Sea Without Shore; ശൈഖ് നൂഹ് കെല്ലര്‍

ലോകമെമ്പാടുമുള്ള ഇംഗ്ലീഷ് സംസാരിക്കുന്ന മുസ്ലിംകള്‍ക്ക് ശൈഖ് നൂഹ് കെല്ലര്‍ ഒരിക്കലും അപരിചിതനാകരുത്. ശാഫിഈ മദ്ഹബിലെ അഗ്രേസരനായ ഫഖീഹും ശാദുലീ ത്വരീഖത്തിലെ ശൈഖുമായ നൂഹ് കെല്ലര്‍, ശാഫിഈ മദ്ഹബിലെ രണ്ട് ക്ലാസിക്കല്‍ ഗ്രന്ഥങ്ങളുടെ ഇംഗ്ലീഷ് ഭാഷാ വിവര്‍ത്താനന്തരമാണ് കൂടുതല്‍ സുപ്രസിദ്ധനാവുന്നത്. (ഇമാം നവവിയുടെ മഖാസിദ്, അഹ്മദ്ബ്‌നു നഖീബുല്‍ മിസ് രിയുടെ ഉംദതുസ്സാലിക്).

രണ്ടാമതായി, ശാദുലീ ത്വരീഖത്തിന്റെ രീതികളുമായി ബന്ധപ്പെട്ടതാണ്. മൂന്നാമതായി, ആധുനിക മുസ്ലിംകള്‍ക്കിടയില്‍ ഗുരുതരമായ ആശയക്കുഴപ്പം സൃഷ്ടിച്ച ചില പ്രശ്‌നങ്ങളെ കൈകാര്യം ചെയ്യുന്നു.

പുസ്തകങ്ങളില്‍ നിന്നല്ല, നമ്മുടെ മതത്തിലെ ജ്ഞാനം മനുഷ്യ ഹൃദയത്തില്‍ നിന്നാണെന്ന് പലപ്പോഴും ഉദ്ധരിക്കുന്നത് വിരോധാഭാസമാണെന്ന് മികവുറ്റ ഉദാഹരണങ്ങള്‍ കൊണ്ട് ഈ ഗ്രന്ഥം സമര്‍ത്ഥിക്കുന്നു.


ഗ്രന്ഥത്തിന്റെ ആദ്യ ഭാഗം സവിശേഷമായ ശ്രദ്ധയര്‍ഹിക്കുന്നുണ്ട്. പുസ്തകങ്ങളില്‍ നിന്നല്ല, നമ്മുടെ മതത്തിലെ ജ്ഞാനം മനുഷ്യ ഹൃദയത്തില്‍ നിന്നാണെന്ന് പലപ്പോഴും ഉദ്ധരിക്കുന്നത് വിരോധാഭാസമാണെന്ന് മികവുറ്റ ഉദാഹരണങ്ങള്‍ കൊണ്ട് ഈ ഗ്രന്ഥം സമര്‍ത്ഥിക്കുന്നു. ഈ അഞ്ച് ശൈഖുമാരുമായുള്ള അനുഭവങ്ങളെ വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്.


സിറിയന്‍ ഗവണ്‍മെന്റിന്റെ അഴിമതിയും ക്രുരതയും പല ഭാഗങ്ങളിലായി അദ്ദേഹം ചിത്രീകരിക്കുന്നുണ്ട്. വിശേഷിച്ചും, മതപണ്ഡിതന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും.

മുപ്പതുവര്‍ഷത്തിനിടെ എത്രമാത്രം മാറ്റം വന്നിട്ടുണ്ടെന്നത് ദുഖ:കരമാണ്. സമാനമായി, ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനത്തിനിടയില്‍ തുര്‍ക്കിയുടെ മതേതരവത്കരണത്തിനെതിരെ പോരാടുന്ന, തന്റെ ഭാര്യ ഉമ്മു സഹ്‌ലയുടെ നഖ്ശബന്ദി-ഖാദിരി ശൈഖായ ഹാജി ബാബയെക്കുറിച്ച് വിവരിക്കുമ്പോള്‍ ഒരു സങ്കടമുണ്ട്.


രണ്ടാമത്തെ ഭാഗം, ശാദുലി ത്വരീഖയെക്കുറിച്ചും ജീവിതത്തിന്റെ വിഭിന്ന വശങ്ങളില്‍ ഇത് പ്രയോഗവത്കരിക്കുന്നത് എങ്ങനെയെന്നും വിശദമാക്കുന്നു. ഈ ഭാഗത്തിലെ ശൈഖിന്റെ മിക്ക ഉപദേശങ്ങളും മോഡേണ്‍ ലൈഫിനെ മുന്‍നിര്‍ത്തിയുള്ളതാണ്.

ഉദാഹരണത്തിന് ഭക്ഷണപ്രിയത്തേയും ഓണ്‍ലൈനില്‍ സമയം വിനിയോഗിക്കുന്നതിനെയും വിലക്കുന്നു. അമുസ്ലിംകള്‍ പോലും പാരമ്പര്യ മൂല്യങ്ങളുടെ തിരിച്ചുവരവിന് വാദിക്കുകയും, ഇ-ലോകത്ത് നിന്ന് ഒരു പ്രാവശ്യമെങ്കിലും പിന്മാറാന്‍ പ്രേരിപ്പിക്കുകയും ചെയ്യുമ്പോള്‍ ശൈഖ് നൂഹിന്റെ ഉപദേശങ്ങളിലെ നിപുണത കാണാതിരിക്കുക അസാധ്യമാണ്.


മൂന്നാമത്തെ ഭാഗത്തില്‍ അനവധി പ്രശ്‌നങ്ങളെ അനാവരണം ചെയ്യുന്നു. വറ്റാത്ത വാദം, മതങ്ങളുടെ സാര്‍വത്രിക സാധുത, പരിണാമം തുടങ്ങിയവ മുസ്ലിംകള്‍ക്കിടയില്‍ വാഗ്വാദങ്ങളുടേയും കലഹങ്ങളുടേയും കേന്ദ്ര ബിന്ദുവായി പരിണമിച്ചിരിക്കുന്നു.

ഈ കാര്യങ്ങളില്‍ സമഗ്രവും സ്പഷ്ടവുമായ പ്രതികരണങ്ങള്‍ ശൈഖ് നൂഹ് അനുവാചകര്‍ക്ക് നല്‍കുന്നു. ഇന്‍ശാഅല്ലാഹ്, മിക്ക ഹൃദയങ്ങളിലും സംശയം ശമിപ്പിക്കണം.


ശൈഖ് നൂഹ് കെല്ലറുടെ രചനാ രീതിയെ ഞാന്‍ അത്യധികം പ്രശംസിക്കുന്നു. അറിവുള്ള, ആഴത്തിലുള്ള ദാര്‍ശനികന്‍.

മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാര്യങ്ങളെ ലളിതമായി വിശദീകരിക്കാനുള്ള തന്റെ പ്രതിഭാത്വത്തെ Sea wthout Shoreലേക്ക് അദ്ദേഹം നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 

ആയാസകരമായ വിഷയങ്ങള്‍ക്കിടയിലും ഈ ഗ്രന്ഥം നല്ല വായനാസുഖം സമ്മാനിക്കുന്നു.