തതിനാൽ ഡിജിറ്റൽ സമൂഹത്തിൽ ജനങ്ങളുടെ ഐക്യം ഉണ്ടാവുകയില്ല. ഇന്നത്തെ ഹോമോ ഡിജിറ്റലുകൾ നിസ്സാരനും മറ്റുള്ളവയെക്കുറിച്ച് ഉത്ക്കണ്ഠ ഇല്ലാത്തവനുമാണ് എന്നാണ് അദ്ദേഹം പറയുന്നത്. അത്‌പോലെ, തന്റെ വ്യക്തിവിലാസങ്ങളെ നശിപ്പിക്കുന്നവനാണെന്ന് കൂടി ഹാൻ കൂട്ടിച്ചേർക്കുന്നു.
ഇതനുസരിച്ച് ഡിജിറ്റൽ മീഡിയയുടെ സ്വഭാവം ലയനാത്മകവും നശ്വരവുമാണ്. എന്നാൽ ഡിജിറ്റലിന് പകരമായി ഇലക്ട്രോണിക് മീഡിയ ജനങ്ങളെ കൂടുതൽ ഒരുമിച്ച് കൂട്ടുന്നുണ്ട് എന്നാണ് ഹാൻ പറയുന്നത്.
ഇതിന്റെ ഫലമായി ജനങ്ങളുടെ ഇടയിൽ അടുപ്പം ഇല്ലാതാകുന്നുവെന്നും ഹാൻ പറഞ്ഞു വെക്കുന്നുണ്ട്. ഉദാഹരണമായി Vizontele എന്ന പ്രസിദ്ധ സിനിമ നിർമാതാവ് യിൽമാസ് ഉർദുഖാൻ ഒരിക്കൽ പത്രപ്രവർത്തകരോട് പറഞ്ഞു, “പരസ്പരം സംസാരിക്കുന്നതിന് പകരമായി, ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്നത് പോലെ ടി വി നമ്മിൽ നിന്ന് അകലെയുള്ളവരെ കൂടുതൽ അടുപ്പിക്കുന്നു, പക്ഷേ ഇത് അടുത്തുള്ളവരുമായി ഒരു അകലം സൃഷ്ടിക്കുന്നു. ഇതുപോലുള്ള പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും, കുറഞ്ഞത് നാമെല്ലാവരെയും ഒത്തൊരുമിപ്പിക്കാനും കൂട്ടത്തോടെയിരുന്ന് കാണുവാനെങ്കിലും ഇലക്ട്രോണിക് മീഡിയകൾകൊണ്ട് സാധിക്കുന്നുണ്ട് എന്നാണ് ഹാൻ ചിന്തിക്കുന്നത്. മറ്റൊരു തലത്തിൽ, ഒന്നിച്ച് മുന്നേറാനുള്ള ഒരു സാധ്യത പോലും ഡിജിറ്റൽ മീഡിയ അംഗീകരിക്കുന്നില്ല എന്നുള്ളതാണ്.
വ്യക്തി മാഹാത്മ്യ വാദമാണ് വ്യവസായ വിപ്ലവത്തിന് ശേഷം വരാനിരിക്കുന്നത് എന്നത് മുൻകൂട്ടിയറിഞ്ഞത് ഫ്രഞ്ച് സാമൂഹ്യ ശാസ്‌ത്രജ്ഞനായ എമിലെ ദുർഖേമാണ് എന്നാണ് ഞാൻ കരുതുന്നത്.
ഇതിനെതിരെ ഗൗരവകരമായ മുൻകരുതൽ എടുത്തില്ലെങ്കിൽ തീർച്ചയായും സമൂഹത്തിന്റെ ഉൾകരുത്തിനെ വ്യക്തിമഹാത്മ്യവാദം ഭീഷണിപ്പെടുത്തുക തന്നെ ചെയ്യുമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഇംഗ്ലീഷ് തത്വചിന്തകൻ ഹെർബട് സ്പെൻസറുടെ “പ്രയോജനപരമായ അഹംഭാവത്തെ” (utilitarian egoism) വ്യക്തിമഹാത്മ്യവാദം സ്വീകരിച്ചാൽ അത് പൊതുഗുണങ്ങളെ സാരമായി ബാധിക്കുകയും വ്യക്തി സ്വകാര്യതത്പരതയിൽ ഊന്നൽ നൽകുകയും സമൂഹത്തിലെ മറ്റുള്ളവരെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നു. ദുർകീം വിവരിച്ചത് പോലെ ഇന്ന് നമ്മുടെ സമൂഹത്തിൽ വ്യക്തിമഹാത്മ്യവാദത്തെയാണ് കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ഇതിനോട് സാമ്യമുള്ള നിരീക്ഷണം ഹാൻ നടത്തുന്നുണ്ട്. സമകാലീന സമൂഹം വ്യക്തികൾക്ക് കൊടുക്കുന്ന പ്രാധാന്യം ആൾക്കൂട്ടത്തിന് നൽകിയിട്ടില്ല.
അതിനാൽ, ദുർകീമിന്റെ ഭയം യാഥാർഥ്യമാവുകയാണെന്ന് വളരെ എളുപ്പത്തിൽ നമുക്ക് പറയാൻ സാധിക്കും.
കാരണം, ആരൊക്കെ അതിജീവിക്കണം എന്നത് പ്രകൃതിയാലുള്ള തെരഞ്ഞെടുപ്പാണ് എന്ന സ്പെന്സറിന്റെ സങ്കൽപ്പമാണ് സമകാലീന യുഗത്തിലെ വ്യക്ത്യാധിഷ്ഠിത സമൂഹത്തിൽ കൂടുതൽ പ്രയോഗത്തിലുള്ളത്.
മറ്റുള്ളവരുടെ ക്ഷേമത്തെക്കുറിച്ച് ഉത്കണ്ഠകുലനാവുക എന്ന ധാർമികശീലങ്ങളൊക്കെ ഇന്ന് തുലോം തുഛമാണ്.ഇത്തരം ത്യാഗശീലങ്ങളെ മനുഷ്യത്വത്തിന്റെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമായാണ് ഇറാനിയൻ സമൂഹ്യശാസ്ത്രഞ്ജൻ അലി ശരീഅത്തി കണക്കാക്കുന്നത്. ഇസ്ലാമിന്റെ വിശുദ്ധ പുസ്തകമായ ഖുർആനിൽ ഇതിന്റെ മേന്മയെ പറ്റി പ്രതിപാദിച്ചിട്ടുമുണ്ട്.
ദ്രുതഗതിയിൽ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസിന്റെ ആഗോള മുന്നറിയിപ്പ് ഉയർന്നപ്പോൾ ഒരുപാട് രാജ്യങ്ങൾ ഐസോലേഷനും സാമൂഹിക അകലം പാലിക്കലുമെല്ലാം നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു.
കാരണം നമ്മൾ ഒരുമിച്ച് ജീവിക്കുകയും പരസ്‌പരം ഭാരം പങ്കിടുകയും ചെയ്യുന്ന മനുഷ്യരാണല്ലോ.
ഒരു ദുരന്തമോ ആപത്തോ നമ്മെ പിടിപെട്ടാൽ നമ്മൾ എല്ലാവർക്കും പൊതുവായ ഉത്തരവാദിത്വം പങ്കിടേണ്ടതുണ്ടെന്നു നാം മനസ്സിലാക്കണം. ആധുനിക പ്രത്യയശാസ്ത്രത്തിന്റെ അനന്തരഫലമാണ് അഭയാർത്ഥി പ്രതിസന്ധി. മറ്റുള്ളവർക്ക് ഇടം കൊടുക്കാതിരിക്കലും അവരെ ഒഴിവാക്കലുമാണല്ലോ അത്. ഇതിനെ മനോഹരമായി ഹാൻ വിശദീകരിക്കുന്നുണ്ട്.
സമൂഹത്തിനെ ഒറ്റൊന്നിലേക്ക് ചുരുക്കിക്കെട്ടാനും, അഹംഭാവത്തിലേക് മനോഭാവത്തെ രൂപപ്പെടുത്തലുമാണത്. മൂല്യവത്തായ പ്രവർത്തികളെ ഉൾവലിയിക്കാൻ പ്രേരിപ്പിക്കുന്നതിൽ
കോറോണോ പകർച്ചവ്യാധിയും അഭയാർത്ഥി പ്രതിസന്ധിയും തമ്മിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല.രണ്ടും ദുരന്തങ്ങൾ തന്നെയാണ്. ഇവയുടെ ഉത്തരവാദിത്വം നമ്മൾ തന്നെയാണ് ഏറ്റടുക്കേണ്ടതും.
പരസ്പരം നമുക്ക് എന്ത് സഹായമാണ് ചെയ്യാൻ കഴിയുന്നത് അത് ചെയ്തേ മതിയാകൂ.നാമെല്ലാവരും സമൂഹ്യജീവികൾ ആണ് എന്നതിനാൽത്തന്നെ ഈ ഗ്രഹത്തിൽ ജീവിക്കുന്ന ജീവജാലങ്ങളുൾപ്പടെ മറ്റെല്ലാ ജീവികളോടും നമുക്ക് ധാർമികമായ കടപ്പാട് ഉണ്ട്.
വ്യവസായ വിപ്ലവങ്ങൾ മുതൽക്കെ ആശ്ചര്യകരമായ പുരോഗതി പ്രാപിച്ച് സാങ്കേതികവിദ്യകൾ ജനങ്ങൾ നിർമിക്കുകയും അവർക്കെന്താണോ ആവശ്യം അത് മാത്രം നിർമിക്കുകയും ചെയ്തു കൊണ്ട് കേവലം യന്ത്രസമാന ജീവിതമാണ് മനുഷ്യൻ ജീവിക്കുന്നത്.
പക്ഷെ നമ്മൾ കേവലം റോബോട്ടുകൾ മാത്രമല്ല സാമൂഹ്യ ജീവി കൂടി ആണ് എന്ന ബോധ്യം നമുക്കുണ്ടാവേണ്ടതുണ്ട്.
നമ്മൾ നേരിട്ട് കൊണ്ടിരിക്കുന്ന ദുരന്തങ്ങളെല്ലാം നമുക്കു വലിയൊരു ഉപദേശം കൂടി നൽകുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. നമ്മൾ ഒരിക്കലും ഒഴിഞ്ഞുമാറിനിൽക്കരുത്.
നമ്മൾ ഒരുമിച്ച് നിൽക്കുകയും പ്രവർത്തിക്കുകയും ചെയ്‌താലല്ലാതെ നമുക്ക് ഈ പ്രശ്നങ്ങളെ അതിജീവിക്കാൻ കഴിയില്ല എന്നതാണ് നമ്മെ നിരന്തരം ഉണർത്തുന്ന ആ സന്ദേശം.
by Zygmunt Bauman
നമ്മുടെ പ്രശ്നങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യണമെങ്കിൽ, അവ കൂട്ടാമായി പരിഹരിക്കേണ്ടതുണ്ട്, വ്യക്തിപരമായി പരിഹരിക്കാനല്ല ശ്രമിക്കേണ്ടത് എന്ന് സായ്‌ഗമുണ്ട് ബൗമാൻ തന്റെ Individualized Society എന്ന കൃതിയിൽ പ്രസ്താവിക്കുന്നുണ്ട്.
അത്പോലെ പ്ലേഗ് പോലുള്ള രോഗത്തിന് കേവലം ചികിത്സ മാത്രമല്ല അതിന് വേണ്ടി ഒരുമിച്ചു കണ്ണീർപൊഴിക്കലും അനിവാര്യമാണ് എന്ന് സ്പാനിഷ് എഴുത്തുകാരൻ Tragic
Sense of Life ൽ നമ്മെ ഓർമപെടുത്തുന്നുണ്ട്.
ഇത്തരം തിരിച്ചറിവുകളുടെ വലിയ തെളിവുകളാണ് നമ്മെ സാമൂഹികജീവിയായി രൂപാന്തരപ്പെടുത്തുന്നത് എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്.
മനുഷ്യരുടെ ഹൃദയങ്ങൾ എളുപ്പത്തിൽ ദുഷിപ്പിക്കപ്പെടുന്നു എന്ന് Lord of the Rings meaning ൽ പരാമർശിക്കുന്നുണ്ട്. ഹൃദയത്തിന്റെ യാഥാർഥ്യം നമുക്ക് പെട്ടന്ന് മറക്കാൻ സാധിക്കുന്നു. തദ്ഫലമായി
യഥാർത്ഥ മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്നതിൽ നാം പരാജയപ്പെടുകയും ചെയ്യുന്നു.


