പ്രതീക്ഷക്കും ഭയത്തിനുമിടയിലെ വിശ്വാസി: ശൈഖ് അബ്ദുല്ലാഹില്‍ ഹദ്ദാദ്‌

അല്ലാഹുവിലുള്ള പ്രതീക്ഷയും അവനെക്കുറിച്ചുള്ള ഭയവും മതത്തിന്റെ ഉന്നതമായ വിതാനങ്ങളിൽ പെട്ടവയാണ്.അല്ലാഹു അമ്പിയാക്കളെയും അവരെ പിൻപറ്റുന്ന സച്ചരിതരായ വിശ്വാസികളെയും ഭയം കൊണ്ടും പ്രതീക്ഷ കൊണ്ടും വിശേഷിപ്പിച്ചിട്ടുണ്ട്.

“ഇക്കൂട്ടര്‍ ആരെയാണോ വിളിച്ചുപ്രാര്‍ഥിക്കുന്നത് അവര്‍ സ്വയംതന്നെ തങ്ങളുടെ നാഥന്റെ സാമീപ്യംനേടാന്‍ വഴിതേടിക്കൊണ്ടിരിക്കുകയാണ്. അവരില്‍ അല്ലാഹുവുമായി ഏറ്റവും അടുത്തവരുടെ അവസ്ഥയിതാണ്: അവര്‍ അവന്റെ കാരുണ്യം കൊതിക്കുന്നു. അവന്റെ ശിക്ഷയെ ഭയപ്പെടുന്നു. നിന്റെ നാഥന്റെ ശിക്ഷ പേടിക്കപ്പെടേണ്ടതുതന്നെ; തീര്‍ച്ച.” (ഇസ്റാഅ്‌ 58)

“തീര്‍ച്ചയായും അവര്‍ നല്ല കാര്യങ്ങളില്‍ ആവേശം കാണിക്കുന്നവരായിരുന്നു. പേടിയോടെയും പ്രതീക്ഷയോടെയും നമ്മോട് പ്രാര്‍ഥിക്കുന്നവരും താഴ്മ കാണിക്കുന്നവരുമായിരുന്നു”(അമ്പിയാഅ്‌ 90)

“എന്നാല്‍ സത്യവിശ്വാസം സ്വീകരിക്കുകയും അതിന്റെ ‎പേരില്‍ നാടുവെടിയുകയും അല്ലാഹുവിന്റെ ‎മാര്‍ഗത്തില്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാണ് ‎ദിവ്യാനുഗ്രഹം പ്രതീക്ഷിക്കാവുന്നവര്‍. അല്ലാഹു ഏറെ ‎പൊറുക്കുന്നവനും ദയാപരനും തന്നെ.” ‎(ബഖറ 218)

ഒരു അടിമ അല്ലാഹുവിനെ സ്മരിക്കുമ്പോഴെല്ലാം  അവൻ കൂടെയുണ്ടെന്ന തോന്നൽ (togetherness) അവനിൽ ശക്തമാവുന്നു.

“അവര്‍ തങ്ങളുടെ നാഥനെ കാണാതെ തന്നെ അവനെ ഭയപ്പെടുന്നവരാണ്. അന്ത്യനാളിനെ പേടിയോടെ ഓര്‍ക്കുന്നവരും.(അമ്പിയാ 49) ദൈവഭക്തര്‍ക്കുള്ള ഉദ്ബോധനവും സമ്മാനിച്ചു.(അമ്പിയാ 48)തങ്ങളുടെ നാഥങ്കലേക്ക് തിരിച്ചുചെല്ലേണ്ടവരാണല്ലോ എന്ന വിചാരത്താല്‍ ദാനംചെയ്യുമ്പോള്‍ ഹൃദയം വിറപൂണ്ട് ദാനം നല്‍കുന്നവര്‍”(മുഅ്‌മിനൂൻ 60)

‘എന്റെ അടിമ എന്നെക്കുറിച്ച് എങ്ങനെ ഭാവിക്കുന്നുവോ  അപ്രകാരമാണ് ഞാനവന്ന്” എന്ന് ഖുദ്‌സിയ്യായ ഒരു  ഹദീസിൽ അള്ളാഹു പറയുന്നുണ്ട്.

ഒരു അടിമ അല്ലാഹുവിനെ സ്മരിക്കുമ്പോഴെല്ലാം  അവൻ കൂടെയുണ്ടെന്ന തോന്നൽ (togetherness) അവനിൽ ശക്തമാവുന്നു.

  അല്ലാഹു പറയുന്നുണ്ട്: ‘നീ എന്നെ പ്രതീക്ഷിക്കുമ്പോഴും തേടുമ്പോഴും ഞാനൊരു വിമുഖതയുമില്ലാതെ നിനക്കു പാപങ്ങൾ പൊറുത്തുതരുന്നു.

നിന്റെ  പാപങ്ങൾ കടൽ നുരകളോളം വിശാലമാണെങ്കിലും ഞാൻ വിട്ടുവീഴ്‌ച ചെയ്യും. എന്നോട്  ഒരു വസ്തുവിനെയും പങ്കുചേർക്കരുത്’.തന്റെ എല്ലാ മഹത്വങ്ങളെയും മുൻനിർത്തിക്കൊണ്ട് അവൻ സത്യം ചെയ്യുന്നുണ്ട്.

‘എന്റെ അടിമക്ക് ഇരുലോകത്തും അനന്തമായ  പ്രതീക്ഷക്കും ഭയത്തിനും ഇടമില്ല. ഭൗതികലോകത്ത് അവൻ എന്നെ ഭയന്നാൽ പ്രതിഫലനാളിൽ (Doomsday) ഞാനവന് നിർഭയത്വത്തിന്റെ ലോകത്തേക്കുള്ള വാതിലുകൾ തുറന്നു നൽകും. ഭൗതികലോകത്ത്  അവൻ നിർഭയനാണെങ്കിൽ  ഭയത്തിന്റെ കരവലയങ്ങളിലകപ്പെടുന്നതാണ്.


 മരണശയ്യയിലുള്ള ഒരു യുവാവിന്റെയടുക്കൽ പ്രവാചകർ (സ) കടന്നു വന്നു. അയാളോട് വിശേഷങ്ങള ന്വേഷിച്ചു..”നബിയേ.. എന്റെ പാപങ്ങളെ ഞാൻ ഭയക്കുന്നു.. അല്ലാഹുവിന്റെ കാരുണ്യം മാത്രമാണ് എനിക്കുള്ള ഏക പ്രതീക്ഷ”

പ്രതീക്ഷകൾ നേതാവാണ്, അനുസരണത്തിന്റെയും നേരറിവുകളുടെയും മനോഹര തീരങ്ങളിലേക്കു നയിക്കുന്ന കപ്പിത്താൻ.

   ഭയം ഒരു പ്രതിരോധമാണെന്നറിയണം(Type of Resistance). തിന്മകളിൽ നിന്നുള്ള പ്രതിരോധം.മനസ്സ് അതിരുകൾക്കപ്പുറത്തേക്ക് കടന്ന്, ആപത്തുകൾ സംഭവിക്കാതിരിക്കാനുള്ള സംരക്ഷണം. 

പ്രതീക്ഷകൾ നേതാവാണ്, അനുസരണത്തിന്റെയും നേരറിവുകളുടെയും മനോഹര തീരങ്ങളിലേക്കു നയിക്കുന്ന കപ്പിത്താൻ.

    
ഭയം തെറ്റുകളിൽ നിന്നവനെ പ്രതിരോധിച്ചില്ലെങ്കിൽ, അവന്റെ പ്രതീക്ഷകളവനെ അല്ലാഹുവിലേക്കുള്ള വിധേയത്വത്തിന്റെ വഴികളിലേക്കവനെ നയിച്ചതുമില്ലെങ്കിൽ അതു നോക്കേണ്ട.

അവനിൽ, അതു രണ്ടുമവയുടെ ഉദ്ദേശ്യങ്ങളെയും ഫലപ്രാപ്തിയെയും തൊട്ട് തീർത്തും ശൂന്യമാണ്.

എന്നാൽ അവയ്ക്കുള്ള സത്താപരമായ ഗുണങ്ങളെ നിഷേധിക്കാനൊക്കില്ല.  വിശ്വാസത്തിന്റെ വേരുകളാഴ്ന്ന ഒരു വിശ്വാസിക്ക് ഭയത്തിന്റെയും പ്രതീക്ഷയുടെയും ഒരു സങ്കര ലോകത്തു ജീവിക്കലാണുത്തമം.

ഒരു പക്ഷിയുടെ രണ്ടു ചിറകുകളെപ്പോലെ, ഒരു ത്രാസിന്റെ രണ്ടു തട്ടുകളെപ്പോലെ. ഒരു വിശ്വാസിയുടെ ഭയവും പ്രതീക്ഷയും തൂക്കപ്പെട്ടാൽ അത് രണ്ടും തുല്യമായിരിക്കുമെന്ന് പറയുന്നുണ്ട് മുത്ത്നബി. 

 അനുസരണത്തിൽ നിന്ന് വഴുതിവീണു പോകുമോ എന്നും വഴിതെറ്റി ഉയറുമോ എന്നുമുള്ള ഭയങ്ങൾ വന്നു പൊതിയുന്ന ഒരു വിശ്വാസിക്ക് ഖൗഫ് തന്നെ നല്ലത്. ആ ഭയം മതിയാകും, അതിരു ചാടുന്ന മനസ്സിനെ തടുത്തു നിർത്താൻ. ഇത്തരം ബലഹീനതകളും പേറി നടക്കുന്നവർക്ക്  പ്രതീക്ഷകൾ  മുളക്കുന്നത്  അവന്റെ നാശത്തിലേക്ക് വഴിവരച്ചേക്കാം.

അമ്മാറയായ മനസ്സ് ( തിന്മയോടായിരിക്കും മനസ്സിന് കൂടുതൽ ആഭിമുഖ്യം)  പടച്ചോന്റെ അനന്തമായ കാരുണ്യങ്ങളുടെ ലോകം കാണുമ്പോൾ അതിരു ചാടും. എല്ലാ നൈതികതകളെയും തകർത്ത് അത്‌ ഇരുട്ടിന്റെ ആഴിയിൽ ചെന്നു  പതിക്കും. അനുസരണത്തിന്റെ വഴികളിൽ നിന്ന് ഓടിയകലും. അവൻ പോലുമറിയാതെ അവൻ നശിച്ചടങ്ങും.


     റജാഇന്റെ  കാര്യത്തിൽ ഒരു വിശ്വാസി എപ്പോഴും ജാഗരൂകനായിരിക്കണം.

  വിശ്വാസികളിൽ സാധാരണക്കാരായ പലരും ഇതിന്റെ ഇരകളത്രെ. അല്ലാഹുവിന്റെ വിഷയത്തിൽ വഞ്ചിതരാകലാണത്. അതിനാൽ, അതിയായ പ്രതീക്ഷകൾ അത്രതന്നെ ശുഭാന്ത്യമായിരിക്കില്ല സമ്മാനിക്കുക. വഴിപ്പെടലിന്റെ മധു തേടിയുള്ള പ്രയാണത്തിലാണ് പ്രതീക്ഷകളുടെ കൂട്ട് വേണ്ടത്. ആ വഴിയിൽ പടച്ചോന്റെ തൃപ്തി ആയിരിക്കണം അകം നിറയെ.


     റജാഇന്റെ  കാര്യത്തിൽ ഒരു വിശ്വാസി എപ്പോഴും ജാഗരൂകനായിരിക്കണം. സാത്താൻ വഞ്ചനയുടെ കെണി വലയും വിരിച്ച് കണ്ണും നട്ടിരിക്കുകയാണ്. നന്മയുടെ വഴികൾ അടക്കുന്ന പ്രതീക്ഷകളെ വിശ്വാസി സൂക്ഷിക്കണം അല്ലാഹുവിനെക്കുറിച്ചുള്ള നല്ല വിചാരങ്ങളോട് കൂടിയേ മരിക്കാവൂ എന്ന് മുത്ത്നബി പറഞ്ഞിട്ടുണ്ട്.

അത്കൊണ്ട് മരണത്തോട് അടുക്കുമ്പോൾ അല്ലാഹുവിനെക്കുറിച്ചുള്ള പ്രതീക്ഷകളുടെ അനന്തമായ സാഗരങ്ങൾ  ഹൃദയത്തിൽ തെളിയണം. അല്ലാഹുവെക്കുറിച്ചുള്ള നിർഭയത്വത്താൽ വഞ്ചിതരാകുന്നതിലും അനുഗ്രങ്ങളെ തൊട്ട് ആശ മുറിയുന്നതിലും ഒരു വിശ്വാസിക്ക് എപ്പോഴും തുറന്ന് വെച്ച കണ്ണുകൾ വേണം.

അല്ലാഹു പറയുന്നു:”അല്ലാഹുവിന്റെ കാരുണ്യത്തെ തൊട്ട് ആശകൾ അറ്റവർക്ക് പിഴച്ചു” നിർഭയത്വത്തിൽ വഞ്ചിതരാവുക എന്നത് ഭയം ഒട്ടുമേയില്ലാതെ കണ്ണുമടച്ചു പ്രതീക്ഷിക്കലാണ്. ആശ മുറിയുക എന്നത് ഭയം ഒരു ഭീകര സ്വത്വം ആയി വളരുകയും പ്രതീക്ഷകൾ വറ്റി ആത്മാവ് മരിക്കലും ആണ്. അത്കൊണ്ട് വിശ്വാസി ഇവ രണ്ടിനുമിടയിൽ ജീവിക്കുന്നവനാണ്. അല്ലാഹു നന്നായി പൊറുത്തു നൽകുന്നവനും നന്നായി കരുണ ചെയ്യുന്നവനും ആണ്. ദുർമാർഗ്ഗികളെ കഠിനമായി ശിക്ഷിക്കുന്നവനും ആണ്.