കാലം തളം കെട്ടി നിൽക്കുന്ന മിനാരങ്ങൾ

 

നാദാപുരം പള്ളി

നൂറ്റാണ്ടുകളുടെ ഗന്ധം ആവാഹിക്കുന്ന ഒരിടം. ചാരുതയാര്‍ന്ന വാസ്തുശില്‍പ്പകല കൊണ്ട് കാലങ്ങള്‍ക്കിപ്പുറവും വിളങ്ങി നില്‍ക്കുന്ന മസ്ജിദ്. പള്ളിയുടെ അകത്തളത്തിലെ ശില്‍പഭംഗിയില്‍ കേരളീയ വാസ്തുവിദ്യയും പേര്‍ഷ്യന്‍ കരവിരുതും സമ്മിശ്രമാണ്.

ENTRANCE OF THE INNER PART

ഒരുമീറ്ററിലധികം ചുറ്റളവും അഞ്ചുമീറ്ററിലധികം ഉയരവുമുള്ള കൂറ്റന്‍ കരിങ്കല്‍ തൂണൂകള്‍ വിസ്മയകരമാണ്. പലയിടങ്ങളിലും ഖുര്‍ആനിക വചനങ്ങളെ മനോഹരമായി കൊത്തിവെച്ചിരിക്കുന്നു.

മൂന്ന് നിലകളുള്ള മസ്ജിദിന്റെ ഏറ്റവും മുകളിലെ ഇടനാഴി പൂര്‍ണ്ണമായും മരം കൊണ്ടാണ് നിര്‍മിച്ചിരിക്കുന്നത്. ആദ്യ പള്ളിയുടെ ഉള്‍വശവും ആധുനിക നിര്‍മാണ പ്രവൃത്തികളെ പിന്നിലാക്കുന്ന മിമ്പറും (പ്രസംഗ പീഠം) കൊത്തുപണികള്‍ കൊണ്ട് നമ്മെ അതിശയിപ്പിക്കുന്നു. മറ്റേത് സ്‌ട്രോങ്ങ് റൂമിനെയും വെല്ലുന്ന ഖജനാപ്പെട്ടി വര്‍ഷങ്ങള്‍ക്കിപ്പുറവും ഇവിടെ സുരക്ഷിതമാണ്. കാഴ്ചയിലും അനുഭവത്തിലും വ്യത്യസ്തത തീര്‍ക്കുകയാണ് ഈ അതി പുരാതനമായ ആരാധാനലയം.

തച്ചുശാസ്ത്രവിദ്യയില്‍ അഗാധ പാണ്ഡിത്യമുള്ള കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ യഅ്ഖൂബ് മുസ്‌ലിയാരുടെ മേല്‍നോട്ടത്തിലാണ് പള്ളിയുടെയും വിശാലമായ കുളത്തിന്റേയും നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

തച്ചുശാസ്ത്രവിദ്യയില്‍ അഗാധ പാണ്ഡിത്യമുള്ള കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ സ്വദേശിയായ യഅ്ഖൂബ് മുസ്‌ലിയാരുടെ മേല്‍നോട്ടത്തിലാണ് പള്ളിയുടെയും വിശാലമായ കുളത്തിന്റേയും നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചത്.

എങ്കിലും, പണ്ട് മലബാറില്‍ കുടിയേറിപ്പാര്‍ത്ത മുഹമ്മദ് എന്നൊരാളാണ് പള്ളി നിര്‍മാണത്തിന് നേതൃത്വം നല്‍കിയതെന്നും പറയപ്പെടുന്നുനാദാപുരം പള്ളി വൈജ്ഞാനിക വ്യവഹാരങ്ങളുടെ ഇടം കൂടിയാണ്.

TOP OF THE MOSQUE

അഗ്രേസരായ പണ്ഡിതവര്യന്മാരായി മലബാര്‍ മുസ്‌ലിംകള്‍ കരുതിപ്പോരുന്ന ശംസുല്‍ ഉലമാ ഖുത്വുബി മുഹമ്മദ് മുസ്‌ലിയാര്‍, അഹ്മദ് ശീറാസി, പൂച്ചാക്കൂല്‍ ഓര്‍, ഖാളി മുഹമ്മദ് മുസ്‌ലിയാര്‍, കീഴനോര്‍ എന്ന കീഴന കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍, മേനക്കോത്ത് കുഞ്ഞമ്മദ് കുട്ടി മുസ്‌ലിയാര്‍, തറക്കണ്ടി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ ദര്‍സ് നടത്തിയ പ്രമുഖരാണ്.

THE WINDOW

നാദാപുരം പള്ളിയിലെ ബാങ്കൊലി കേട്ട് നോമ്പ് തുറക്കാന്‍ ആരും കാത്തിരിക്കാറില്ല. ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാറില്ലത്രെ.

നാദാപുരം പള്ളിയിലെ ബാങ്കൊലി കേട്ട് നോമ്പ് തുറക്കാന്‍ ആരും കാത്തിരിക്കാറില്ല. ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കാറില്ലത്രെ.

കാലം തളം കെട്ടി നിൽക്കുന്ന മിനാരങ്ങൾ നാദാപുരം പള്ളി മലയാളി ഹൃദയങ്ങളില്‍  ഇടം തേടുന്നത് യൂസുഫലി കേച്ചേരി രചന നിര്‍വ്വഹിച്ച ‘നാദാപുരം പള്ളിയിലെ ചന്ദനക്കുടത്തിനു നാലുമുഴം വീരാളിപ്പട്ടു വേണം’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെയാണെങ്കിലും ചന്ദനക്കുടവുമായി പള്ളിക്ക് ബന്ധമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.